സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

ആമുഖം

സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്സ്ൽ 2018-19 അധ്യയന വർഷത്തിലാണ് ലിറ്റിൽ കൈറ്റ്സ് ബാച്ച് ആരംഭിച്ചത്. ഐ ടി മേഖലയിൽ കുട്ടികളുടെ നൈപുണി വികസിപ്പിക്കാൻ ഉതകുന്ന വിവിധ പരിശീലനങ്ങൾ ഇതിന്റെ ഭാഗമായി നടന്നു വരുന്നു. അംഗങ്ങൾക്ക് എല്ലാ ബുധനാഴ്ചയും വൈകിട്ട് 3.30 മുതൽ 4.30 മണി വരെയാണ് ക്ലാസ്സ്. 8, 9, 10 ക്ലാസുകളിലായി മൂന്ന് ലിറ്റിൽ കൈറ്റ്സ് ബാച്ചുകൾ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ഓരോ ബാച്ചിലേക്കും പരാമവധി 40 കുട്ടികളെയാണ് ഉൾപ്പെടുത്തുന്നത്. നിലവിൽ കൈറ്റ് മാസ്റ്റർ ബിന്ദു ജോയ് ടീച്ചറും കൈറ്റ് മിസ്ട്രസ് ചിഞ്ചു ടീച്ചറും സേവനം അനുഷ്ഠിക്കുന്നു.

ലിറ്റിൽ കൈറ്റ്സ് പ്രോഗ്രാമിന്റെ ലക്ഷ്യങ്ങൾ

1. ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജീസിൽ (ഐസിടി) വിദ്യാർത്ഥികളുടെ താൽപര്യം മെച്ചപ്പെടുത്തുന്നതിനും സാങ്കേതികവിദ്യയുടെ ഉചിതമായ ഉപയോഗത്തിന് ഒരു സംസ്കാരം സൃഷ്ടിക്കുന്നതിനും.

2. ICT ടൂളുകളുടെ വ്യത്യസ്‌ത മാനങ്ങൾ പഠിക്കാനും അവരുടെ പഠന പ്രവർത്തനങ്ങളിൽ അവ ഉപയോഗിക്കാനും വിദ്യാർത്ഥികളെ സഹായിക്കുന്നതിന്.

3. സ്കൂളുകളിലെ ICT ഉപകരണങ്ങളുടെ ഉപയോഗത്തിലും പരിപാലനത്തിലും വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുക, അതുവഴി ICT പ്രാപ്തമാക്കിയ പഠനത്തിൽ ഉടമസ്ഥതയും ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കുക.

4. IoT, AI, റോബോട്ടിക്‌സ്, 3D ആനിമേഷൻ, മൾട്ടിമീഡിയ, ഭാഷാ കമ്പ്യൂട്ടിംഗ്, ഇലക്ട്രോണിക്‌സ്, മൊബൈൽ ആപ്പ് ഡെവലപ്‌മെന്റ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളിലേക്ക് വിദ്യാർത്ഥികളെ പരിചയപ്പെടുത്തുക.

5. സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തെക്കുറിച്ചും സൈബർ സുരക്ഷയെക്കുറിച്ചും വിദ്യാർത്ഥികളുടെ അവബോധം സമ്പന്നമാക്കുന്നതിനും ഭാഷാ കമ്പ്യൂട്ടിംഗിന്റെ പ്രാധാന്യം വളർത്തുന്നതിനും

6.IT യുടെ വിവിധ മേഖലയിൽ താല്പര്യമുള്ള മറ്റുകുട്ടികൾക്ക് LK അംഗങ്ങൾക്ക് ലഭിക്കുന്ന അറിവ് പകർന്നുനല്കുന്നതിനു സഹായിക്കുക

14002-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്14002
യൂണിറ്റ് നമ്പർLK/18/14002
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ലീഡർറിസ ഫാത്തിമ
ഡെപ്യൂട്ടി ലീഡർനൂൂറ ഫാത്തിമ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബിന്ദു ജോയ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സെലിൻ ഷെെബ
അവസാനം തിരുത്തിയത്
01-08-202514002



Members

അമയ മഹേന്ദ്ര

അയിഷ ഫിദ എം പി

Report

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ വർഷാരംഭം തന്നെ എല്ലാ ക്ലാസ്സുകളിലേക്ക് ആവശ്യമായ ലാപ്ടോപ്പ് അനുബന്ധ ഉപകരണങ്ങൾ ഇവവിതരണം ചെയ്യുകയും ഹൈടെക് ക്ലാസ് റൂമിന്റെ പരിപാലനം കൃത്യമായി ഉറപ്പാക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഈ ജാലകം എന്ന ഒരു ഡിജിറ്റൽ പത്രം എല്ലാ മാസവും  പുറത്തിറക്കാൻ തീരുമാനിച്ചു

4 7 24 വ്യാഴാഴ്ച ഈ ജാലകത്തിന്റെ പ്രകാശന കർമ്മം നിർവഹിച്ചു എല്ലാ കുട്ടികൾക്കും വായിക്കുവാനായി പത്രം നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ഗ്രൂപ്പുകളിൽ അതിന്റെ ഡിജിറ്റൽ രൂപം ഇടുകയും ചെയ്തു.

ഇ ജാലകം പ്രകാശനം