സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ശുചിത്വം സുകൃതം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം സുകൃതം     
                 "സ്കൂടളച്ചല്ലോ,സ്കൂടളച്ചല്ലോ","അമ്മേ!സ്കൂളടച്ചൂ". രാമു ആഹ്ളാദത്തോടെ തുള്ളിച്ചാടി വരുകയാണ്. "ഇനി അടങ്ങിയൊതുങ്ങി വീട്ടിൽ ഇരിക്കാൻ നോക്ക്"അമ്മ പറഞ്ഞു.  "ഇല്ല,ഞാൻ ഇപ്പോൾ കളിക്കാൻ പോവുകയാണ്, എൻറെ കൂട്ടുകാർ കാത്തിരിക്കുന്നുണ്ടാവും"."  രാമു നീ പോകണ്ട മോനേ, ഞാൻ പറയുന്നത് കേട്ടിട്ട് നീ പോകണോ പോകണ്ടേ എന്ന് തീരുമാനിക്ക്". "ഇല്ല,  ഈ അവധിക്കാലം ഞങ്ങൾക്ക് ആഹ്ലാദിക്കാൻ ഉള്ളതാണ് ". ഇത്രയും പറഞ്ഞ് രാമു മൈതാനത്തിലേക്ക് ഓടി. രണ്ടാം ക്ലാസ്സുകാരനായ രാമുവിന് സ്കൂടച്ചതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ് . എന്നാൽ അവനോ,കൂട്ടുകാർക്കോ ലോക്ക് ഡൗൺ കാരണമാണ് സ്കൂള് അടച്ചതെന്നും, എന്താണ് ലോക്ക് ഡൗൺ എന്നും അവർക്ക് അറിയില്ല. " എടാ!.... വാടാ നമുക്ക് കളി തുടങ്ങാം". രാമുവും കൂട്ടുകാരും മൈതാനത്തിൽ കാൽപ്പന്തു കളി തുടങ്ങി. അപ്പോഴാണ് ഒരു ശബ്ദം ആകാശത്ത് നിന്നുയർന്നത്. എല്ലാവരും മുകളിലേക്ക് നോക്കി, അതാ ...ഡ്രോൺ ..! "എടാ ഡ്രോൺ!...നോക്കെടാ" രാമുവും കൂട്ടുകാരും  ഡ്രോൺ ആദ്യമായി കാണുന്ന ആഹ്ലാദത്തിൽ അതിനെനോക്കി കൈകൊട്ടാനും ചിരിക്കാനുമൊക്കെ തുടങ്ങി. അത് പൊലീസിന്റെ ഡ്രോൺ ആയിരുന്നു, കുട്ടികൾക്കതറിയില്ല. ഇത് പൊലീസിന്റെ ശ്രദ്ധയിൽ പെട്ടു. 
                  പൊലീസ് മൈതാനത്ത് എത്തി. പൊലീസിനേ കണ്ട കുട്ടികൾ ഒന്ന് പതറി. "ഇങ്ങ് വാടാ മക്കളെ", പൊലീസ് അവരെ സ്നേഹത്തോടെ വിളിച്ചു. "എന്താ ഇവിടെ ഒരു കൂട്ടം കൂടൽ?" പൊലീസ് ചോദിച്ചു. "സാറേ ഞങ്ങളിവിടെ കളിക്കുവാ" രാമു പറഞ്ഞു. "മക്കളെ, ഇത് പുറത്തിറങ്ങി കളിക്കാൻ ഉള്ള സമയമല്ല " പൊലീസ് പറഞ്ഞു. "അതെന്താ സാറേ?" രാമു ചോദിച്ചു. "മക്കളെ നമ്മുടെ നാട്ടിൽ ഒരു വൈറസ് പടർന്നു പിടിച്ചിരിക്കുന്നു, കൊറോണ എന്നാണ് അതിന്റെ പേര്. ലോകമൊട്ടാകെ ഈ വൈറസ് തളർത്തി. നമ്മുടെ നാട് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. നിങ്ങൾക്ക് സ്കൂളടച്ചതും അതുകൊണ്ടാണ്. ഈ വൈറസ് തുമ്മലിലൂടെയും, ചുമയിലുടെയും പുറത്തു വരുന്ന സ്റവങ്ങളിലൂടെയുമാണ് പകരുന്നത് അതുകൊണ്ട് എല്ലാവരും അകലം പാലിക്കണം. കൂട്ടംകൂടാൻ പാടില്ല. പനിയും ചുമയും ശ്വാസതടസ്സവും ആണ് രോഗലക്ഷണങ്ങൾ. വ്യക്തി ശുചിത്വം പാലിക്കണം. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചു നന്നായി കഴുകണം. അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക,  പുറത്തിറങ്ങുന്ബോൾ  മുഖാവരണം ധരിക്കണം. ഇപ്പോൾ നിങ്ങൾ വീട്ടിൽ പൊക്കൊ" പൊലീസ് വിശദീകരിച്ചു. "സാറേ,കേട്ടിട്ട് പേടിയാവുന്നു" കുട്ടികൾ ഒന്നിച്ച് പറഞ്ഞു. "പേടിക്കാൻ പാടില്ല, ജാഗ്രതയാണ് വേണ്ടത് " ഇത്രയും പറഞ്ഞ് പൊലീസുകാർ അവർക്ക് മുഖാവരണവും സാനിറ്റൈസറും നൽകി.  അവർ വീടുകളിലെക്ക് മടങ്ങി.    
Abhiram A
5 I സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ