സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ലേഖനം- കോവിഡ്- 19 -

Schoolwiki സംരംഭത്തിൽ നിന്ന്
  ലേഖനം- കോവിഡ്- 19    
      2019 ഡിസംബർ 31നാണ് കോവിഡ് ചൈനയിൽ  ആദ്യമായി പകർന്നത്. സാധാരണ പകർച്ചപ്പനി  പോലെയുള്ള  രോഗം  തന്നെയാണ്  കോവിഡ് 19. പനി,ചുമ,ശ്വാസതടസ്സം തുടങ്ങിയവയാണ്  രോഗത്തിന്റെ  പൊതുലക്ഷണങ്ങൾ.  രോഗം ഗുരുതരമായാൽ കടുത്ത ശ്വാസതടസ്സം തുടങ്ങിയവ അനുഭവപ്പെടും
           മനുഷ്യരിലും മൃഗങ്ങളിലും ഒരുപോലെ കഴിയാൻ ശേഷിയുള്ളവരാണ് കൊറോണവൈറസ്. സാർസിനെയും മെർസിനെയും അപേക്ഷിച്ച്  കോവിഡ്-19 ലോകമെങ്ങും അതിവേഗം പടർന്നുപിടിച്ചു.ഈ രോഗത്തിനു മരുന്നോ പ്രതിരോധ വാക്സിനോ കണ്ടെത്തിയിട്ടില്ല!
      200 ലേറെ രാജ്യങ്ങൾ ഇപ്പോൾ കോവിഡ് ഭീഷണിയിലാണ്. ഏറ്റവും കൂടുതൽ മരണനിരക്ക്  അമേരിക്കയിലാണ്. ലോകത്താകെ രോഗബാധിതർ  20 ലക്ഷം പേരാണ്.  ലോകത്ത് ആകെ മരണം 1.32 ലക്ഷം പേരാണ്. ഇന്ത്യയിൽ കോവിഡ്  ബാധിച്ചവരുടെ എണ്ണം 11,933 ആയി. മരണം 392.
     ഈ മഹാമാരിയെ നമ്മൾ അതിജീവിക്കണം.
Anoop Sujindran B S
8 k സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം