സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ലോകത്തെ ഭയപെടുത്തിയ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തെ ഭയപെടുത്തിയ വൈറസ്      
               രണ്ടായിരത്തി ഇരുവത്തിൽ ഇന്നേവരെ മനുഷ്യൻ ഭൂമിയോടും, മറ്റു  ജീവജാലങ്ങളോടും ചെയ്ത കർമഫലത്തിന്റെ പ്രതിഫലം കിട്ടിത്തുടങ്ങി. ഈ ഭൂമി നമ്മൾ അടങ്ങുന്ന എല്ലാം ജീവജാലങ്ങുളുടെയാണെന്ന് നാം മറക്കുകയും, പ്രകൃതിയെ തന്റെ സോയലാഭത്തിനു വേണ്ടി ചൂഷണം ചെയ്തു, ഈ പ്രവർത്തിയുടെ കർമഫലമാണ് നാമിന്നു അനുഭവിക്കുന്നത്.
               ഈ പുതുവർഷത്തിൽ ലോകത്തിന്റെ നാനാഭാഗത്ത്, ഭൂമികുലുക്കം,  തീപിടിത്തം, വെള്ളപൊക്കം  എന്നിങ്ങനെ ഉള്ള പല പ്രകൃതി ദുരന്തങ്ങൾ ഉണ്ടായി,  അവസാനമായി മനുഷ്യരാശിക്ക് തന്നെ ഭീഷണിയായി അണു ആക്രമണം ( കൊറോണ വൈറസ് ).  ആകോളതാപനം,  വായുമലിനീകരണം, അന്തരീക്ഷത്തിൽ കാർബണിന്റെ അളവിന്റെ വ്യതിയാനം ഇതൊക്കെയാണ് അടിസ്ഥനപരമായി ഈ ദുരന്തങ്ങളുടെ കാരണം. പ്രകൃതിയെ മറന്ന്കൊണ്ട്‌ മനുഷ്യരാശിയുടെ ഉയർച്ചയ്ക്കും, പുരോഗമനത്തിനും വേണ്ടി ചെയ്തതിന്റെ ഫലമാണ് നാം അടങ്ങുന്ന മനുഷ്യർ ഇന്ന് അനുഭവിക്കുന്നത്. ഭൂമിയിലെ എല്ലാം ജീവജാലങ്ങൾക്കും തുല്യാവകാശമാണെന്നുള്ള കാര്യം മറന്നു കൊണ്ട് തന്റെ സ്വാർത്ഥലാഭത്തിനു വേണ്ടി മനുഷ്യർ പല കടന്നുകയറ്റങ്ങളും ചെയ്തു, ഇതിന്റെ ഭലമായി ഇന്ന് പല ജീവജാലങ്ങളും ഭൂമിയിൽ നിന്നു അപ്രത്യക്ഷമാവുകയും, റെഡ്  ഡാറ്റാ  ബുക്കിൽ സ്ഥാനം പിടിക്കുകയും ചെയ്യ്തു. കണ്ണടച്ച് തുറക്കുമുൻപ് പല കണ്ടൽകാടുകളും തടാകങ്ങളും, മലകളും അപ്രത്യക്ഷ്യമായി. ഭൂമിയുടെ സംരക്ഷണപാളിയായ ഓസോണിൽ വിള്ളൽ, അകോളതാപനം കാരണം പൊളാറില് മഞ്ഞ് ഉരുകി കടൽ കയറ്റം, ഭൂപ്രകൃതിയുടെ മാറ്റം, മനുഷ്യൻ തന്റെ കുറച്ചു നേരത്തെ സ്വാർത്ഥത്തെക്ക് വേണ്ടി മനുഷ്യരാശിയുടെ നിലനില്പിനെത്തന്നെ ബാധിക്കുന്ന കാര്യമാണ് ചെയ്യുന്നത്.
               നാം മമ്മുടെ മക്കൾക്ക്‌ വേണ്ടി പലതും കരുതിവെക്കും, നല്ല വിദ്യാഭ്യാസം, സൗകര്യം സ്വത്ത് അങ്ങനെ പലതും, എന്നാൽ നമ്മുടെ ഭാവിതലമുറ നിലനിൽക്കണമെങ്കിൽ പ്രകൃതി അനുവാര്യമാണ്, ഒരു വൃക്ഷതൈ നട്ടുകൊണ്ട് നമ്മക്ക് അവരുടെ ജീവിതം സുരക്ഷിതമാക്കാം. ഇന്നത്തെ തലമുറയിൽ ഒരു കൂട്ടം കുട്ടികൾ പ്രകൃതി സംരക്ഷണത്തിന് മുന്നിൽ നിൽക്കുന്നത് നമ്മക് കാണാൻ സാധിച്ചു, ഇത് തുടരട്ടെ എല്ലാ കുട്ടികളും ഇതിൽ പങ്കുചേർന്ന് കൊണ്ട് യുവതലമുറയിലുടെ നമ്മുക്ക് ഭൂമിയെ സംരക്ഷിക്കാം.
                            
                           
Azin Raja S M
10 L സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം