സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ കോവിഡ് നീ മരിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് നീ മരിക്കുക
 

ഒരുമിച്ച് പോകവേ
തൊട്ടുരുമ്മിച്ച് പോകവ
തോളത്ത് ചാരത്ത്
കൈകൾ പിണച്ചുകൊണ്ട്
ആ സ്നേഹമെന്നന്നും
എങ്ങും മുഴങ്ങവേ
എങ്ങോ ഉയരുന്നു
മരണത്തിൽ ജീവികൾ (2)

ദുരന്തങ്ങളൊന്നൊന്നായി
എങ്ങും പരത്തിടും
ഓഖിയും മെന്നല്ല
നിപയും സുനാമിയും (2)

പ്രളയത്തിൽ ദുരിതങ്ങൾ
ആഴത്തിൽ പിളർത്തിട്ടും
അതിജീവിതത്തിൽ
കരുത്തായി മാനുഷർ(2)

സഹാരദൂതനായി നാടെങ്ങും വാഴുന്ന
കോവിഡ് വൈറസിൻ
കാലനാം ചലനങ്ങൾ (2)

എവിടെയെങ്ങോ മുളച്ചു
കൊണ്ടങ്ങിങ്ങോ പരത്തി
പാറിപ്പറക്കുന്ന വിഷവിത്തുകൾ(2)

കോവിഡ് നിയല്ല
ഞാനാണ് വളരുക
കോവിഡ് ഞാനല്ല
നീയാണ് മരിക്കുക (2)

നിന്നെ ഭരിച്ചു
കൊണ്ടാട്ടി പുറത്താക്കും
ഉയിർ കൊള്ളും
ഞങ്ങളിൽ ഉഗ്ര ശക്തി (2)

ഉയിർ കൊള്ളും
ഞങ്ങളിൽ ഉഗ്ര ശക്തി (2)

 
അലീന കെ
9 D സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത