സ്റ്റെല്ലാ മേരീസ്.എൽ.പി.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ കൊറോണ വൈറസിനെതിരെ കേരളം
കൊറോണ വൈറസിനെതിരെ കേരളം
അതിജീവനത്തിൽ ഏറ്റവും മുന്നിൽ കേരളം. രോഗനിർണ്ണയ പരിശോധനയിൽ ദേശീയ ശരാശരിയേക്കാൾ കാതങ്ങൾ മുന്നിൽ. മരണനിരക്ക് കുറവ്. നിരീക്ഷണ സംവിധാനം അതിവിപുലം. ലോകരാഷ്ട്രങ്ങളെപ്പോലും മുട്ടുകുത്തിച്ച മഹാമാരിക്കെതിരെ കേരളം സൃഷ്ടിച്ചത് അത്ഭുതാവഹമായ മുന്നേറ്റം. ജാഗ്രതാ പൂർവ്വമായ പ്രവർത്തനങ്ങളിലൂടെ ഗുരുതര രോഗങ്ങൾ ഉണ്ടായിരുന്ന 93 ഉം 88 ഉം വയസ്സുളള ദമ്പതികളുടെ ജീവൻ തിരിച്ച് പിടിച്ച് കേരളം ലോകത്തിന് തന്നെ മാതൃകയായി. കോവിഡ്-19 എന്ന മഹാവ്യാധിയോടുളള യുദ്ധത്തിൽ ഒരുമനസ്സോടെ കഠിന പരിശ്രമം നടത്തുന്നവരാണ് ഓരോ സന്നദ്ധ പ്രവർത്തകരും. മനുഷ്യരുടെ ഇടയിൽ ദൈവങ്ങളായി പ്രവർത്തിക്കുന്നവരാണ് നമ്മുടെ സന്നദ്ധ പ്രവർത്തകർ. കൊറോണ വൈറസ് വ്യാപനത്തിന്റെ ഈ കാലഘട്ടത്തിൽ നമ്മുടെ നാടിനുവേണ്ടി വൈറസിന്റെ സമൂഹ വ്യാപനം തടയാൻ ഭരണകർത്താക്കൾ അക്ഷീണം പരിശ്രമിക്കുമ്പോൾ അവരോടൊപ്പം ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണ് ഓരോ സന്നദ്ധ പ്രവർത്തകരും. സമൂഹത്തിൽ ബോധവത്ക്കരണം നടത്തിയും കരുതൽ നടപടികൾ സ്വീകരിച്ചും അവർ നൽകുന്ന സേവനം വളരെ വലുതാണ്.
സ്നേഹം, കരുതൽ, അനുകമ്പ എന്നിവ മഹാരഥന്മാരുടെ വായ് മൊഴിയിൽ മാത്രമായി ചുരുങ്ങില്ലെന്ന് തെളിയിച്ച് ഓരോ ജനതയ്ക്കു വേണ്ടിയും അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ സന്നദ്ധ പ്രവർത്തകരെയും നമുക്ക് മറക്കാതിരിക്കാം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |