സെന്റ് വിൻസന്റ് എച്ച്. എസ്. എസ്. കണിയാപുരം/അക്ഷരവൃക്ഷം/ 'പരിസ്ഥിതി ശുചിത്വം '

Schoolwiki സംരംഭത്തിൽ നിന്ന്
'പരിസ്ഥിതി ശുചിത്വം '


പ്രകൃതി അമ്മയാണ്. ആ അമ്മയെ നാം എല്ലാവരും ചേർന്ന് ചുഷണം ചെയ്തുകൊണ്ടിരിക്കുന്നു. നാം നമ്മുടെ അമ്മമാരെ വേദനിപ്പിക്കുമ്പോൾ അവർക്ക് എന്ത് മാത്രം വേദനിക്കുന്നുണ്ട്. അതുപോലെ പ്രകൃതിയും ഓരമ്മയാണ്. പ്രകൃതിയോട് നാം ചെയ്യുന്ന ദോഷകരമായ പ്രവർത്തിക്ക് നാം ഓരോരുത്തരും ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചു കൊണ്ടിരിക്കുന്നു. വനനശീകരണം ആണ് പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന ഒരു പ്രധാന ഘടകം. ജലമലിനികരണം, ഖര മാലിന്യത്തിന്റെ നിർമ്മാർജന പ്രശ്നങ്ങൾ, മണ്ണിടിച്ചിൽ, അതിവൃഷ്ടി, വരൾച്ച വ്യവസായ വൽക്കരണ മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം, ഭൂമികുലുക്കം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു. പ്രകൃതിക്ക് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ മൂലം നമുക്ക് പലതര അസുഖങ്ങളിൽ പിടിപെട്ടു കൊണ്ടിരിക്കുന്നു. അതുകൊണ്ട് നാം എല്ലാവരും ഒത്തുചേർന്നു പ്രകൃതിയെ അമ്മയെ പോലെ കണ്ടുകൊണ്ട് സംരക്ഷിക്കൂ. പ്രകൃതിയെ സംരക്ഷിക്കു....... രോഗത്തെ തുടച്ചുമാറ്റു..... അടുത്തതലമുറയെ രക്ഷിക്കൂ....

ഹസ്ന നജുമുദീൻ
9 A സെൻറ് വിൻസൻറ് എച്ച്.എസ്.എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം