സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ രോഗപ്രതിരോധം: ജീവിത ശൈലിയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം: ജീവിത ശൈലിയിൽ

ലോകജനതയുടെ മനസ്സിൽ കേട്ടും പറഞ്ഞും പഴക്കംവന്ന ഈ ഒരു കാര്യം ഓർമ്മിച്ചുകൊണ്ടാവാം നമ്മുടെ തുടക്കം. രോഗം എന്നാൽ ആരോഗ്യം ഇല്ലാത്ത ശരീരത്തിന്റെ അസന്തുലിതമായ ഒരവസ്ഥയാണ്. ഈ അവസ്ഥ പലപ്പോഴും ശ്രദ്ധിക്കപ്പെടാറില്ലാത്തതുകൊണ്ടു തന്നെയാണ് അത് അതിന്റെ മൂർദ്ധന്യവസ്ഥയിൽ എത്തുന്നത്. "കതിരിന്മേൽ വളം വച്ചിട്ട് കാര്യമില്ല "എന്നൊക്കെ നാം മലയാളികൾ പറയാറുണ്ട്. ഈ ചൊല്ല് ഇന്നത്തെ ജനതയെ ബാധിച്ചിരിക്കുന്ന കോവിഡ് 19പോലുള്ള മാരക ശാരീരികാവസ്ഥകൾ വന്നെത്തുമ്പോഴാണ് നാം പലപ്പോഴും അതിന്റെ തീവ്രത മനസിലാകുന്നത്. കരണമെന്തെന്നാൽ നാളിതുവരെയും ഒരു പ്രതിരോധ മരുന്നോ, മരുന്നോ ഇതിലേയ്ക്കായി കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നതുതന്നെയാണ്. ഈ രോഗത്തിന്റെ വ്യാപനം തടയുവാൻ അശ്രാന്ത പരിശ്രമം നടക്കുമ്പോഴും രോഗം വരാതിരിക്കുവാൻ വേണ്ടി ശ്രദ്ധിക്കണം എന്ന് പറയുവാനേ ഗവണ്മെന്റുകൾക്കും ആതുര സേവന വിദഗദ്ധർക്കും പറയുവാനാകുന്നുള്ളു. അതുകൊണ്ട് തന്നെ ഈ രോഗങ്ങളെ പ്രതിരോധിക്കുക എന്നതാണ് നമ്മുടെ മുന്നിലെ ഒരേ ഒരു മാർഗം.

           നമ്മുടെ ജീവിത ശൈലിയിലൂടെയും, വ്യക്തി, പരിസരം, സാമൂഹിക ശുദ്ധിയിലൂടെ ഒട്ടുമിക്ക രോഗങ്ങളെയും പ്രതിരോധിക്കാമെന്ന് ഇതിനു മുന്നേ തന്നെ തെളിയിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. ജീവിതശൈലി എന്ന് പറയുമ്പോൾ അതിൽ കൃത്യനിഷ്ടയുള്ള ഒരു ജീവിതവും, ഭക്ഷണരീതിക്കും, ഭക്ഷണവും എല്ലാം എടുത്ത് പറയാവുന്നതാണ്. വൃത്തിയില്ലാത്തതും, പഴക്കമുള്ളതും, അനാരോഗ്യകരമായ ഭക്ഷണവും, ഇന്നത്ത ട്രെൻഡ് ആയ ഫാസ്റ്റ് ഫുഡും എല്ലാം തന്നെ രോഗം നിറച്ച കാരീബാഗുകൾ പോലെ മനുഷ്യരിലേക്ക് എത്തുമ്പോഴും വീട്ടിൽ ഉണ്ടാക്കുന്ന ആരോഗ്യകരമായ ഭക്ഷണം ശീലമാക്കാൻ പലർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്തിനാണത്??...... അതുമായി ചങ്ങാത്തം കൂടുമ്പോൾ നാം തന്നെ നമ്മുടെ ആരോഗ്യത്തെ മുതലെടുത്തു പണം സമ്പാദിക്കുന്നവരെ അകറ്റുകയല്ലേ ചെയ്യുന്നത്. ഒട്ടേറെ ഔഷധമൂല്യമുള്ള സുഗന്ധവ്യഞ്ജനങ്ങളും ഭക്ഷണങ്ങളും നമുക്കായി കാത്തിരിക്കുമ്പോൾ ഇരു കൈകളും നീട്ടി അവയെ സ്വീകരിച്ചു നമുക്ക് തീർക്കാം ഒരിക്കലും പൊട്ടിച്ചെറിയാനാവാത്ത ഒരാരോഗ്യവലയം.......
             ശുചിത്വവും, ആരോഗ്യവും, നിഷ്ഠയുള്ള ജീവിതവുമാകട്ടെ ഒരു ഭാരതീയൻ എന്ന നിലയിൽ നമ്മളിലേക്ക് തുറക്കുന്ന രോഗപ്രതിരോധ ജാലകങ്ങൾ......


മഹാദേവ് AS
7 A1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം