സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ രോഗപ്രതിരോധം,,,...

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം     

  ഇന്നത്തെ കാലത്ത് മനുഷ്യന് അത്യാവശ്യവും കുറഞ്ഞുവരുന്നതുമായ ഒന്നാണ് രോഗപ്രതിരോധശേഷി ഇതിനു കാരണമായിട്ടുള്ളത് ജീവിതശൈലി തന്നെയാണ്. ജീവിതശൈലികൊണ്ട് എങ്ങനെയാണു രോഗപ്രതിരോധശേഷി കുറയുന്നതെന്നു നോക്കാം.  1.വ്യായാമം ഇല്ലായ്മ2.അമിത വണ്ണം 3.ഉറക്കമില്ലായ്മ 4.ജങ്ക് ഫുഡിന്റെ അമിതോപയോഗം 5.വർദ്ധിത കൊഴുപ്പടങ്ങിയ മാംസം മുട്ട തുടങ്ങിയവയുടെ അമിതഉപയോകം 6.ഭക്ഷണത്തിൽ പച്ചക്കറിയുടെ അഭാവം 7.പുകവലി മദ്യപാനം 8.പോഷകക്കുറവ്  ഇന്നത്തെ തലമുറ ഇത്തരം ശീലങ്ങളിലൂടെയാണ് കടന്നു പോകുന്നത് അതുകൊണ്ട് തന്നെ ഇന്നത്തെ തലമുറയുടെ  രോഗപ്രതിരോധശേഷി വളരെ കുറവാണു. ഇതുകൊണ്ടാണ് കൊറോണ വൈറസ് അഥവാ കോവിഡ്-19  എന്ന മഹാമാരി നമ്മെ പിടിവിടാതെ പിന്തുടരുന്നത്, വേട്ടയാടുന്നത്. പ്രതിരോധശേഷി ഉണ്ടെങ്കിൽ നമുക്കീ കോറോണയെ എതിർത്തു തോല്പിക്കാവുന്നതാണ്,  രോഗപ്രതിരോധശേഷി കുറഞ്ഞവർക്ക് മാത്രമാണ് ഇത് അധികം മൂർച്ഛിച്ച അവസ്ഥയിലേക്ക് കടക്കുന്നത്, അതായതു രോഗപ്രതിരോധശേഷി കൂട്ടിയാൽ മാത്രമേ നമുക്ക് രോഗത്തിനെതിരെ പോരാടാൻ സാധിക്കുകയുള്ളു.  അപ്പോൾ നമുക്ക് രോഗപ്രതിരോധശേഷി കൂട്ടേണ്ടത് എങ്ങനെ ആണെന്ന് നോക്കാം 1. ഭക്ഷണത്തിൽ പച്ചക്കറികൾ ഉൾപ്പെടുത്തുക 2. പുകവലി മദ്യപാനം എന്നിവ ഒഴിവാക്കുക 3. ജങ്ക് ഫുഡ്‌ ഒഴിവാക്കുക 4. മാസം മുട്ട എന്നിവ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക 5. എണ്ണ പലഹാരങ്ങൾ പരമാവധി ഒഴിവാക്കുക 6. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കൂടുതൽ ഉൾപ്പെടുത്തുക  ഇത്രയും കാര്യത്തോടൊപ്പം വ്യായാമം കൃത്യമായി ചെയ്താൽ നമ്മുടെ പ്രതിരോധശേഷി വർദ്ധിക്കുമെന്നതിൽ ഒരു സംശയവും ഇല്ല ഇതിനോടൊപ്പം തന്നെ വ്യക്തിശുചിത്ത്വവും പരിസര ശുചിത്ത്വവും കൃത്യമായി പാലിക്കുക.  ഓർക്കുക രോഗം വന്നിട്ട് ചികിൽസിക്കുകയല്ല പകരം രോഗപ്രതിരോധശേഷി കൂട്ടി രോഗം വരാതെ ചെറുത്തു നിൽക്കുകയാണ് വേണ്ടത്

Revathy Ramesh
6 C സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം