സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം
രോഗ പ്രതിരോധം
ഇപ്പോൾ നമ്മൾ ഏവരും അനുഭവിക്കുന്ന ഒരു രോഗമാണ് കൊറോണ വൈറസ്. ഈ വൈറസ് ആദ്യമായി കണ്ടുവന്നത് ചൈനയിൽ ആണ്. അവിടെ നിന്നാരംഭിച്ച് ലോകമെമ്പാ ടും വ്യാപിക്കുന്ന കൊറോണ വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത് ഇപ്പോൾ പടിഞ്ഞാറൻ യൂറോപ്പിനെയും അമേരിക്കയെയും ആണ്. യൂറോപ്പ് സാമ്പത്തിക പവർഹൗസുകൾ ആയി അറിയപ്പെടുന്ന ഈ വൈറസിൻെ റ ആക്രമണത്തിൽ തകർന്നടിയുന്ന താണ് നാം കാണുന്നത്. തകർച്ചയ്ക്കും ഒപ്പം അമേരിക്കയുടെ തകർച്ച കൂടി ചേരുമ്പോൾ അത് ആഗോള സമ്പത്ത് വ്യവസ്ഥയിൽ ഏൽപ്പിക്കാൻ പോകുന്നു പ്രത്യാഘാതം കണക്കുകൂട്ടലുകൾക്ക് അതീതം ആയിരിക്കും. അടിയന്തരാവസ്ഥ കളും കർഫ്യൂ കളും പ്രഖ്യാപിച്ച് ലോക രാഷ്ട്രങ്ങൾ ഈ മഹാമാരിയെ പ്രതിരോധിക്കാൻ നമ്മൾ ഇറങ്ങിത്തിരിക്കുമ്പോൾ ഇത്തരം സാഹചര്യങ്ങൾ നമ്മുടെ സാമൂഹിക ജീവിതത്തിൻെറ ജനിതകഘടനയിൽ വരുത്താൻ പോകുന്ന മാറ്റങ്ങളെ കുറിച്ച് നമുക്ക് അവബോധം ഉണ്ടാകണം. ഇന്നോളം വ്യക്തി സ്വാതന്ത്ര്യവും ജനാധിപത്യവും ഏറ്റവും വലിയ മൂല്യങ്ങൾ ആയി നെഞ്ചിലേറ്റിയ ജനസഞ്ചയങ്ങൾ പോലും സാമൂഹ്യ പരീക്ഷണങ്ങൾക്കുള്ള ഗിനിപ്പന്നി കളുടെ കൂട്ടം മാക്കുന്ന കാഴ്ചയാണ് നാം ഇവിടെ കാണുന്നത്. നിരീക്ഷണത്തിനും ഒറ്റപ്പെടലിനും വിധേയരാകാൻ അധികാര കേന്ദ്രങ്ങൾ ആവശ്യപ്പെടുമ്പോൾ എതിർപ്പൊന്നും കൂടാതെ ഭൂരിപക്ഷം ജനങ്ങളും അതിനു ഇന്നു വിധേയരാകുന്നു. അല്ലാത്തപക്ഷം നീണ്ട ചർച്ചകൾക്കും സംവാദങ്ങൾക്കും ഒടുവിൽ പോലും നടപ്പിൽ വരുത്താൻ ആകാത്ത നിരീക്ഷണ സംവിധാനത്തിന് ജനങ്ങളെ സർക്കാരുകൾ വിധേയരാക്കുകയും സംസ് ക്കാ രവും അടിസ്ഥാന അവകാശങ്ങളും ഹനിക്കപ്പെടുക യും അതിനുള്ള നിയമങ്ങൾരായ്ക്ക് രാമാനം പ്രഖ്യാപിക്കുകയും ചെയ്യുമ്പോൾ ജനങ്ങൾ പ്രതി ഷേധം ഒന്നും ഉയർത്തു ന്നി ല്ല. ജനാധിപത്യരാജ്യങ്ങളിൽ നടപ്പാക്കാൻ കഴിയും എന്ന് സ്വപ്നം കാണാൻ പോലും പോലും പറ്റാതിരുന്ന ഈ നിയന്ത്രണങ്ങൾ ജനങ്ങൾ സർവ്വാത്മനാ സ്വീകരിക്കുന്നത് സാമൂഹിക വീക്ഷണത്തിൽ പൊടുന്നനെ സംഭവിക്കുന്ന വ്യതിയാനം മൂലമാണ് . രോഗം വരുന്നതിനേക്കാൾ രോഗത്തെ പ്രതിരോധിക്കുകയാണ് പ്രധാനം സാർ സ് വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വൈറസ് മൂലം ഉണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് കൊറോണ വൈറസ് രോഗം2019 .2019-20 ലെ കൊറോണ രോഗം പൊട്ടിപ്പുറപ്പെടാൻ കാരണം ഈ സാർസ് കോവ്-2 വയറസ് ആണ് . ചൈനയിലെ വൂഹാനിലാണ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. പിന്നീട് ഈ പകർച്ചവ്യാധി ലോകം മുഴുവനും പടർന്നു. രോഗം ബാധിച്ച വ്യക്തികൾ ചുമയ്ക്കുമ്പോഴും മൂക്ക് ചീറ്റുമ്പോൾ ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് ഈ പ്രാഥമികമായ ആളുകൾക്കിടയിൽ പടരുന്നത് രോഗാണു സംമ്പർക്കമു ണ്ടാകുന്ന സമയം മുതൽ രോഗലക്ഷണങ്ങൾ ആരംഭിക്കുന്ന സമയം സാധാരണയായി 2 മുതൽ 14 ദിവസം വരെയാണ്. വ്യക്തി ശുചിത്വം പാലിക്കുക, രോഗബാധിതരിൽ നിന്ന് അകലം പാലിക്കുക, ഹസ്തദാനം ഒഴിവാക്കുക , കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് നന്നായി കഴുകുക, ആൾക്കൂട്ടം ഒഴിവാക്കുക എന്നിവ രോഗപ്പകർച്ച തടയാൻ ശുപാർശ ചെയ്യുന്നു. ചുമയ്ക്കുമ്പോൾ മൂക്കും വായും മൂടുന്നതിലൂടെ രോഗാണുവ്യാപനം കുറെയേറെ തടയാം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം