സേക്രഡ് ഹാർട്ട് ഓഫ് ജീസസ്സ്. യു. പി. എസ്. ഏലൂർ/അക്ഷരവൃക്ഷം/കാണാതെപോയ നാളുകൾ

കാണാതെപോയ നാളുകൾ     

അമ്മതൻ മടിത്തട്ടിൽ പിറന്ന മാനുഷ്യർ
തങ്ങൾതൻ സുഖലോലുപതയ്ക്കായിവിടം
പുതുക്കി വാർത്തു മാളികകളുയർത്തീടവെ
പാദങ്ങളിൽ ലേശം പൊടിയേൽക്കാനാശിക്കാ-
തിവിടം മുഴുവൻ പാകിടുന്നു ദർപ്പണങ്ങൾ
ഏറ്റം വൃത്തിവെടുപ്പു കാത്തിടുമ്പോൾ
മറന്നു തൻ സഹോദരജാലങ്ങളെ
അവയിലൊന്നിനെപ്പോലും കണ്ടെന്നു നടിച്ചീല്ല
തിന്നതൊന്നിനുമേ രുചി പോരാ‍‍ഞ്ഞ്
ചത്ത ശരീരങ്ങളെ താൻ ഭോജനമാക്കിയോർ
അവർക്കുള്ളിലെ കീടാണുക്കളെയും ഭക്ഷിച്ചു
ഒാർത്തീലൊരിക്കലും വേണ്ടതും വേണ്ടാത്തതുമേതെന്ന്
മേലെയുള്ളതിനെയൊക്കെയും കൈയ്യിലാക്കാൻ ഓട്ടത്തോടോട്ടം
നിനച്ചില്ല നെയ്തെടുത്തതൊക്കെയും മരണകുപ്പായമെന്ന്
മക്കൾതൻ ക്രീഡകണ്ടു മനമുരുകിയ അമ്മ
കലിപൂണ്ടു മക്കളെ തിരുത്തുവാനുതകിടുമ്പോൾ
ഒരിറ്റു ജീവശ്വാസത്തിനായ് കേഴുന്നു മർത്യൻ
താങ്ങാനാവതില്ലാതുഴറിടുന്നു വല്ലാതെ
തിരിച്ചറി‍‍ഞ്ഞീടുന്നു പോയനാൾ വഴികളിൽ
ചെയ്യേണ്ടിയിരുന്ന നന്മകളോരോന്നും.

മേരി ടിന്റു ബാസ്റ്റിൻ
അധ്യാപിക സെക്രട്ട് ഹാർട്ട് ഓഫ് ജീസസ് യു.പി.എസ്. ഏലൂർ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത