സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ/അക്ഷരവൃക്ഷം/ലോക് ഡൗണും മനുഷ്യജീവിതവും

Schoolwiki സംരംഭത്തിൽ നിന്ന്
ലോക് ഡൗണും മനുഷ്യജീവിതവും

അപ്രതീക്ഷിതമായി ആരും ക്ഷണിക്കാതെ വന്ന് കൊടുംകാറ്റ് പോലെ നാശം വിതറിയ ഒരുകൊച്ചു വൈറസ്, അതാണ് കോവിഡ്-19.എന്നാൽ കണ്ണിനു പോലും കാണാത്ത ഈ കൊച്ചു വൈറസ് ഇന്ന് ലോകത്തെ തന്നെ നിശ്ചലമാക്കിയിരിക്കുന്നു.ഭൂഗോളത്തെ തന്നെ പിടിച്ചുലച്ച ഈ വൈറസിന് എതിരെയുള്ള പോരാട്ടത്തിലാണ് ഇന്ന് ലോക രാജ്യങ്ങളെല്ലാം തന്നെ.ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് ലോകമെമ്പാടുമുള്ള ജനങ്ങളിലേക്ക് വ്യാപിക്കുകയാണ് ഉണ്ടായത്.</P

കൊറോണ വൈറസിനെതിരെയുള്ള ലോകരാജ്യങ്ങളുടെ പോരാട്ടത്തിനിടയിൽ പെട്ടെന്ന് നമ്മെ തേടി വന്ന ഒരു അതിഥി ആണ് ലോക്ഡൗൺ.സമൂഹ വ്യാപനം തടയുക എന്ന ഉദ്ദേശത്തിൽ സാമൂഹിക അകലം പാലിക്കാൻ വേണ്ടി നമ്മെ തേടിയെത്തിയതാണ് ഈ ലോക്ഡൗൺ.വെറുതെ കിട്ടുന്ന സമയം പോലും വീട്ടിൽ ഇരിക്കാതെ കറങ്ങി നടക്കുന്നവർ പോലും വീട്ടിൽ ഇരിക്കാൻ നിർബന്ധിതരായി.അവധിക്കാലം ഉല്ലാസഭരിതമാക്കാൻ തീരുമാനിച്ചവർ അത് അടുത്ത അവധികാലത്തേക്ക് മാറ്റിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.ഈ ലോക്ഡൗൺ കാലം എന്ത് ചെയ്യണം എന്നറിയാതെ പലരും പകച്ചു പോയിരുന്നു.പലരുടെയും മനസ്സ് കൂട്ടിലടച്ച തത്തയെ പോലെയായിരുന്നു.

നാം വീട്ടിലിരുന്നാൽ, സാമൂഹിക അകലം പാലിച്ചാൽ ഈ ലോകത്തെ തന്നെ കൊറോണ വൈറസിനെ പിടിയിൽനിന്ന് കൈപിടിച്ചുയർത്താ൦ എന്ന യാഥാർത്ഥ്യം മനസ്സിലാക്കി അതിനു മുതിർന്നവരാണ് നമ്മളോരോരുത്തരും.സൂര്യൻ ഉണരുമ്പോൾ തന്നെ വീട്ടിൽ നിന്നിറങ്ങി ജോലികൾക്കായും വിദ്യാഭ്യാസത്തിനായു൦ പല ദിക്കിലേക്ക് പോകുന്നവരാണ് എല്ലാവരും. കുടുംബാംഗങ്ങൾ എല്ലാവരും ഒന്നിച്ച് ഉണ്ടാകുന്നത് വളരെ വിരളമായ സമയം മാത്രമാണ്.എല്ലാവരും ഒന്നിച്ചുണ്ടാകുന്ന ഈ ലോക്ഡൗൺ കാലം ഒന്ന് ശ്രമിച്ചാൽ ആസ്വാദ്യകരമാക്കാവുന്നതേയുള്ളൂ.

നമ്മുടെ ഉള്ളിലെ കഴിവുകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഈ സമയം നമുക്ക് ഉപയോഗിക്കാവുന്നതാണ്.ഓരോ സമയവും വെറുതെയിരുന്നു പാഴാക്കാതെ പല കാര്യങ്ങൾക്കായി വിനിയോഗിക്കുക.വീട്ടിലെ ജോലികളെല്ലാം ഒന്നിച്ച് ചെയ്യുന്നതിലൂടെ ആ സമയം ഉത്സാഹകരമാക്കി മാറ്റാൻ നമുക്ക് സാധിക്കും. വിനോദ കരമായ കാര്യങ്ങൾ വീട്ടിൽ തന്നെ ഒരുക്കിയാൽ വീട്ടിൽ ഇരിക്കുന്നത് ഒരിക്കലും മടുപ്പ് ആയി തോന്നാൻ വഴിയില്ല.എല്ലാവരുടെയും സഹകരണത്തോടെ കോവിഡ് -19നെ ഈ ലോകത്ത് നിന്ന് തന്നെ നമുക്ക് ഇല്ലാതാക്കാം.

സോന എ ആർ
9 എ സേക്രഡ് ഹാർട്ട് ഹൈസ്‌കൂൾ പയ്യാവൂർ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം