സ്റ്റെല്ലാ മേരീസ്.എൽ.പി.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ കൊറോണെ എന്താ നിന്റെ ഭാവം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണെ എന്താ നിന്റെ ഭാവം

ഈ വാർഷിക പരീക്ഷ തുടങ്ങുന്നതിന് മുൻപ് എന്റെ ക്ലാസ് ടീച്ചർ പറഞ്ഞു ഈ വേനലവധിക്കാലം വളരെ വിജ്ഞാനപ്രദമായി ചെലവഴിക്കണമെന്ന്. അതെങ്ങനെ ? എന്ന അക്ഷരയുടെ ചോദ്യത്തിന് ടീച്ചർ പുഞ്ചിരിയോടെ പറഞ്ഞ മറുപടി ഞാൻ ഇപ്പോഴെന്നപ്പോലെ ഓർക്കുന്നു. നമ്മുടെ ഈ കൊച്ചു കേരളം എത്ര സുന്ദരമാണെന്നോ ? ഇവിടുത്തെ വൈവിധ്യ പ്രകൃതി രമണീയത, ചരിത്രസ്ഥലങ്ങൾ , വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഒക്കെ പോയി കാണണം, അറിയണം, മനസ്സിലാക്കണം. അന്ന് ടീച്ചർ ഇത് പറഞ്ഞപ്പോൾ എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. കാരണം എനിക്ക് യാത്രകൾ ഏറെ ഇഷ്ടമാണ്. ഒപ്പം ടീച്ചർ എപ്പോഴും നിർബന്ധിച്ച് പറയാറുളള കുറെ കാര്യങ്ങളും അതായത് വായനാശീലം വളർത്തണം പത്രം കഥാപുസ്തകം തുടങ്ങിയവ വായിക്കണം. അങ്ങനെ കുറെ കാര്യങ്ങൾ . സ്നേഹത്തോടെ ടീച്ചർ ഇത് കൂടി പറഞ്ഞു സ്കൂൾ തുറന്നു വരുമ്പോൾ ഒഴിവുകാലം എങ്ങനെ നിങ്ങൾ ആസ്വാദ്യകരമാക്കി എന്ന് എഴുതികൊണ്ട് വരണം. എന്റെ ഈശ്വരാ.... എന്തെല്ലാം മോഹങ്ങളായിരുന്നു എനിക്ക്.എല്ലാം ഒരു കൊറോണ നശിപ്പിച്ചില്ലേ ?

അല്ല കൊറോണെ എന്താ നിന്റെ ഭാവം ? എന്റെ വേനലവധിയുടെ ആഹ്ലാദം തല്ലി കെടുത്തിയിട്ട് നിനക്കെന്തുനേട്ടമാണ് ഉണ്ടായത് ? ‍ഞാൻ കൊച്ചു കുട്ടിയല്ലേ ? ചിത്രശലഭത്തെപ്പോലെ പാറിപ്പറക്കേണ്ടതല്ലേ ഞാൻ ? എന്നിട്ടിപ്പോ വീടിനു പുറത്ത് ഇറങ്ങാതാക്കിയില്ലേ നീ ? നീ എന്തിനാ ഇങ്ങനെ ഞങ്ങളെ കണ്ണുരുട്ടി പേടിപ്പിക്കുന്നത് ? നീ ഈ ലോകത്തെ മുഴുവൻ കരയിക്കുകയാണെന്നും, ആൾക്കാരിൽ നിന്നും ആൾക്കാരിലേക്ക് പടരുകയാണെന്നും പത്രത്തിൽ നിന്ന് എനിക്ക് മനസിലായി. നിന്നെ എനിക്ക് ഇഷ്ടമില്ല. പോ കൊറോണെ പോ ….... ഇവിടുന്ന് പോ …..... എന്റെ കേരളത്തീന്ന്, എന്റെ രാജ്യത്തീന്ന് …... ഈ ലോകത്തിൽ നിന്ന് പോ …. കൊറോണ എന്ന് എഴുതിയ പേപ്പർ നുളളി കീറി ഞാനങ്ങനെ ഇരുന്നപ്പോൾ വീട്ടിലെ കോളിംഗ് ബല്ലിന്റെ ശബ്ദം. ഈശ്വരാ കൊറോണയായിരിക്കുമോ ? ഞാൻ പേടിച്ചു പോയി. ഞാൻ അച്ഛന്റെ പുറകിൽ ഒളിച്ചു നിന്നു. അത് കൊറോണ ഒന്നും ആയിരുന്നില്ല. മരുന്നുകൾ കൊണ്ടു വന്ന ആരോഗ്യപ്രവർത്തകനാണെന്ന് അച്ഛൻ പറഞ്ഞു എനിക്ക് ആശ്വാസമായി.

ഇനി ഞാൻ സ്കൂളിൽ പോകുമ്പോൾ കൊറോണ എന്ന ഇത്തിരിപോന്ന ഭീകരനെ വീട്ടിനുളളിൽ തന്നെ ഇരുന്നു പേടിപ്പിച്ച് ഓട്ടിച്ച രസകരമായ കഥ ഞാൻ എന്റെ ടീച്ചറിന് എഴുതി നൽകും. അപ്പോൾ ടീച്ചർ എന്നെയും ഞങ്ങളെല്ലാവരെയും അഭിനന്ദിക്കും .എന്തു രസകരമായിരിക്കും അത്. ടീച്ചർ പറഞ്ഞ അതി സുന്ദരമായ കൊച്ചു കേരളത്തിൽ നിന്ന് കൊറോണ എന്ന ഭീകരനെ ഓട്ടിച്ചിട്ട് എല്ലാവരും സന്തോഷത്തോടെ യാത്രപോകുന്ന ദിവസം നാളേയായിരിക്കുമോ ?


ഗീതു പി. ആർ
4 E സ്റ്റെല്ലാ മാരീസ് എൽ.പി.എസ് നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ