Schoolwiki സംരംഭത്തിൽ നിന്ന്
Break the chain
ലോകത്തെ മുഴുവൻ പിടിച്ചുലച്ച മഹാമാരിയാണ് കോവിഡ് 19.നിയന്ത്രണം ഇല്ലാതെ പടരുന്ന ഈ മഹാമാരിയെ തടയാൻ ജനങ്ങൾ തന്നെ മുൻകൈയെടുക്കേണ്ടതുണ്ട്. കോറോണയെ പ്രതിരോധിക്കാൻ ശുചിത്യമാണ് ആദ്യ പടി. സാനിറ്റൈസറോ, ഹാൻഡ്‌വാഷോ, മറ്റോ ഉപയോഗിച്ച് ഇടയ്ക്കിടെ കൈകഴുകാൻ ലോകാരോഗ്യസംഘടനയും, സർക്കാരും മറ്റും നിർദ്ദേശിച്ചു. ഭൂരിഭാഗം പേരും അത് അനുസരിക്കുന്നു. 'ബ്രേക്ക് ദി ചെയിൻ' എന്ന മുദ്രാവാക്യത്തോടുകൂടി കേരളം മുന്നേറുന്നു. കൊറോണ മനുഷ്യരെ കാർന്നുതിന്നുന്ന സമയത്തും പകലന്തിയോളം തങ്ങളുടെ ജീവനെ കുറിച്ച് വരെ ഓർക്കാതെ ഡോക്ടർമാരും, നേഴ്സ്മാരും മറ്റു ആരോഗ്യപ്രവർത്തകരും സേവനം ചെയ്യുന്നു. ഇതുപോലെ സേവനം ചെയ്യുന്ന മറ്റൊരു കൂട്ടം പേരാണ് പോലീസുകാർ. കുടുംബാംഗങ്ങളെ കാണാതെ, മക്കളോടൊത്തു അവധിക്കാലം ആഘോഷിക്കാൻ കഴിയാതെ അവർ അവരുടെ നാടിന് വേണ്ടി പോരാടുന്നു, ജീവൻ പണയം വച്ചുകൊണ്ട്. കോറോണയെ അതിജീവിച്ചവരുടെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരിക്ക് കാരണം ഇവരൊക്കെയാണ്. ലോകരാഷ്ട്രങ്ങളിൽ ഭൂരിഭാഗവും ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മനുഷ്യജീവിതത്തിലും, പ്രകൃതിയിലും പല മാറ്റങ്ങൾ സംഭവിച്ചു. മനുഷ്യർ പുറത്തിറങ്ങാത്തതു കാരണം വായു മലിനീകരണവും, മറ്റൊരു തരത്തിലുള്ള മലിനീകരണവുമില്ല. ജോലിത്തിരക്ക് കാരണം കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ കഴിയാത്ത മനുഷ്യർ, ഇപ്പോൾ വീട്ടിൽ സമയം ചിലവഴിക്കുന്നു. മദ്യപാനം സ്ഥിരശീലമാക്കിയവർ പോലും മദ്യമില്ലാതെ ജീവിക്കുന്നു.
അങ്ങനെ എത്രയോ മാറ്റങ്ങൾ.
ഭയമല്ല, ജാഗ്രതയാണ് വേണ്ടത്. ഒന്നിച്ചു നിന്ന് പോരാടിയാൽ തോൽപ്പിക്കാൻ ആവാത്ത ഒന്നുമില്ല. ഒന്നിച്ചു നിന്ന് ലോകത്തെ രക്ഷിക്കാം.
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|