സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ശുചിത്വം അറിവ് നൽകും

Schoolwiki സംരംഭത്തിൽ നിന്ന്
 ശുചിത്വം അറിവ് നൽകും     
                   ആറാം ക്ലാസ്സിലെ ക്ലാസ് ലീഡറായിരുന്നു അമ്മു.അമ്മുവിനോട്‌ ക്ലാസ്സ്‌ ടീച്ചർ പറഞ്ഞിരുന്നു രാവിലത്തെ പ്രാർഥനയ്ക്ക് എല്ലാവരും വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കാൻ. എന്നാൽ ആ ദിവസത്തെ പ്രാർഥനയ്ക്ക് അമ്മു എല്ലാവരും എത്തിയോ എന്ന് നോക്കിയപ്പോൾ ഒരാളുടെ കുറവുണ്ടായിരുന്നു. അത് മിന്നു ആയിരുന്നു. പ്രാർത്ഥന കഴിഞ്ഞ് എല്ലാവരും ക്ലാസ്സിൽ എത്തിയപ്പോൾ ക്ലാസ്സ്‌ ലീഡറാ യ അമ്മു മിന്നുവിനോട് പ്രാർത്ഥനയ്ക്ക് എന്താണ് വരാത്തത് എന്ന് ചോദിച്ച സമയത്താണ് ടീച്ചർ ക്ലാസ്സിൽ വന്നത്. ടീച്ചർ ക്ലാസ്സ്‌ ലീഡറായ  അമ്മുവിനോട്‌ ചോദിച്ചു ഇന്ന് എല്ലാവരും പ്രാർത്ഥനയ്ക്ക് വന്നോ എന്ന്. മിന്നു ഒഴികെ എല്ലാവരും വന്നു എന്ന് അമ്മു മറുപടി പറഞ്ഞു. അപ്പോൾ ടീച്ചർ വടിയുമായി മിന്നുവിന്റെ അടുത്തേക്ക് പോയി. ടീച്ചർ മിന്നുവിനോട് ചോദിച്ചു നീ എന്താണ് പ്രാർത്ഥനയ്ക്ക്  പോകാതിരുന്നത്. മിന്നു പറഞ്ഞു ടീച്ചർ ഞാൻ പ്രാർത്ഥനയ്ക്ക് മുൻപ് തന്നെ ക്ലാസ്സിൽ എത്തിയിരിന്നു. നമ്മുടെ ക്ലാസ്സ് മുറി നിറയെ കീറിയ പേപ്പർ കഷ്ണങ്ങളും പൊടിയുമായിരുന്നു. അന്നേ ദിവസം ക്ലാസ്സ്‌ വൃത്തിയാക്കേണ്ട കുട്ടികൾ പ്രാർത്ഥനയ്ക്ക് പോയിരുന്നു. ഞാൻ ക്ലാസ്സ്‌ വൃത്തിയാക്കി കഴിഞ്ഞപ്പോഴേക്കും പ്രാർത്ഥന തുടങ്ങിയിരുന്നു. അതിനാലാണ് ഞാൻ പ്രാർത്ഥനയ്ക്ക് പോകാതിരുന്നത്. ടീച്ചർ ഞങ്ങളോട് പറഞ്ഞിട്ടില്ലേ ക്ലാസ്സ്‌ മുറിയും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്ന്. ടീച്ചർ മിന്നുവിനെ അഭിനന്ദിച്ചു. മറ്റു കുട്ടികളും മിന്നുവിനെ കണ്ട് മാതൃക ആക്കണമെന്ന് ടീച്ചർ പറഞ്ഞു.
Karthika R P
5 A സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ