സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം::

Schoolwiki സംരംഭത്തിൽ നിന്ന്
     പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതിയുടെ സംരക്ഷണത്തിന്റെ ആവശ്യകത എന്നത്തേക്കാളും പ്രസക്തമായിരിക്കുന്ന കാലഘട്ടമാണിത്. നമ്മുടെ പരിസ്ഥിതി മനുഷ്യനും ജന്തുജാലങ്ങളും, ജീവജാലങ്ങളും ചേർന്നതാണ്. പരിസ്ഥിതിയുടെ നിലനിൽപ്പിന് ദോഷമായ പ്രവർത്തനങ്ങൾ നമ്മുടെ ആവാസവ്യവസ്ഥയുടെ താളം തെറ്റിക്കുകയും മനുഷ്യൻ്റെ നിലനിൽപ്പ് തന്നെ അപകടത്തിലാകുകയും ചെയ്യുന്നു.

പരിസ്ഥിതിയുമായുള്ള ബന്ധം ഇന്ന് നമുക്ക് നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നു. ജീവൻ്റെ നിലനിൽപ്പിന് വായു പോലെ തന്നെ അത്യാവശ്യമാണ് ജലവും. പക്ഷെ ഇപ്പോൾ നാം മാലിന്യവും ചപ്പ് ചവറും വലിച്ചെറിയുന്നത് നദികളിലും റോഡുകളിലുമാണ്. അതിനാൽ നമ്മുടെ പരിസ്ഥിതി മലിനമാകുന്നു. അതുകൊണ്ട് നമ്മുടെ ജീവൻ അപകടത്തലാണ്. നമ്മുടെ ശ്വസനവായു മലിനമാകുന്നതുകൊണ്ടാണ് പലതരത്തിലുള്ള മാരകരോഗങ്ങൾ പിടിപ്പെടുന്നത്. നമ്മുടെ ആയുസ്സ് കുറയുന്നു. പ്രകൃതിയെ സംരക്ഷിക്കണം അതു നമ്മുടെ കടമയാണ്.

Kailas N.S
5 K സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം