സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട്/അക്ഷരവൃക്ഷം/അമ്മുവിൻറെ രോഗപ്രിതിരോഗം

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മുവിൻറെ രോഗപ്രിതിരോഗം

അമ്മു ഇപ്പോൾ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു. ക്ലാസ്സിൽ ഒന്നാം സ്ഥാനത്തു ആണ് അവൾ. അമ്മുവിൻറെ അച്ഛനും അമ്മയും ഗൾഫിൽ ആണ് ജോലി ചെയ്യുന്നതു. അവൾ അവളുടെ ആന്റിയുടെ വീട്ടിലാണ് ഇപ്പോൾ. അങ്ങനെയിരിക്കെ കൊറോണ വൈറസ് ലോകമെമ്പാടും പടർന്നു പിടിച്ചു. അവളുടെ അച്ഛനും അമ്മയും അതിനുമുമ്പേ നാട്ടിൽ എത്തിയിരുന്നു. അതിനാൽ അവർ രോഗം ഉണ്ടോ എന്നറിയാനുള്ള ടെസ്റ്റുകൾ നടത്തിയിട്ടില്ലായിരുന്നു. അവർ അമ്മുവിനെ കൊഞ്ചിച്ചും, ഒന്നിച്ചു അവൾക്കൊപ്പം ഉല്ലസിച്ചും ഇരുന്നു. പക്ഷെ അടുത്ത ദിവസം എല്ലാവരും ആശുപത്രിയിൽ വന്നു ടെസ്റ്റുകൾ നടത്തണം എന്ന് ആവശ്യപ്പെട്ടു. ടെസ്റ്റുകൾ നടത്തി കഴിഞ്ഞപ്പോൾ ആണ് അറിയുന്നത് മൂവർക്കും കൊറോണ ഉണ്ടെന്നു .അവർ അകെ വിഷമിച്ചു. ആദ്യം അമ്മുവും വിഷമിച്ചു.ഇപ്പോൾ അവർ ക്വാറിൻറ്റെനിൽ ആണ് .അമ്മു കൃത്യ സമയത്തു ഭക്ഷണവും മരുന്നും കഴിച്ചു, ധാരാളം വെള്ളം കുടിച്ചു. ഇവയെല്ലാം ചെയ്തു എപ്പോഴും ചിരിച്ചു സന്തോഷത്തോടെ ഇരുന്നു. അച്ഛനും അമ്മയും അവളെ കണ്ടു സന്തോഷിച്ചു. അവൾ ഈ വൈറസിനെ പ്രിതിരോധിക്കും എന്ന് ഡോക്ടർമാർക്കും അവളുടെ മാതാപിതാക്കൾക്കും അറിയാമായിരുന്നു .പതിനാലാം ദിവസം അവളുടെ രോഗം മാറി. പിറ്റേദിവസം അച്ഛന്റെയും അമ്മയുടെയും.അവൾ ഇപ്പോൾ വീട്ടിലെ ആണ് .ഇപ്പോൾ അവളുടെ ആഗ്രഹം ഒരു നല്ല ഡോക്ടർ ആയി തീരണം എന്നുള്ളതാണ്.

അന്ന ജിനു
V A സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട്
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ