സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ • പ്രപഞ്ചം കാർന്നു തിന്നുന്ന കൊറോണ..........

   പ്രപഞ്ചം കാർന്നു തിന്നുന്ന കൊറോണ..........   

പ്രപഞ്ചം കാർന്നു തിന്നുന്ന കൊറോണ..........

           നാം ഒട്ടും പ്രതീക്ഷിക്കാതെ യാണല്ലോ ഇപ്രാവശ്യം നേരത്തെ സ്കൂൾ അടച്ചത്. കൊറോണ എന്ന മഹാമാരിയിൽപെട്ട് നാം തളരാതെ അതിനെതിരെ പടപൊരുതി മുന്നേറാൻ വേണ്ടി നമ്മുടെ സർക്കാർ എടുത്ത വളരെ നല്ല നിർദേശങ്ങളിൽ ഒന്നാണ് ഇതു.പരീക്ഷകൾക്ക് മുടക്കം വന്നിട്ടുണ്ടെങ്കിലും പരമാവധി  കൊറോണയെ  പ്രതിരോധിക്കാൻ നമുക്കു സാധിച്ചു. പ്രിയപ്പെട്ട അധ്യാപകരോട് പലർക്കും  കാര്യമായി യാത്ര പറയാൻ  പോലും പറ്റിയിട്ടുണ്ടാവില്ല. ചൈനയിൽ ആരംഭിച്ച  ഈ പകർച്ചവ്യാധി ലോകത്തെ ആകമാനം കിടിലം കൊള്ളിച്ചു. ലോകത്തിൽ ഒരാൾക്കും സ്വപ്നത്തിൽ പോലും ചിന്തിക്കുവാൻ സാധ്യമല്ലാത്ത ഒന്നാണ് കൊറോണ  എന്ന ഭീകര വൈറസ്.
     പരിചയപ്പെടാം കൊറോണയെ.
       സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരുതരം വൈറസ് എന്നു പറയുന്നതിനേക്കാൾ നല്ലത് വൈറസുകളുടെ ഒരു വലിയ കൂട്ടം ആണ് കൊറോണ എന്ന് പറയുന്നതായിരിക്കും കൂടുതൽ നല്ലത്. മൈക്രോസ്കോപ്പിലൂടെ  നിരീക്ഷിച്ചാൽ കിരീടത്തിന്റെ  രൂപത്തിൽ കാണപെടുന്നത് കൊണ്ടാണ് crown എന്ന്  അർത്ഥം വരുന്ന corona എന്ന പേര് നൽകിയിരിക്കുന്നതു. വളരെ വിരളമായിട്ടാണ് ഈ വൈറസ് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കു  പടരുന്നതു. 2019 ലാണ്  ഈ രോഗം ആദ്യമായി കണ്ടെത്തിയത്, ചൈനയിലെ hubai പ്രവിശ്യയിൽ.
           വൈറസുകളെകുറിച്ചും അറിയണമല്ലോ,
           Corona വൈറസിനെ കുറിച്ച്  മാത്രമല്ല, കുറച്ചു വൈറസ്  വിശേഷങ്ങൾ കൂടി അറിയാം. സ്വന്തമായി കോശങ്ങളും protein നിർമാണ സാമഗ്രികളും ഇല്ലാത്തവയാണ് വൈറസ്. ഇവയ്ക്കു സ്വന്തമായി നിലനിൽപ്പില്ല, മറ്റൊരു ജീവിയുടെ കോശത്തിൽ കടന്നുകയറി, അതിന്റെ ജനിതക സംവിധാനത്തെ ഹൈജാക്ക് ചെയ്തു സ്വന്തം ജീനുകളും പ്രത്യുൽപാദനത്തിന് ആവശ്യമായ പ്രോട്ടീനുകളും നിർമ്മിച്ചു  എടുക്കും.
         20 മുതൽ 300 നാനോമീറ്റർ (  ഒരുമീറ്ററിന്റെ പത്തു കോടിയിൽ ഒരു ഭാഗം) വരെ ആണ് സാധാരണ വൈറസുകളുടെ ഏകദേശ വ്യാസം. ശക്തമായ ഇലക്ട്രോൺ മൈക്രോസ്കോപ്പുകൾ ഉപയോഗിച്ചു മാത്രമേ കാണാൻ കഴിയൂ.
       വൈറസുകൾ പലതരത്തിലാണ് മറ്റുള്ളവരിലേക്ക് പകരുന്നത്. വായു, ജലം, പോലെ ഉള്ള മാധ്യമങ്ങളിലൂടെയും, ഹോസ്റ്റ് ജീവികളുടെ നേരിട്ടുള്ള ഇടപെടലുകളിലൂടെയും ( സ്പർശനം, ശാരീരിക സ്രവങ്ങൾ)വിവിധ വാഹകരിലൂടെയും ( കൊതുക്, വവ്വാൽ, നായ  തുടങ്ങിയ ജീവികൾ )പകരും.
       അത്യന്തം അപകടകാരികളായവൈറസുകൾ പരിശോധിക്കാൻ ഏറ്റവും ഉയർന്ന രാജ്യാന്തര സുരക്ഷ മാനദണ്ഡമായ ബയോ സേഫ്റ്റി ലെവൽ -4 സൗകര്യമുള്ള ലാബ് നമുക്ക് വേണം. Nippa, abola, H5 N1ഉൾപ്പെടെയുള്ള മാരകമായ വൈറസുകൾ ബി എസ്  ൽ -4ലാബിൽ ആണ് പരിശോധിക്കുന്നത്.
           ഭയപ്പെടേണ്ട ജാഗ്രതയിലാണ് നമ്മൾ
           ചുമയ്ക്കുമ്പോഴും,  തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക.കൂട്ടം ചേരുന്നത് ഒഴിവാക്കുക. രോഗ ലക്ഷണങ്ങൾ ഉള്ളവർ ഉടൻ ചികിത്സ തേടുക. വീടിന്റെ പുറത്ത് ഇറങ്ങുന്നത് ഒഴിവാക്കുക. രോഗ ലക്ഷണം ഉള്ളവർ മാസ്ക് ഉപയോഗിക്കുക. കൈ കഴുകി വൃത്തിയാക്കുക.വിദേശങ്ങളിലും, രോഗ ബാധിത പ്രദേശങ്ങളിൽ നിന്നും വരുന്നവരുമായി അകലം പാലിക്കുക.
     വ്യഗ്രത വേണ്ട ജാഗ്രത മതി. Corona യെ തോല്പിക്കാൻ വേണ്ടത് ജാഗ്രത മാത്രം. ഒറ്റയ്ക്ക് ഒറ്റയ്ക്ക് ഒറ്റ കെട്ടായി നേരിടാം. ഈ മഹാമാരിയിൽ ഒന്നായി ഒരു മനസ്സോടെ നമുക്ക് പടപൊരുതി മുന്നേറാം.

CORONA VIRUS

           Coronaviruses are a  group of related viruses that      cause diseases in mammals and birds. In humans, coronaviruses cause respiratory tract infections that can range from mild to lethal. Mild illnesses include some cases of the common cold (which has other possible causes, predominantly rhinoviruses), while more lethal varieties can cause SARS, MERS, and COVID-19.

Symptoms in other species vary: in chickens, they cause an upper respiratory tract disease, while in cows and pigs they cause diarrhea. There are yet to be vaccines or antiviral drugs to prevent or treat human coronavirus infections. TO prevent the spread of COVID-19: 1.Clean your hands often. Use soap and water, or an alcohol-based hand rub. 2.Maintain a safe distance from anyone who is coughing or sneezing. 3.Don’t touch your eyes, nose or mouth 4.Cover your nose and mouth with your bent elbow or a tissue when you cough or sneeze.

  • Stay home if you feel unwell.

If you have a fever, a cough and difficulty breathing, seek medical attention. Follow the directions of your local health authority. 5.Avoiding unneeded visits to medical facilities allows healthcare systems to operate more effective

Protect yourself and others around you by knowing the facts and taking appropriate precautions. Follow advice provided by your local public health agency.

     *Don't be afraid aware

ourself*

സ്റ്റെഫി എസ് കെ
9 L1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം