സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഒരു മനുഷ്യന്റെ ദൈനംദിന ജീവിതത്തിൽ ഏറ്റവും ആവിശ്യമായ ഒന്നാണ് ശുചിത്വം. മനുഷ്യരുടെ ജീവന്റെ വളർച്ചക്ക് അത്യാവശ്യമാണ് ശുചിത്വം. ഒരു വ്യക്തി സ്വയം പാലിക്കേണ്ട ശുചിത്വമാണ് വ്യക്തിശുചിത്വം. ശുചിത്വത്തിലേക്കുള്ള ആദ്യ പടിയാണ് വ്യക്തിശുചിത്വം. വ്യക്തിശുചിത്വത്തിലൂടെ ഒരാളുടെ രോഗപ്രതിരോധശേഷി വർധിക്കുന്നു . സ്വയം ശുചിയാക്കുന്നതിലൂടെ മാരകമായ രോഗങ്ങൾ പോലും നമ്മുക്ക് തടയാനാവും. ദിവസവും കുളിക്കുന്നതും നഖം വെട്ടുന്നതും ഇടയ്ക്കിടെ കൈകൾ കഴുകുന്നതും എല്ലാം Corona പോലുള്ള വൈറസ്സുകളേയും മറ്റു പല അസുഖങ്ങളേയും നമുക്ക് തടയാനാകും. വിവിധ അസുഖങ്ങൾക്കെതിരേ നാം നടത്തുന്ന പ്രവർത്തനത്തിന്റെ മുഖ്യ ഘടകം ശുചിത്വമാണ്. വിവിധ മഹാമാരി ഭൂമിയിൽ ഉണ്ടായപ്പൊൾ മരുന്നിനേക്കാൾ ഏറെയും ഫലം കണ്ടത് ശുചീകരണ പ്രവർത്തനങ്ങളാണ്. സമൂഹത്തിലെ ഓരോ വ്യക്തിയും തന്നെയും തന്റെ പരിസരങ്ങളെയും ശുചീകരികുബോൾ ലോകം മുഴുവനെയും ശുചിയാക്കാൻ നമുക്ക് സാധിക്കും. ഈ വിധത്തിൽ ശുചിത്വം പാലിച്ചുകൊണ്ട് മാനവരാശിയേയും മറ്റു ജീവികളെയും സംരക്ഷിക്കുവാൻ നമുക്ക് സാധിക്കും.

Ann Rose Binoy
3 B സേക്രട്ട് ഹാർട്ട് എൽ.പി.എസ്.രാമല്ലൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം