സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ പ്രതിരോധിക്കാം, ഈ കൊറോണ രോഗത്തെയും

Schoolwiki സംരംഭത്തിൽ നിന്ന്
  പ്രതിരോധിക്കാം, ഈ കൊറോണ രോഗത്തെയും   
       ഇന്ന് ലോകത്തെ ഒട്ടാകെ മുൾമുനയിൽ നിർത്തുന്ന ഒന്നാണ് കോവിഡ് - 19 എന്ന ഓമനപേരിൽ അറിയപ്പെടുന്ന കൊറോണ വൈറസ് രോഗം. ചൈനയിൽ ഉത്ഭവിച്ച ഈ രോഗം ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളെ ഭീതിയിൽ ആഴ്ത്തിയിരിക്കുകയാണ്.ഈ പകർച്ചവ്യാധിയുടെ കാരണക്കാരനായ വൈറസിന്റെ ജന്മം ഏത് വസ്തുവിൽ നിന്നാണ് എന്നത് അജ്ഞാതമാണ്.സ്പർശനത്തിലൂടെയും ചുമ, തുമ്മൽ എന്നിവയിലൂടെയും പകരുന്ന ഈ രോഗത്തിന് ഇതുവരെ മരുന്ന് കണ്ടു പിടിക്കുവാൻ ലോകരാജ്യങ്ങൾക്കൊന്നും  തന്നെ കഴിഞ്ഞിട്ടില്ല.എന്നാൽ, ഇന്ത്യയുടെ തെക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന 'ദൈവത്തിന്റെ സ്വന്തം നാട് ' എന്നറിയപ്പെടുന്ന നമ്മുടെ കൊച്ചു കേരളം ഈ മഹാമാരിയെ അതിജീവിച്ചു വരികയാണ്, അതീവ ജാഗ്രതയിലൂടെയും കടുത്ത പ്രതിരോധത്തിലൂടെയും. ആരോഗ്യ പ്രവർത്തകരുടെയും സംസ്ഥാന സർക്കാറിന്റെയും പ്രവർത്തനങ്ങളാണ് ഇതിനു കാരണം. കോ വിഡ് - 19 എന്ന മാരകമായ പകർച്ചവ്യാധി ചൈനയിൽ പൊട്ടി പുറപ്പെട്ടപ്പോൾ തന്നെ നാം ഇവിടെ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞിരുന്നു.ഇത് നമ്മെ  അതിജീവനത്തിന്റെ പാതയിലേക്ക് നയിക്കുകയും  ചെയ്യുകയാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ അത് വരാതെ പ്രതിരോധിക്കുക " എന്ന വസ്തുതയാണ് ഇവിടെ  പ്രാവർത്തികമാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. മലയാള സമൂഹം നമ്മുടെ കൊച്ചു കേരളത്തിൽ മാത്രം ഉൾപ്പെട്ടുകിടക്കുന്ന ഒന്നല്ല. മറിച്ച് അത് ലോക രാജ്യങ്ങളാകെ പടർന്നു കിടക്കുന്നതാണ്. ഏത് രാജ്യത്ത് ചെന്നാലും അവിടെ ഒരു മലയാളിയെങ്കിലും ഉണ്ടാകും എന്നത് സത്യമാണ്. അതു കൊണ്ടു തന്നെ ലോകത്തെയാകെ വിഴി ങ്ങിയിരിക്കുന്ന ഈ മഹാമാരിക്കെതിരെയുള്ള അതീവ പ്രതിരോധവും നാം അതിജീവിക്കും എന്ന ആത്മവിശ്വാസവും അക്ഷന്തവ്യമായ ആവശ്യമാണ്.
             കോ വിഡ്- 19 നെ പ്രതിരോധിക്കുവാൻ നാം പല തരം പ്രതിരോധ പ്രവർത്തനങ്ങളാന്ന് സ്വീകരിച്ചത്.അതിൽ പ്രത്യേക പങ്കു വഹിച്ചത് ലോക്ക് ഡൗൺ സ്ഥമ്പ്രദായമാണ്. ആദ്യഘട്ടമായി 21 ദിവസം പ്രഖ്യാപിച്ച ലോക്ക് ഡൗൺ പിന്നീട് രണ്ടാഴ്ച കൂടി നീട്ടി. ഈ അവസരത്തിൽ ഭൂരിഭാഗം ജനങ്ങളും വീട്ടിലിരുന്ന് ഇതിനോട് സഹകരിക്കുന്നുണ്ട് എന്ന ന് അഭിനന്ദാർഹമാണ്. എന്നാൽ, ചിലരെങ്കിലും ഇതിനെതിരായ രീതിയിൽ പ്രവർത്തിക്കുന്നുണ്ട് എന്ന ത് ഒരു വസ്തുതയാണ്.ഇവർക്കെതിരെ കടുത്ത നടപടികളെടുക്കുന്നുമുണ്ട്. ലോക്ക് ഡൗൺ കൂടാതെ പല കരുതലുകളും സർക്കാർ അഹ്വാനം ചെയ്തിട്ടുണ്ട്.മാസ്ക് ധാരണം, അവശ്യവസ്തുക്കൾ വാങ്ങുവാൻ പുറത്തിറങ്ങുന്നവർ സാമൂഹ്യ അകലം പാലിക്കൽ, നിശ്ചിത ഇടവേളകളിൽ കൈൾ വൃത്തിയായി വയ്ക്കുക തുടങ്ങിയവയാണ് അതൊക്കെ.ഇങ്ങനെ പല രീതികളിലാണ് നാം ഈ കോവിഡ്- 19 നെ പ്രതിരോധിക്കുന്നത്.
             ഈ അവസരത്തിൽ ഒന്ന് കൂടി പറയട്ടെ. കുറച്ച് കാലം മുൻപ് കേരളം നേരിട്ട 'നിപ വൈറസ് രോഗം' വവ്വാലിൽ നിന്ന് ഉത്ഭവിച്ച ഈ വൈറസിന് മനുഷ്യരിൽ കടന്നു കയറി മരണത്തിന്റെ വക്കിൽ എത്തിക്കുവാൻ കഴിയുമായിരുന്നു. ആ ഭീതിതമായ നി പ കാലഘട്ടത്തിലും നമ്മുടെ സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും പ്രഭു ലമായ പ്രതിരോധ പ്രവർത്തനങ്ങളാണ് നമുക്ക് കാണുവാൻ സാധിച്ചത്.ഈ പ്രതിരോധ പരിചയമാണ് കോവിഡ് കാലത്ത് നമുക്ക് ഏറെ ആത്മവിശ്വാസം നൽകിയതും.
         അതെ, ആത്മവിശ്വാസവും പ്രതിരോധ സന്നദ്ധതയുമുണ്ടെങ്കിൽ ഏത് വൈറസിനെയും നമുക്ക് അതിജീവിക്കാം.
Arsha S
10 B1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം