സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ പെയ്തൊഴിയാതൊരുമഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
പെയ്തൊഴിയാതൊരുമഹാമാരി

അത് ഒരുപാട് പേരുടെ അലമുറകൾ കൊണ്ട് നിറഞ്ഞ രാത്രിയായിരുന്നു. അന്നത്തെ രാത്രി അവൻ ദൈവത്തെ മുറുക്കി പിടിച്ചു കൊണ്ട് പ്രാർത്ഥിച്ചു ഇത്രയും കാലം താൻ ജീവിച്ചതും തനിക്കു ജന്മം നൽകിയവരെ അവൻ മനസ്സിൽ ഓർത്തു. തന്റെ കൂടെ നടന്നവർക്കും താൻ അനുഭവിക്കുന്ന ഇതേ പ്രതിസന്ധിയിൽ നിന്ന് മുക്തി നേടാൻ എല്ലാവർക്കും. വേണ്ടി....... ഷെഹാൻ പ്രാർത്ഥിക്കുകയായി. ജാമിദ് ഇമാം ഒരു തുണി കടയുടമസ്ഥനാണ്. വിവാഹിതരായ ജാമിദിനും ഖദീജയ്ക്കും 5 വർഷങ്ങൾക്ക് ശേഷമാണ് കുഞ്ഞിനെ ലഭിക്കുന്നത്. അവർക്ക് ലഭിച്ച പൊന്നോമനയാണ് ഷെഹാൻ. കൊല്ലത്താണ് ഷെഹാന്റെ ജനനം. കുട്ടിക്കാലം മുതൽക്കേ വിദേശയാത്ര അവന്റെ സ്വപ്നം ആയിരുന്നു. ചങ്ങാതി മാരോടൊപ്പം കളിക്കാനിറങ്ങുമ്പോഴും അവന്റെ ചിന്തകൾ മറ്റൊരിടത്തായിരുന്നു. തന്റെ ചങ്ങാതിമാരുടെ സഹോദരന്മാർ വിദേശത്ത് പോയി വരുമ്പോൾ കൊണ്ടുവന്നിരുന്ന അത്തറിന്റേയും പുത്തൻ കുപ്പായത്തിന്റെയും ഗന്ധം അവൻ ആവോളം ആസ്വദിച്ചിരുന്നു. അത് തന്റെ ഉപ്പയുടെ കടയിലേതിൽ നിന്ന് വ്യത്യസ്തമായിരുന്നു

ബഹ്റൈൻ അവന് പ്രിയപ്പെട്ട നാടാണ്. അവിടത്തെ നഗരങ്ങളും വിനോദകേന്ദ്രങ്ങളും സന്ദർശിച്ച് ജീവിതം മറ്റുള്ളവരെ പോലെ അടിച്ചുപൊളിക്കണമെന്ന് അവൻ തീരുമാനിച്ചു. പ്രൈമറിയും ഹൈസ്കൂളും കഴിഞ്ഞ് അവൻ ഡിഗ്രീ വരെ പഠിച്ചു. ഷെഹാന്‌ 20 വയസ്സായപ്പോൾ അവന്റെ ഉപ്പ അവനോട് ഒരു ജോലി കണ്ടെത്താൻ പറഞ്ഞു. തന്റെ മകൻ സ്വന്തമായി അധ്വാനിച്ച് പണമുണ്ടാക്കട്ടെയെന്ന് കരുതി അദ്ദേഹം തന്റെ കടയുടെ ചുമതല അവന് നൽകിയില്ല. അവൻ അതിന് സമ്മതം മൂളുകയും ജോലിക്കായി അപേക്ഷയും നൽകി

രണ്ടുവർഷത്തിന് ശേഷം ......ഒരു ദിവസം അവൻ സന്തോഷത്തോടെ ഉമ്മയുടെ അടുക്കലെത്തി ജോലി കിട്ടിയ കാര്യം പറഞ്ഞു . ഉമ്മ ചോദിച്ചു "മോനെ നിനക്കെവിടെയാണ് ജോലി കിട്ടിയത്" ? എന്തു ജോലിയാണ് ? അവൻ ഉമ്മയുടെ നേരെ നോക്കാതെ തലകുനിച്ചുകൊണ്ടു പറഞ്ഞു ഉമ്മ എനിക്ക് ബഹ്‌റൈനീൽ ഒരു ഫുഡ് ഫാക്ടറിയിലാണ് ജോലി കിട്ടിയത്. ഉമ്മ ഞെട്ടലോടെ അവനെ നോക്കി .ആ സമയം ഉപ്പ അവിടെ ഇല്ലായിരുന്നു പക്ഷേ ഉപ്പ പോയിരുന്നത് ഷെഹാന്റെ ജോലിയുടെ കാര്യം അന്വേഷിക്കാനായിരുന്നു .ഉമ്മ അക്കാര്യം അവനോടു പറഞ്ഞു .ഉമ്മയ്ക്ക് പേടിയായി .അല്ലാഹ് ,നിന്റെ ഉപ്പ നിനക്ക് വിദേശത്താണ് ജോലി കിട്ടിയത്‌ എന്നറിഞ്ഞാൽ പോകാൻ സമ്മതിക്കില്ല .നിനക്ക് അറിയാമല്ലോ ഞങ്ങൾക്ക് ആകെയുള്ളത് നീയാണ് .ഇനി നീയും കൂടി ഞങ്ങളെ വിട്ടു അകന്നാൽ പിന്നെ ഞങ്ങളെ നോക്കാനും ശുശ്രുഷിക്കാനും ആരുമുണ്ടാകില്ല .ഷെഹാൻ ഇതെല്ലാം കേട്ട് വിഷമത്തോടെയാണെങ്കിലും പറഞ്ഞു ഉമ്മാ എനിക്കറിയാം നിങ്ങളുടെ വിഷമത്തെകുറിച്ചു.പക്ഷേ എനിക്കുമില്ലേ ആഗ്രഹങ്ങൾ .എന്റെ മനസ്സിൽ വളരെ നാളുകൾ കൊണ്ടുള്ള ആഗ്രഹമാണ് വിദേശയാത്ര. അതിനിപ്പോൾ ജോലി ഒരു കാരണമായി അത്രയേയുള്ളു " ഉമ്മ സത്യാവസ്ഥ വീണ്ടും പറഞ്ഞു." മോനെ ഉപ്പാന്റെ കുടുംബത്തിൽ ആരും വിദേശത്ത് പോയി ജോലി ചെയ്യാറില്ല. പാരമ്പര്യം അനുസരിച്ച് ഇവിടെത്തന്നെ കച്ചവടം ചെയ്താണ് ജീവിക്കുക. ഞാൻ നിന്നോട് ജോലി കളയാൻ പറഞ്ഞില്ലല്ലോ. ഞങ്ങളെ വിട്ടു പോകാതെ ഇവിടെ തന്നെ …...... ഉമ്മയുടെ വാക്കുകൾക്ക് മുന്നിൽ തന്റെ ആഗ്രഹമാണ് വലുതെന്നു അവൻ വരുത്തി തീർത്തു. ആ സമയം ഉപ്പ വഴിയരികിൽ നിന്നും നടന്നു വരുന്നത് അവർ കണ്ടു. ഉപ്പയുടെ മുഖം ഗൗരവത്തോടുകൂടിയായിരുന്നു. ഷെഹാൻ മനസ്സിൽ ഉറപ്പിച്ചു ഉപ്പയെല്ലാം അറിഞ്ഞു കൊണ്ടുള്ള വരവ് ആണ് അതെന്ന്. എന്തായാലും ഒരുപൊട്ടിത്തെറി ഉണ്ടാകുമെന്നു ഉറപ്പാണ്. കുട്ടികാലം മുതൽ സ്നേഹവും വാത്സല്യവും നൽകിയ ഉപ്പാന്റെ മുഖം മനസിൽ പതിപ്പിച്ചു കൊണ്ട് അവൻ എന്തും നേരിടാൻ തയ്യാറായി നിന്നു. ഉമ്മയൊന്നും മിണ്ടാതെ നിന്നു. ഉപ്പ അപ്പോഴേക്കും അവിടെ എത്തി. " എന്തിനാ രണ്ടുപേരും ഇങ്ങനെ എന്നെത്തന്നെ നോക്കി നിൽക്കുന്നത് " . എന്ന് ചോദിച്ചു കൊണ്ട് ഷെഹാന്റെ അരികിലെത്തി. "ഒന്നും ഇല്ല " എന്ന പുഞ്ചിരിയാർന്ന മറുപടി ഉമ്മയിൽ നിന്നും ലഭിച്ചതോടെ ഉപ്പയ്ക്ക് ആശ്വാസമായി. ഉപ്പ പുഞ്ചിരിയോടെ ഷെഹാനെ നോക്കി. ഗൗരവത്തിൽ നിന്ന ഉപ്പയുടെ മുഖത്ത് പെട്ടെന്ന് ഒരു പുഞ്ചിരി വിടരാനുണ്ടായ കാരണം ഷെഹാൻ തിരക്കാമെന്നു വിചാരിച്ചു,എന്നാൽ വേണ്ടെന്നു വെച്ചു. ഉപ്പ അവനെ കെട്ടിപ്പിടിച്ചു ജോലി കിട്ടിയതിൽ അഭിനന്ദനം അറിയിച്ചു. ഉപ്പ യഥാർത്ഥ സത്യം അറിഞ്ഞിട്ടില്ലായെന്ന് ഷെഹാന് അപ്പോഴാണ് മനസ്സിലായത്. ഇനി അത് മറച്ചു വെക്കുന്നതിൽ കാര്യമില്ലെന്ന് കരുതിയ ഷെഹാൻ അത് തുറന്നു പറഞ്ഞു. ഇത് കേട്ട ഉപ്പയുടെ മുഖം ശോകഭരിതമായി. ഉപ്പ ഇങ്ങോട്ട് ഒന്നും പറയുന്നതിന് മുൻപ് തന്നെ ഷെഹാൻ തന്റെ ന്യായം വ്യക്തമാക്കി. മകനെ വിലക്കാൻ ഇനി തനിക്ക് കഴിയില്ല എന്ന് മനസ്സിലാക്കിയ ഉപ്പ തലകുനിച്ചു കൊണ്ട് എല്ലാം കേട്ടിരുന്നു. ഉമ്മയുടെ മനസ്സിലെ പേടിയെന്തായിരുന്നുവോ അത് തന്നെ സംഭവിച്ചു. ഒരു അച്ഛൻ ആയ താൻ എന്തിനു മകന്റെ മുന്നിൽ താഴണമെന്ന ചിന്തയോടെ ഉപ്പ ഷെഹാന് നേരെ തലയയർത്തി നിന്ന് കൊണ്ട് പറഞ്ഞു. "നിന്നെ വളർത്തിയ ഞാൻ ആണ് നിന്റെ ജീവിതത്തിലെ തീരുമാനങ്ങളും എടുക്കേണ്ടത്". അതിനു മറുപടിയായി തീജ്ജ്വാലയുടെ കനൽ എറിഞ്ഞ പോലെ ഷെഹാൻ തിരിച്ചടിച്ചു. "ഇത് എന്റെ ജീവിതം ആണ് ,ഞാൻ തീരുമാനിക്കും എന്ത് ചെയ്യണമെന്ന് ?.ഇതിൽ ഉപ്പാന് ഒരു അവകാശവുമില്ല .ആർത്തിരമ്പിയ കടലോളങ്ങൾ പോലെ ഷെഹാനും ഉപ്പയും ഏറ്റുമുട്ടി. ഈ യുദ്ധ കെടുതിയിൽ കണ്ണീർ വാർത്തുകൊണ്ട് വീടിന്റെ ഉമ്മറപ്പടിയിൽ ഉമ്മ ഏങ്ങി കരഞ്ഞുകൊണ്ടിരുന്നു. തനിക്ക് കഴിയില്ലെന്ന് അറിയാഞ്ഞിട്ടും അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. അവസാനമൊരു പടിയിറക്കത്തിന് തീരുമാനയായി. അതായിരുന്നു ഉമ്മ പേടിച്ചിരുന്നതും. തനിക്ക് എല്ലാത്തിനും കൂട്ടുനിന്ന ഉമ്മയ്ക്ക് സ്നേഹവാക്കുകൾ നൽകി അവൻ ജോലിക്കായ് തന്റെ സാമാനങ്ങളുമായി പടിയിറങ്ങി. മകനെ നഷ്ട്പ്പെട്ട വേദനയിൽ ഉപ്പയും വിങ്ങി.

ഗൾഫിൽ എത്തിയ ഷെഹാന് കുറ്റബോധം തോന്നി. തന്റെ ഉപ്പയോടും ഉമ്മയോടുമുള്ള സ്‌നേഹം തനിക്ക് ഇത്രമാത്രമേയുണ്ടായിരുന്നുള്ളുവോ എന്ന തോന്നൽ അവനിൽ ദുഖമുളവാക്കി. 3 വർഷങ്ങൾക്ക് ശേഷം ......... ഷെഹാന്റെ കത്ത് വീട്ടിലെത്തി. ഇനിയും മാറാത്ത വിദ്വേഷവുമായി ഉപ്പ ആ കത്ത് കൈയ്യിലെടുത്തു. അത് നശിപ്പിച്ചു കളയുമെന്ന് വിചാരിച്ചെങ്കിലും അതു ചെയ്യാൻ മനസ്സനുവദിച്ചില്ല. വളരെ നാളുകൾക്ക് ശേഷമെത്തിയ മകന്റെ കത്ത് കണ്ടപ്പോൾ ഉപ്പയുടെ ഉള്ളിലെ വിദ്വേഷമെല്ലാം മാഞ്ഞു. അവനെ ഒന്നു കാണണമെന്ന് തോന്നി. അദ്ദേഹം ആ കത്ത് ഉമ്മയോടൊപ്പം ചേർന്ന് വായിച്ചു. "ഉപ്പ, ഉമ്മ നിങ്ങൾക്കവിടെ സുഖമാണല്ലോ ? എനിക്ക് സുഖമാണ്. ഇവിടെ ഫുഡ് ഫാക്ടറിയിൽ നല്ല ശമ്പളമുള്ള ജോലിയാണ് കിട്ടിയത്. പിന്നെ ഇവിടെ വന്നപ്പോൾ എനിക്ക് ഒരു ചങ്ങാതിയെ കിട്ടി. അവനിപ്പോൾ എന്റെ ഉറ്റചങ്ങാതിയാണ്,ആരിഫ്. പിന്നെ ഞാൻ അങ്ങോട്ട് വരുന്നുണ്ട്. എന്നോട് വിരോധമൊന്നുമില്ലല്ലോ? എനിക്കും ഇല്ല. എന്റെ ആഗ്രഹത്തിന് തടസ്സം നിന്നപ്പോൾ എനിക്കുണ്ടായ വിഷമം കൊണ്ടാണ് ........ ഇപ്പോൾ ജോലി സമയം ആവാറായി. അടുത്ത കത്തിൽ മറ്റു വിശേഷങ്ങൾ എഴുതാം. ഇതു വായിച്ച ഉപ്പയുടെയും ഉമ്മയുടെയും മുഖം സന്തോഷഭരിതമായി. അവർ അവന്റെ വരവിനായികാത്തിരുന്നു.

ആ സമയം ഷെഹാൻ തന്റെ ഫാക്ടറിയിൽ കഷ്ടപ്പെട്ട് ജോലി ചെയ്യുകയായിരുന്നു അപ്പോഴാണ് അവൻ ആലോചിച്ചത്. ഞാനിവിടെ വന്നിട്ടിപ്പോൾ 3 വർഷമായി. ഇവിടേക്ക് വന്നത് ഈ നാട് മുഴുവൻ ചുറ്റിക്കാണാനായിരുന്നു. പക്ഷേ ഇവിടെ ജോലി ചെയ്ത് തുടങ്ങിയതിൽ പിന്നെ അതിന് നേരം കിട്ടിയിട്ടില്ല. ഇന്നതിന് ഒരു തീരുമാനം ഉണ്ടാകണം . ഈ ചിന്തയോടെ അവൻ ജോലി തുടർന്നു. വൈകുന്നേരം ഫ്ലാറ്റിലെത്തിയ ഷെഹാൻ തന്റെ കൂട്ടുകാരുമൊത്ത് നാടൂ ചുറ്റാനായിറങ്ങി. അവർ ആ രാത്രി മുഴുവൻ ബെഹ്റൈൻ രാജ്യത്തിലെ ഓരോ സ്ഥലങ്ങളിലും പാർക്കുകളിലും മാളുകളിലും കേറിയിറങ്ങി. അവൻ അടിച്ചു പൊളിക്കാൻ തുടങ്ങി അങ്ങനെ ജോലിയിൽ ഒഴിവുകിട്ടിയ ഒരു നാൾ അവൻ നാട്ടിലേക്ക് ആരിഫിനെയും കൂട്ടി പോയി. ഉമ്മയെയും ഉപ്പയെയും കണ്ട് തിരിച്ചു വരുകയും ചെയ്തു. ഇങ്ങനെ ജോലിയ്ക്ക് ഇടയ്ക്ക് അവധിയെടുത്ത് നാട്ടിലേയ്ക്ക് പോകുകയും വരുകയും ചെയ്തു കൊണ്ടിരുന്നു

ഒരു ദിവസം രാത്രി ജോലി കഴിഞ്ഞു ഫ്ലാറ്റിൽ തിരിച്ചെത്തിയ ഷെഹാൻ ഉറങ്ങാൻ കിടന്ന സമയത്താണ് ആരിഫ് ഷെഹാനെ ഒരു വീഡിയോ കാണിച്ചത്. ഭീകരമായിരുന്നു അതിലെ ദൃശ്യങ്ങൾ .ചൈനയിൽ വൈറസ് ബാധിച്ചു ജനങ്ങൾ വീടിനകത്തും റോഡിലും മരണപ്പെട്ടുകിടക്കുന്നത് അവർ ഭീതിയോടെ കണ്ടു.കുറച്ചുനാളുകൾക്ക് ശേഷം ആ വൈറസ് ലോകത്തെ മുഴുവൻ പിടിച്ചുലച്ച ഒന്നായി മാറി. ഉത്ഭവസ്ഥാനമായ ചൈനയിൽ വൈറസ് ബാധിച്ചുള്ള മരണങ്ങൾ പെരുകി. ഇതു ലോകമെമ്പാടും വലിയ ദുരന്തമായി മാറി. ചൈനയിൽ നിന്നും യൂറോപ്യൻ നഗരങ്ങളിലേക്കും ഏഷ്യയിലേക്കും ഇന്ത്യയിലേക്കും വരെ വൈറസ് പടർന്നു. ഓരോ സംസ്ഥാനങ്ങളിലും രാജ്യങ്ങളിലുമായി ഓരോദിവസവും രോഗബാധിതർ ദശലക്ഷങ്ങൾ ആകുകയും മരണങ്ങൾ ലക്ഷം കടക്കുകയും ചെയ്തു .അധികം വൈകാതെ വൈറസ് വ്യാപനം ബഹ്‌റൈൻ രാജ്യത്തിലും എത്തി. വൈറസ് വാർത്തകൾ കേട്ട ഷെഹാൻ അതീവ ജാഗ്രത തുടരാൻ തീരുമാനിച്ചു ഇതു ദിവസങ്ങളോളം തുടർന്നു. ജോലി കഴിഞ്ഞെത്തിയ ഷെഹാനോട് ആരിഫ് കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകാൻ പറഞ്ഞു. കൊറോണ വൈറസിനെ തടയാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് വ്യക്തി ശുചിത്വമെന്നു അവൻ മനസ്സിലാക്കി. അങ്ങനെ അവർ വ്യക്തി ശുചിത്വവും സാമൂഹ്യ അകലവും പാലിക്കാൻ തുടങ്ങി. രാത്രിയിൽ കിടന്നു ഉറങ്ങാൻ ചെന്ന ഷെഹാന്റെ മനസ്സിലേക്ക് ഉപ്പയുടെയും ഉമ്മയുടെയും ഓർമ്മകൾ കടന്നു വന്നു. ഈ കോറോണ കാലത്ത് അവരുടെ അടുത്തേക്ക് പോകാൻ ആകില്ല. എല്ലാ വിമാനത്താവളങ്ങളും അടച്ചു. അവരുടെ മനസ്സിൽ തന്നെകുറിച്ചുള്ള ചിന്തകൾ അലട്ടുന്നുണ്ടാകാം എന്നു അവനു തോന്നി. കൊറോണ ബാധിച്ചു രോഗികൾ മരിക്കുന്നതിന് ശമനമുണ്ടായില്ല. വ്യത്യസ്‌ത നാടുകൾ ആണെങ്കിൽ പോലും ആ വിടവാങ്ങലുകൾ സ്വദേശികൾക്ക് വലിയൊരു ദുഖമായിരുന്നു. കേന്ദ്രങ്ങളും സംസ്ഥാനങ്ങളും കൊറോണ എന്ന കോവിഡ് 19 നെ ഒരു മഹാമാരിയായി കണ്ടു.

ഈ സമയത്താണ് ഷെഹാന്റെ ചങ്ങാതിയായ ആരിഫിന് അസുഖം പിടിപെട്ടത്. കൊറോണ എന്ന കാരണത്താൽ അവനെ ആശുപത്രിയിൽ ആക്കി.ചങ്ങാതിയുടെ അഭാവം അവനിൽ വളരെയേറെ ദുഃഖം ചെലുത്തുകയും ചെയ്തു. എങ്ങനെയാണ് അസുഖം വന്നത് എന്നതിന് ഉത്തരം ലഭിക്കാതെ വന്നു .സമ്പർക്കത്തിലൂടെയാകാമെന്ന് ചിന്തിച്ചപ്പോഴാണ് കഴ്ഞ്ഞ ദിവസങ്ങളിൽ ആരിഫ് വിദേശികളുമായി മറ്റും ഇടപഴകിയെന്നു അറിഞ്ഞത് ആരിഫ് രണ്ടു ആഴ്ചയോളം ആശുപത്രിയിൽ കഴിഞ്ഞു അധികം വൈകാതെ ഷെഹാനും നിരീക്ഷണത്തിലായി. പരിശോധന ഫലം പോസിറ്റീവ്വുമായി അവനെ ഐസൊലേഷൻ വാർഡിലേക്ക് പ്രവേശിപ്പിച്ചു അവിടെ ശരീരം മുഴുവൻ മറയുന്ന പ്രതിരോധ വസ്ത്രവും മുഖത്ത് മാസ്കും കൈയ്യിൽ കൈയ്യൂറയുമായി നിൽക്കുന്ന ആരോഗ്യപ്രവർത്തകരെ കാണുകയുണ്ടായി ജീവനിൽ പ്രതീക്ഷ ഇല്ലാതെയാണ് അവൻ അവിടെ കിടന്നത് കാരണം തൻ ഇത്രയും നാൾ കണ്ടു കൊണ്ടിരുന്ന മരണങ്ങൾ അപ്രതീക്ഷിതവും ക്രൂരവുമായിരുന്നു. അപ്പോൾ താനും അതിലൊരു കണ്ണിയാകുമെന്ന് അവൻ ഓർത്തു. പനിയുടെ ലക്ഷണങ്ങൾ കണ്ട തുടങ്ങിയപ്പോഴേ ഷെഹാൻ്റെ കൂടെ താമസിച്ച എല്ലാവരും ഐസൊലേഷനിലായി തന്റെ അടുത്തു തന്നെ കൂട്ടുകാർ ഉണ്ടെന്ന് അറിഞ്ഞു ഒന്ന് കാണാൻ പോലും വയ്യാത്ത അവസ്ഥ ആയിരുന്നു അവൻ ക്ഷിണിതനായി ഷെഹാൻ ആശുപത്രിയിലായി ഒരാഴ്ചയോടെ അവന്റെ ഉമ്മയും ഉപ്പയും വിവരം അറിഞ്ഞു. മകനെ കാണാഞ്ഞിട്ട് വിഷമിക്കുന്ന അവരുടെ മനസ്സ്‌ അവൻ തിരിച്ചറിഞ്ഞു. ഷെഹാൻ ഡോക്ടറുടെ സഹായത്തോടെ ഫോൺചെയ്തു ഫോൺ എടുത്തപ്പോൾ കേട്ട ശബ്‍ദം ഉമ്മയുടെ മനസ്സിൽ ആശ്വാസം നൽകി. സന്തോഷ കണ്ണീർ പൊഴിച്ചുകൊണ്ട് ഉമ്മ ചോദിച്ചു മോനെ നിനക്ക് എങ്ങനെ ഉണ്ട് ആ ചോദ്യം അവനേയും കരയിപ്പിച്ചു "ഉമ്മ എനിക്ക് വയ്യ വല്ലാത്ത ക്ഷീണമാണ് ശ്വാസം പോലും എടുക്കാൻ പ്രയാസമാണ് ...... "ഉമ്മയ്ക്ക് സങ്കടം സഹിക്കാൻ ആയില്ല " മോനെ നീ വിഷമിക്കേണ്ട നിന്റെ എല്ലാം അസുഖങ്ങളും മാറാൻ ഞാൻ അല്ലാഹുനോട് പ്രാർത്ഥിക്കുന്നുണ്ട് അല്ലാഹു നിന്നെ രക്ഷിക്കും നീ എന്നെ വിശ്വസിക്ക് മോനെ” ഷെഹാനുകൂടുതൽ സംസാരിക്കാൻ കഴിഞ്ഞില്ല മറുപെടി നൽകാനാകാതെ ബോധരഹിതനായി. ഉമ്മ " മോനെ മോനെ എന്ന് പലതവണ വിളിച്ചിട്ടും അതിനു കാത് കൊടുക്കാതെ അവൻ ..........

കുറച്ചു മണിക്കൂറുകൾക്ക് ശേഷം അവന് ബോധം തിരിച്ച് വന്നു. കണ്ണുതുറന്നപ്പോൾ അതാ ഉമ്മയും ഉപ്പയും. അവന് വിശ്വസിക്കാനായില്ല. അവൻ ഉമ്മയെന്ന് " വിളിച്ചു. പക്ഷേ അത് അവന് തോന്നിയതായിരുന്നു. അവന്റെ അടുത്തു നിന്ന നേഴ്സ് നെയാണ് ഉമ്മയായിട്ട് കണ്ടത്. നേഴ്സ് വന്നത് ആരിഫിന്റെ വിവരങ്ങൾ പറയാനാണ്. ഷെഹാനോട് നേഴ്സ് " ഇത് നിങ്ങളുടെ കൂട്ടുകാരനല്ലേ " എന്ന് ചോദിച്ചുകൊണ്ട് ആരിഫിന്റെ ഫോട്ടോ കാണിച്ചു. സംസാരിക്കാൻ കഴിയില്ല എന്ന് തോന്നിയപ്പോൾ ഷെഹാൻ തലയാട്ടി കാണിച്ചു, നേഴ്സ് തുടർന്നു. " ഇയാൾ തൊട്ടടുത്ത റൂമിൽ അവശനായി കിടക്കുകയാണ് തന്നെ കാണാൻ കഴിയാത്തതുകൊണ്ട് സംസാരിക്കണമെന്ന് ആവശ്യപെട്ടു ". ഇത്രയും പറഞ്ഞ നേഴ്സ് ഫോൺ ഷെഹാൻ്റെ ചെവിയിൽ വെച്ച് കൊടുത്തു. ആരിഫ് പതുക്കെ സംസാരിച്ചു. " ഹലോ ....... ഷെ ......ഹാ........ൻ ഞാ......ൻ ആ....രി..ഫാ...ണ് നി...ന...ക്ക് സു..ഖ....മാ......ണോ...യെ..ന്ന് എ...നി..ക്ക് ചോദിക്കാനാകില്ല കാരണം നീ അനുഭവിക്കുന്ന വേദന ഇതേ സമയം ഞാനും പങ്കിടുകയാണ് ഷെഹാൻ മൂളി. "മ് മ് ......... നമ്മൾ ഇനി രക്ഷപ്പെടില്ലായിരിക്കാം. ആരിഫ് തുടർന്നു. പ്രതീക്ഷ കൈവിടരുത് ഷെഹാൻ ഞാൻ പോയാലും നീ ജീവിക്കണം എനിക്ക് ഇനി കാത്തിരിക്കാൻ ആരുമില്ല നിനക്ക് നിന്റെ ഉമ്മയും ഉപ്പയും ഉണ്ട് ഞാൻ ഇപ്പോൾ പറയുന്നത് നീ ശ്രദ്ധിച്ച് കേ…...ൾക്കണം എന്റെ……. ഭാര്യയും…... മ…….ക്കളും ആരിഫിന്റെ ശബ്‍ദം നിലച്ചു ഒന്നും മിണ്ടാനാകാതെ അവൻ മരണമടഞ്ഞു. ഇടറിയ ശബ്‍ദം നിലച്ചതു കേട്ട് ഷെഹാൻ തന്റെ ചങ്ങാതിയെ അവസാനമായൊന്ന് കാണാൻ പോലും ആകാതെ വിങ്ങിപൊട്ടി. ആരിഫിന്റെ മരണമറിഞ്ഞ ഭാര്യയയും മക്കളും അവനിൽ നിന്ന് ദൂരെയാണെങ്കിൽ പോലും അവനു വേണ്ടി കണ്ണീർ പൊഴിച്ചു. ഷെഹാന് വൈകാതെ തന്റെ കൂടെയുണ്ടായിരുന്ന മറ്റു ചങ്ങാതിമാരെയും നഷ്ടപ്പെട്ടു. ഒടുവിൽ ആ കൂട്ടത്തിലെ അവസാന കണ്ണിയായി അവൻ മാറി. അവസാനമായി താൻ ചെയ്തു തീർക്കേണ്ട ഒരു കാര്യത്തെപ്പറ്റി അവനോർത്തു. അന്ന് ആരിഫ് തന്റെ ഭാര്യയെയും മക്കളെയും പറ്റി പറയാനിരുന്ന ആ കാര്യം പൂർത്തിയാക്കാതെയാണ് മടങ്ങിയത്. അത് എന്തായിരുന്നുവെന്ന് അവനുതന്നെ മനസ്സിലായി ബെഹ്‌റൈനയിൽ ഷെഹാൻ ആദ്യമായി എത്തിയപ്പോൾ കിട്ടിയ സ്നേഹമുത്തതാണ് ആരിഫ്. അങ്ങനെയൊരു ചങ്ങാതിയ്ക്ക് ഏത് അവസ്‌ഥയിലാണെങ്കിലും ആരെയും വെറുക്കാനാകില്ല അതും തന്റെ ഭാര്യയെയും മക്കളെയും. അവരോട് ആരിഫിനയാതൊരു വെറുപ്പമില്ല, സ്നേഹ മാത്രമേയുള്ളു എന്ന് അവരെ പറഞ്ഞ് മനസ്സിലാക്കണം എന്ന അന്ത്യാഭിലാഷം ഷെഹാൻ തിരിച്ചറിഞ്ഞു. അവരെ ഫോൺ ചെയ്യാൻ ഷെഹാൻ തീരുമാനിച്ചു. അപ്പോൾ അതാ ഡോക്ടർമാരും നഴ്സുമാരും എന്തെക്കെയോ മരുന്നുകൾ കൊണ്ട് അങ്ങേട്ടുമിങ്ങോട്ടുമായി അലമുറകൾ ഇട്ട് ഓടുന്നു. അവൻ ആ കാഴ്ചയിൽ ചെയ്യാനിരുന്ന കാര്യം മറന്നു, ക്ഷീണം കാരണം മയങ്ങി പോയി.

പെട്ടെന്ന് അതാ ഡോക്ടർ ഷെഹാന്റെ മുറിയിലേക്കത്തി, അവന്റെ അടുത്ത ചെല്ലുന്നു. ഏതൊക്കെയോ മരുന്നുകൾ കൊണ്ടുവരുന്നു. അവനിൽ കുത്തിവയ്ക്കുന്നു. കുറച്ച് നിമിഷങ്ങൾക്ക് ശേഷം പൂർണ്ണ ആരോഗ്യവാനായി അവൻ തിരിച്ചുവരുന്നു " ഷെഹാൻ........ ഇപ്പോൾ എങ്ങനുണ്ട് " എന്ന ഡോക്ടറുടെ ചോദ്യം ഷെഹാനെ സ്വപ്നത്തിൽ നിന്നുണർത്തി. ഷെഹാൻ വളരെ ആകാംക്ഷയോടെ പറഞ്ഞു "ഡോക്ടർ എനിക്ക് അസുഖം മാറിയോ ? ഞാൻ രക്ഷപ്പെട്ടു അല്ലേ ....... ഡോക്ടർ. അത് സ്വപ്നം മാത്രമാണ് എന്നറിയാതെ അവൻ ഡോക്ട്ടറോട് ചോദിച്ചു. ഡോക്ടർ ഷെഹാന്റെ വാക്കുകൾ കേട്ട് അതിശയത്തോടെ പറഞ്ഞു. " ഷെഹാൻ തനിക്കെന്താ പറ്റിയത് ? സ്വപ്നത്തിലായിരുന്നോ ? തനിക്ക് അസുഖം ഇപ്പോഴും മാറിയിട്ടില്ല. പക്ഷേ അത് ഉടൻ തന്നെ ദേദമാകും എന്ന് വിശ്വസിക്ക് . " ഡോക്ടർ പ്രതീക്ഷ പകരാൻ ശ്രമിച്ചു. ഷെഹാനേട് വിശ്രമിക്കാൻ പറഞ്ഞതിനുശേഷം അവന് മരുന്നുകൾ നൽകി ഡോക്ടർ അവിടെ നിന്ന് പോയി. ഷെഹാൻ ആ നിമിഷം വരെ പ്രതീക്ഷ വയ്ച്ചിട്ടില്ലായിരുന്നു തന്റെ ജീവനിൽ . പക്ഷേ പ്രതീക്ഷയുടെ നാളം തന്നിൽ ആരോ പകരാൻ ശ്രമിക്കും പോലെ അവന് തോന്നി. അത് അല്ലാഹുവാകാം ....... ദൈവത്തിന് മാത്രം സഹായിക്കാൻ പറ്റുന്ന അവസ്ഥയാണല്ലോയിത് .......

ഇപ്പോൾ ഷെഹാൻ ആശുപത്രിയിലായിട്ട് ഒരാഴ്ചയും 4 ദിവസവുമായി . തന്റെ കൂട്ടുകാർ വിട്ടു പോയിട്ട് ..... ദിനങ്ങൾ എണ്ണാൻ ആകില്ല മനസ്സിൽ . ദിവസങ്ങൾക്ക് ശേഷം വീണ്ടുമൊരു രാത്രിയിൽ ....... ഷെഹാൻ തന്റെ ജീവിതയാത്രയെപ്പറ്റി ചിന്തിച്ചു. താനിവിടെ വന്നിട്ട് 3 വർഷങ്ങൾ കഴിഞ്ഞു. ജീവിതം ആസ്വദിക്കാനെത്തിയതാണ്, എന്നാൽ ഇപ്പോൾ ജീവിതാന്ത്യത്തിലേക്ക് ....... ഇനിയെന്ത് പറയാൻ . എന്നെപ്പേലെ ഒട്ടേറെആൾക്കാർ ജോലിക്കായും ആഗ്രഹങ്ങൾക്ക് വേണ്ടിയും ഇറങ്ങിതിരിച്ചു. പക്ഷേ അവസാനം മരണമെന്ന വഴിതിരിവിലെത്തുകയാണുണ്ടായത് . എന്റെ ജീവിതവും അങ്ങനെ തന്നെ ഇങ്ങനെ ചിന്തിച്ചിരിക്കുന്ന നേരം നഴ്സുമാർപെട്ടെന്ന് ഡോക്ടർമാരെ വിളിക്കാനായി ഓടുന്ന ശബ്ദം വീണ്ടും അവൻ കേട്ടു

ഡോകടർ ഓരോ രോഗികുളടെയും മുറികളിലായി ചെല്ലുന്നു അവരെ പരിശോധിക്കുന്നു. അവർ ഷെഹാന്റെ മുറിയിലെത്തി. അവനെയും പരിശോധിച്ചു. അവരുടെ കൈയ്യിൽ ഒരു മരുന്നുണ്ടായിരുന്നു ഷെഹാൻ അത് തനിക്ക് തന്നു കൊണ്ടിരുന്ന പതിവു മരുന്നുകളേക്കാൾ വ്യത്യസ്തമായി തോന്നിയതു കാരണം ആ മരുന്നിനെ പറ്റി അവരോടു തിരക്കാമെന്ന് കരുതി. അപ്പോഴേക്കും അവർ എല്ലാവരോടും ആ മരുന്നിനെ പറ്റി പറഞ്ഞു. ഡോക്ടർമാർ ഈ വൈറസിനുള്ള പ്രതിരോധമരുന്ന് കണ്ടു പിടിച്ചു വലിയൊരു ആഹ്ലാദമായിരുന്നു അവരുടെ മുഖത്ത്. പക്ഷേ എന്നിരുന്നാലും സങ്കടത്തിന്റെ ബാക്കിപത്രം ഒഴിഞ്ഞു മാറിയിരുന്നില്ല. ഷെഹാന്റെ മുഖത്ത് പുഞ്ചിരി വിടർന്നു. അവർ ആ മരുന്ന് എല്ലാവർക്കും നൽകി. ആ പരീക്ഷണത്തിന്റെ ഫലത്തിനായി അവർ കാത്തിരുന്നു. കാരണം ആ മരുന്ന് രക്ഷിക്കുന്നത് ഒരു പാട് പേരുടെ ജീവനുകളെ മാത്രമല്ല ലോകത്തെ നാശത്തിന്റെ വക്കിൽ നിന്നും കൂടിയാണ്

ആ രാത്രി ഷെഹാൻ ദൈവത്തെ മനസ്സിലോർത്തു കൊണ്ട് പ്രാർത്ഥിച്ചു. ഈ ഭീകര പ്രതിസന്ധിയെ മറികടക്കാനുള്ള വഴി കാണിച്ചു തന്നതിന് നന്ദി പറയുകയും ചെയ്തു ഇത് ഒരാളുടെ വിജയമല്ല ഒത്തിരി പേരുടെ വിജയമാെണന്ന് അവൻ മനസ്സിൽ പറഞ്ഞു. തന്റെ ഉമ്മയെയും ഉപ്പയെയും ഇന്നീ ലോകത്തുള്ള എല്ലാവർക്കും വേണ്ടി അവൻ പ്രാർത്ഥനയിൽ മുഴുകി

24 മണിക്കുറിനുശേഷം രക്തസാമ്പിളുകളുടെ പരിശോധനാ ഫലം വന്നു . അവർ പ്രതീക്ഷയോടെ നിന്നു . പക്ഷേ ആ പരീക്ഷണം വിജയിച്ചില്ല. ഇപ്പോഴും പരിശോധനാ ഫലം പോസിറ്റിവാണ്. അവർ വീണ്ടും ശ്രമിച്ചു. ഡേടക്ടർമാരുടെ പ്രതീക്ഷകൾ കൈവിടാതിരിക്കാൻ നോക്കി . അവസാനം 48 മണിക്കൂർ കഴിഞ്ഞുള്ള പരിശോധനയിൽ അവർ വിജയിക്കുമെന്ന് കരുതി ........ എന്നാൽ ആ പ്രതീക്ഷയിൽ അവർ തോറ്റൂ ........ എന്ന് പറയാൻ മുതിർന്നില്ല. ഒരു പരിശോധനാ ഫലം നെഗറ്റീവായി . അവർ ആഹ്ലാദഭരിതരായിമാറി. ഒരാളെയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞെങ്കിൽ അത് ചെറുതല്ല വലിയ വിജയമാണ്. അടുത്ത ദിനങ്ങളിൽ അവർ ഇതേ പരീക്ഷണം നടത്തി. പക്ഷേ അത് ഒരു ദിവസം കൊണ്ട് വിജയിച്ചില്ല. അടുത്ത ദിവസങ്ങളിൽ ഓരോരുത്തരുടെയും . പരിശോധനാ ഫലങ്ങൾ നെഗറ്റീ വായി മാറി. ഇത് ഒരു ചരിത്രം സൃഷ്ട്ടിക്കാൻ വകയാണെന്ന വാർത്ത


ലോകമെമ്പാടും പരന്നു. കേന്ദ്രങ്ങൾ സഹായിക്കുകയും പിന്തുണ നൽകുകയും ചെയ്തു. അങ്ങനെ ഷെഹാന്റെ അവസ്ഥയും പതുക്കെ മെച്ചപ്പെട്ടു. പക്ഷെ മരുന്ന് നൽകി രണ്ടാം നാളായിട്ടും അവന്റെ പരിശോധനാ ഫലം നെഗറ്റീവായില്ല. ഡോക്ടർമാർ എന്ത് ചെയ്യണമെന്നറിയാതെ തല പുകച്ചു രണ്ടാം നാൾ രാത്രി അവൻ ഡോക്ടറോട് പറഞ്ഞു. ഡോക്ടർ ... എനിക്ക് രക്ഷപ്പെടാനാകുമോ ... ഇത്രയും ദിവസമായിട്ടും ഒരു മാറ്റവും എന്റെ പരിശോധനാ ഫലത്തിൽ ഉണ്ടായില്ല ചിലപ്പോൾ മരിക്കാനായിരിക്കും എന്റെ വിധി അല്ലേ... " ഡോക്ടർ മറുപടി പറഞ്ഞു. " ഷെഹാൻ നിന്നെ പോലെ ഒരു പാട് പേർ എന്നോട് ഇത് തന്നെയാണ് പറഞ്ഞിരുന്നത്. എന്നാൽ അവരിപ്പോൾ ആരോഗ്യവാനായിട്ടാണ് തിരിച്ചു പോയത്. നമ്മുടെ ജീവിതത്തിൽ നാം കടന്നു പോകുന്ന ചില അവസ്ഥകൾ ഉണ്ട് ആ അവസ്ഥകളിൽ നമ്മൾ പ്രതീക്ഷ കൈവിടരുത്. താൻ ദൈവത്തെ ആരാധിക്കുന്ന ഒരാളല്ലേ . ആ ദൈവം പിന്നെ തന്നെ മാത്രം കൈവിടുമോ. ഒത്തിരി പേരെ രക്ഷിക്കാനായത് അവരുടെയെല്ലാം ദൈവ ഭാഗ്യം കൊണ്ടും ദൈവം പിന്നെ ഞങ്ങളെ അതിനായി ശക്തി നൽകി അനുഗ്രഹിച്ചതു കൊണ്ടുമാണ്. താൻ ഒരു നല്ല കർമ്മിയണെങ്കിൽ തനിക്ക് കിട്ടുന്ന ബാക്കി ജീവിതം ദൈവത്തിന്റെ അനുഗ്രഹമാണ് ദൈവം സ്നേഹമാണെന്ന് വിശ്വസിക്കുന്നയെല്ലാവരും അത് പ്രാവർത്തികമാക്കുകയാണ് വേണ്ടത്. ഷെഹാൻ ആത്മവിശ്വാസം കൈവിടാതിരിക്കൂ എന്ന് പറഞ്ഞ് ഡോക്ടർ മടങ്ങി. ഡോക്ടറുടെ വാക്കുകൾക്ക് താൻ കാതു കൊടുക്കാതിരുന്നാൽ അത് ദൈവത്തോട് ചെയ്യുന്ന മഹാപാപമെന്ന് ഓർത്ത് അവൻ മരുന്നുകൾ കഴിച്ചും അല്ലാഹുവിനോട് പ്രാർത്ഥിച്ചും ചികിത്സതുടർന്നു ......

രണ്ട് മൂന്ന് ദിവസങ്ങൾക്ക് ശേഷം ഡേക്ടർമാരുടെ കഠിന പരിശ്രമങ്ങൾ ക്കൊടുവിൽ ഷെഹാൻ പൂർണ്ണ ആരോഗ്യവാനായി ആശുപത്രിയിൽ നിന്ന് പുറത്ത് വന്നു. അപ്പോഴും മറ്റ് രാജ്യങ്ങളിൽ കോറോണ കാലം കഴിഞ്ഞില്ലായിരുന്നു. അവൻ പുറത്തിറങ്ങിയുടൻ മാസ്കു ധരിക്കുകയും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ കഴുകുകയും ചെയ്തു . അങ്ങനെ ഒരാളും കൂടി കൊറോണയെ അതിജീവിച്ചു എന്ന തലക്കെട്ടോടെ ഷെഹാന്റെ ചിത്രം മാധ്യമങ്ങളിൽ വന്നു. ഇത് കണ്ട ഷെഹാന്റെ ഉപ്പയും ഉമ്മയും സന്തുഷ്ടരായി. അവരുടെ മുഖം പുഞ്ചിരി കൊണ്ട് തിളങ്ങി. ഉപ്പ ഷെഹാന്റെ വാർത്തയിലൂടെയുള്ള സംഭാഷണം കണ്ടു. ഷെഹാൻ കൂടി നിന്ന മാധ്യമങ്ങളോട് തന്റെ ഈ അതിജീവനത്തെക്കുറിച്ച് സംസാരിച്ചു " ഞാൻ ഷെഹാൻ. കൊറോണ എന്ന മഹാ ദുരന്തത്തെ അതിജീവച്ചവരിൽ ഒരാളാണ്. ഈ അതിജീവനത്തിന്റെ വിജയാഘോഷം ഒത്തിരി പേർക്ക് അവകാശപ്പെട്ടതാണ് എന്നെ ശ്രുശ്രൂഷിച്ച ഡോക്ടർമാർക്കും നേഴ്സുമാർക്കും നന്ദി പറഞ്ഞാൽ തീരാത്ത അത്ര കടപ്പാടുണ്ട്. സാധാരണയായി ഒരാൾക്ക് ആത്മവിശ്വാസം പകരാനും സാന്ത്വനം നൽകാനും കൂടെയുണ്ടാകുന്നത് തന്റെ രക്ഷിതാക്കളോ കുടുംബക്കാരോ കൂട്ടുകാരോ ആണ് . പക്ഷേ ഞങ്ങൾ രോഗികളായി അവശതയിൽ കിടന്നപ്പോൾ പ്രതീക്ഷയുടെ നാളം മനസ്സിൽ തെളിയിച്ചത് മാലാഖമാരെന്ന് വിശേഷിപ്പിക്കാവുന്ന നമ്മുടെ നേഴ്സുമാരും ഡോക്ടർമാരുമാണ്. സത്യത്തിൽ നമ്മുടെയെല്ലാം ആരാധ്യനാഥനായ ദൈവം തന്നെ നേരിട്ട് പ്രത്യക്ഷപ്പെട്ടതെന്ന് പറയാം. ഈ ജീവൻ എനിക്ക് അവർ സമ്മാനിച്ചതാണ്. എന്റെ അനുഭവത്തിൽ ഞാൻ നിങ്ങളോട് പറയുകയാണ് നമ്മുടെ ജീവിതത്തിൽ ഇങ്ങനെ രണ്ടാം ജന്മം. ലഭിക്കുന്നത് അപൂർവ്വമായ. ഒന്നാണ് അത് നമ്മൾ ചെയ്ത നല്ല കർമ്മങ്ങൾക്ക് ദൈവം നൽകിയ വരമായിട്ട് ആണ് നാം കാണേണ്ടത്. ഞാൻ എന്തു നല്ല കർമ്മമാണ് ചെയ്തതെന്ന് എനിക്ക് അറിയില്ല പക്ഷേ ഒന്നറിയാം എന്റെ ഉമ്മ എന്നും എല്ലാവരുടെയും നന്മ മാത്രമാണ് ആഗ്രഹിച്ചിരുന്നത് ഉമ്മയുടെ പരിശുദ്ധമായ സ്നേഹമാണ് ഇങ്ങനൊരു തിരിച്ചു വരവിന് വഴിയൊരുക്കിയത്. നമുക്ക് എല്ലാവർക്കും അമ്മമാരുണ്ട്. സ്വന്തം ആഗ്രഹങ്ങൾക്ക് പിന്നാലെ പോകുമ്പോൾ ഇനിയെങ്കിലും നമ്മൾ അവരെയൊന്നും മറക്കാതിരിക്കുക . ഒരു പക്ഷേ അവരുടെ പ്രാർത്ഥനകളാകാം നമ്മളെ ആപത്തുകളിൽ നിന്ന് രക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ ആരു പരസ്പരം അസുഖം ഉണ്ടാക്കാതെ സുരക്ഷിതരായിരിക്കു. ഇതുകേട്ട എല്ലാവരുടെയും മനസ്സുകൾ ലോലമായി. ഇത്രയും പറഞ്ഞ് അവൻ തന്റെ ഫ്ലാറ്റിലേക്ക് തിരിച്ചു പോയി. ചങ്ങാതിമാരില്ലാതെ ഒറ്റയ്ക്ക് അവൻ അവിടെ അങ്ങനെ ………..

ആ കൊറോണ കാലത്തിന് ശേഷം ....... അവൻ തന്റെ നാട്ടിലേക്ക് തിരിച്ചു പോയി. തന്റെ ഉമ്മയുടെയും ഉപ്പയുടെയും ആഗ്രഹമനുസരിച്ച് അവരുടെ കൂടെ അവിടെ ജോലി ചെയ്ത് ജീവിക്കാൻ തുടങ്ങി . ആരിഫിന്റെ വീട്ടിൽ ചെന്ന് അവരോട് കാര്യങ്ങൾ പറഞ്ഞ് അവന്റെ ആഗ്രഹം നിറവേറ്റി അവൻ അങ്ങനെ അവരോടൊപ്പം ചെലവഴിച്ചും നന്മയേറിയ പ്രവർത്തികൾ ചെയ്തും മറ്റുള്ള വർക്കു വേണ്ടി അവൻ ജീവിക്കാൻ തുടങ്ങി .....

ഹീര എസ്
8 E1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ