സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/അക്ഷരവൃക്ഷം/അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കാം

നാളെയാണ് നാട്ടിലേക്ക് പോകേണ്ടത് ബാഗ്‌ പാക്ക് ചെയ്ത് വച്ചു. 5.00 മണിക്കാണ് ഫ്ലൈറ്റ് , രാവിലെയോടെ നാട്ടിൽ എത്തും, ഇവിടെ വളരെ മോശം അവസ്ഥയാണ് അമ്മക്ക് ആക്സിഡന്റ് സംഭവിച്ചത് കൊണ്ടാണ് നാട്ടിൽ പോകുന്നത് എത്രയും വേഗം അവിടെ എത്തണം , രേഷ്മയോട് ഫോണിൽ സംസാരിച്ചുകൊണ്ട് രഞ്ജിത് നിൽക്കുകയായിരുന്നു, കുറച്ചു നേരത്തിനുള്ളിൽ അവൻ നാട്ടിലെത്തും , ഇറ്റലിയിൽ താമസിക്കുകയായിരുന്നു അവൻ , തന്റെ അമ്മയെ കാണാനായാണ് അവൻ നാട്ടിൽ എത്തുന്നത്. ലോകം മുഴുവനും കോവിഡ് ഭീതിയിൽ കഴിയുന്ന സമയമാണ് ,പക്ഷെ അവനു നാട്ടിൽ പോകാതെ വയ്യ .തന്റെ ബാഗും എടുത്തുകൊണ്ട് അവൻ ഫ്ലൈറ്റിൽ കയറി. അമ്മയുടെ ചിന്തകൾ അവനെ വല്ലാതെ അലട്ടി .

പ്രഭാതമായപ്പോൾ അവൻ കൊച്ചിൻ എയർപ്പോർട്ട് എത്തി,പക്ഷെ അവിടെ ഒരു കാഴ്ച്ച അവനെ നടുക്കി . കോവിഡ് ബാധയുണ്ടോ എന്ന് അറിയാനുള്ള പരിശോധന നടത്തിയാണ് എല്ലാവരെയും കടത്തി വിടുന്നത് , വലിയ ഒരു നിര തന്നെ അവിടെ ഉണ്ടായിരുന്നു , പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തണം എന്നതിനാൽ തന്ത്ര പൂർവം അവൻ അവിടെ നിന്നു പുറത്തിറങ്ങി.ഹോസ്പിറ്റലിൽ ചെന്നു, അമ്മയെ കണ്ടു.രണ്ടു ദിവസം അവൻ അമ്മയുടെ കൂടെ നിന്നും , അമ്മയുടെ നില മെച്ചപ്പെട്ടു വന്നു, പിന്നീട് അവർ വീട്ടിലേക്കു പോയി . പ്രവാസിയായ ഒരാൾ നാട്ടിൽ വരുമ്പോൾ എന്ന പോലെ അവൻ ഓരോ അയൽ വീട്ടിലും പോയി. ആയിടെ സുഹൃത്തിന്റെ കല്യാണത്തിനും പങ്കെടുത്തു. പിറ്റേന്ന് രാവിലെ അവനു പനിയും ശ്വാസ തടസ്സവും അനുഭവപെട്ടു , കടുത്ത ശ്വാസ തടസ്സം മൂലം അവൻ ആശുപത്രിയിൽ ചെന്നു അവിടെ കുറെ ടെസ്റ്റുകൾ നടത്തി,അവസാനം അവനും കോവിഡ് കണ്ടെത്തി , അവിടെ എല്ലാവരിലും ഭീതി പടർന്നു.

അവനുമായി സംബർഗ്ഗം ഉണ്ടായ ഓരോ ആളുകൾക്കും കോവിഡ് കണ്ടെത്തി അങ്ങനെ അവന്റെ ഒരു പിഴവ് കാരണം അവരുടെയൊക്കെ ശരീരത്തിൽ കോവിഡ് പ്രവേശിച്ചു.കുറ്റബോധം അവനെ വിഴുങ്ങി,എന്നാൽ കുറച്ചു നാളുകൾക്കു ശേഷം അവൻ അത് അതിജീവിച്ചു, പക്ഷെ തന്റെ കൂടെയുള്ളവർ ആരും ആശുപത്രി വിട്ട് പുറത്തുവന്നില്ല...കുറ്റബോധത്തിന്റെ ഇരുട്ടിലൂടെയായിരുന്നു പിന്നീട് അവന്റെ ജീവിതം .......

രഞ്ജിത്തിനെ പ്പോലെ നമുക്കുള്ള അസുഖം മറ്റുള്ളവർക്ക് കൊടുക്കാതിരിക്കാനും നമുക്ക് പകരാതിരിക്കാനും വീട്ടിൽ തന്നെ ഇരിക്കാം , ഒരുമിച്ചു നിന്നു ഇതിനെ നേരിടാം , ആരോഗ്യ വകുപ്പും പോലീസും പറയുന്നത് കർശനമായി പാലിക്കാം,നമ്മുടെ ആരോഗ്യം ശ്രദ്ധിക്കാം , കൊറോണ വാഹകരാകാതിരിക്കാൻ ശ്രദ്ധിക്കാം.

ഇനോഷ് ജുഡ്സൺ
10 A സേക്രഡ് ഹാർട്ട് ഹൈസ്കൂൾ, തേവര
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ