സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ പ്രകൃതി ക്ഷമിക്ക നീ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി ക്ഷമിക്ക നീ

ഹേ, പ്രകൃതി നീ എത്ര സുന്ദരി
നീയാം ജനനിയല്ലോ മാനു ഷ്യരാം ഞങ്ങൾ തൻ നിധി
നീ തന്നു ജീവൻ, നീ തന്നു സ്വർഗം
അമ്മയെ പോലെ നീ മാറോടണച്ചു
സർവം സഹ യായ നീ തെ റ്റുകളെല്ലാം ക്ഷമിച്ചു കാത്തു രക്ഷിച്ചു ഞങ്ങളെ
പകരം ഞങ്ങൾ തന്നതോ,
സ്വാർത്ഥമാം ജീവിതവഴിയിൽ നടന്നു നിൻ നാശത്തിൻ കാരണ ഭുതരായ്
പല തവണ നീ കാട്ടി നിൻ നാശമെൻ നാശമെന്നു
പക്ഷെ, ഞാനോ നിന്റെ വാക്ക് ചെവിക്കൊള്ളാതെ
നിൻ ക്ഷമ യെ പരിക്ഷി ച്ചു
നിനക്ക് ജീവ ജാല ങ്ങൾ ഒന്നാണെന്ന സത്യം ഞാൻ വിസ്മരിച്ചു
ഞാൻ അവയെ നശിപ്പിച്ചു എൻ മേൽകോയ്മ കാട്ടവേ, നീ നിൻ മക്കളെ തുല്യരായി കണ്ടു
നിൻ മൃതുലാം വാക്കുകൾ
ഞാൻ തട്ടിഎറിഞ്ഞ പ്പോൾ
നിൻ വൃക്ഷ സമ്പത്തിനെ ഞാൻ വെട്ടി മുറിച്ചപ്പോൾ
സർവം സഹയായ നീയോ
ഉഗ്ര രൂപീണിയായി
പ്രളയമായ്, ഭുകമ്പമായ്, നിപ്പായായ്‌, ഇപ്പൊ കൊറോണയായ്
നീ സ്വയം രക്ഷ കയായ്
അറിയുന്നു ഞാൻ നിൻ
നിൻ സൃഷ്ടിയിലൊന്നു മാത്രമെൻ മനുഷ്യ ജന്മമെന്ന്
മാപ്പ് തരിക നീ നിൻ മക്കളാം ഞങ്ങൾക്ക്
സ്നേഹിപ്പു ഞങ്ങളീ സ്നേഹ സ്വരൂപിണിയെ
കാത്തു പരിപാലിക്കും നിന്നെ ഞങ്ങൾ അമ്മയെ പോലെ
 

അസിൻ എ.എസ്
5 A സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത