സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ/അക്ഷരവൃക്ഷം/പണ്ട് പണ്ട് ലോകത്തിൽ

Schoolwiki സംരംഭത്തിൽ നിന്ന്
പണ്ട് പണ്ട് ലോകത്തിൽ

പണ്ട് പണ്ട് ലോകത്തിൽ അതിദാരുണമായ ഒരു രോഗം പിടിപെട്ടു. അത് വലിയ ഒരു മഹാമാരി ആയിരുന്നു. ആ രോഗo പരത്തുന്നത് കൊറോണ എന്ന വൈറസ് ആണ്. 2019 ഡിസംബർ 19 ആണ് ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ ജോലി ചെയ്യുന്ന ഒരു ഇന്റേൺ വഴിയാണ് കൊറോണ പടർന്നത്. 2019 ഡിസംബർ 19 ന് കൊറോണ പടർന്നതിനാൽ കോറോണയെ കൊവിട് 19 എന്ന് വിളിക്കുന്നു. ആ കാലഘട്ടത്തിൽ മനുഷ്യർ എല്ലാവരും കോറോണക്കെതിരെ പോരാടി. മൃഗങ്ങളിലോ മനുഷ്യരിലോ അസുഖമുണ്ടാക്കുന്ന വൈറസുകളുടെ ഒരു വലിയ കുടുംബമാണ് കൊറോണ വൈറസുകൾ. കോവിഡ് 19 ന്റെ ലക്ഷണങ്ങൾ പനി, ഷീണം, തൊണ്ടവേദന, വരണ്ട ചുമ എന്നിവയാണ്.

അങ്ങനെ ഈ രോഗo ലോകമെമ്പാടും പടർന്നുകയറിതുടങ്ങി. ജനങ്ങൾക്ക് വളരെയധികം അസ്വസ്ഥത അനുഭവപ്പെട്ടു. ഇതൊക്കെ കണ്ട് സർക്കാർ ഒരു ലക്ഷ്മണരേഗ പോലെ ഒരു ലോക്‌ഡോൺ പ്രഖ്യാപിച്ചു. ജനങ്ങൾക്ക് ജോലിയില്ല. വീട്ടിൽ തന്നെ ഇരിക്കുക. ഭക്ഷണം ഇല്ലാതെ ജനങ്ങൾ ബുദ്ധിമുട്ടി. പരസ്പരം ആളുകൾക്ക് കാണാൻ പോലും കഴിയുന്നില്ല. എന്നാൽ കുട്ടികൾക്ക് മാത്രം ചെറിയ സന്തോഷം.ആന്വൽ എക്സാം മാറ്റിവച്ചു. പക്ഷെ കുട്ടികൾക്ക് തങ്ങളുടെ അവധിക്കാലം വീടിനുള്ളിലായി. അങ്ങനെ കോവിഡ് 19ആയി മരിച്ചവരുടെ എണ്ണം കൂടി വന്നു. അങ്ങനെ ലോകത്തിൽ ജനസംഖ്യ കുറഞ്ഞു. കോവിഡായി മരിച്ച വ്യക്തികളെ സ്വന്തമായിട്ടുള്ളവർക്ക് കാണാൻ പറ്റിയില്ല. ചില വ്യക്തികൾക്ക് കൊവിഡ് 19 ന്റെ ലക്ഷണങ്ങൾ കാണാതെ തന്നെ മരണപ്പെട്ടു. ലക്ഷ കണക്കിന് ആളുകൾ മരിച്ചുവീണു. എല്ലാ രാജ്യങ്ങളും നശിക്കാൻ തുടങ്ങി. ജനങ്ങൾ എല്ലാവരും ഭയപ്പെട്ടു. സർക്കാർ കടുപ്പിച്ച നിയമങ്ങൾ ഇറക്കി. അങ്ങനെയിരിക്കെ പ്രതിഭകളായ ഡോക്ടർമാരും ശാസ്ത്രജ്ഞൻമാരും അതി ഭയങ്കരമായ പ്രയത്നത്തിലൂടെ കൊവിഡ് 19 നെ തുരത്താൻ ഒരു വാക്സിൻ കണ്ടെത്തി. അത് പരീക്ഷിക്കുകയും വിജയകരമായി കോവിഡിനെ തുരത്തുകയും ചെയ്തു. ഇതിൽ നിന്നും നമുക്ക് മനസിലാക്കാം പരിശ്രമം വിജയത്തിന്റെ മുന്നോടിയാണെന്ന്.

കൃഷ്ണപ്രിയ കെ പി
7 എ സേക്രഡ് ഹാർട്ട് ഹൈസ്‌കൂൾ പയ്യാവൂർ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം