സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ നോവൽ കൊറോണ വൈറസ് ഡിസീസ് (കോവിഡ്-19)

Schoolwiki സംരംഭത്തിൽ നിന്ന്
  നോവൽ കൊറോണ വൈറസ് ഡിസീസ് (കോവിഡ്-19)   
      ലോകത്താകെ ഭീതിയിലാഴ്ത്തിയ രോഗമാണ് . കോവിഡ് - 19. ഈ വൈറസിന് പ്രതിരോധമരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല, അതുകാരണം ലോകത്തു ഇതുവരെ

1.25 ലക്ഷത്തിലധികം പേർക്ക് മരണം സംഭവിച്ചു . ഇപ്പോഴത്തെ സ്ഥിതിവിവരകണക്കനുസരിച്ചു 193 രാജ്യങ്ങളിൽ രോഗം പടർന്നിരിക്കുന്നു. ലോകത്ത് ദിനംപ്രതി രോഗബാധിതകരുടെ എണ്ണംകൂടിവരുകയാണ്. 20, 35, 299, പേർക്കാണ് ഇപ്പോൾ രോഗം സ്ഥിതീകരിച്ചിട്ടുള്ളത്.

     ഇന്ത്യയിൽ,  രോഗബാധിതരുടെഎണ്ണം 12, 000 കവിഞ്ഞു

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയിട്ടുള്ളത്. കൊറോണ വൈറസിന്റെ വ്യാപനം തടയാൻ വേണ്ടി നമ്മുടെ രാജ്യത്തെ ഗവണ്മെന്റ് ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു ഇപ്പോഴും ഇത് തുടർന്നുവരുകയാണ്

കേരളത്തിൽ 2020 മാർച്ച്‌ 24 മുതൽ ലോക്കഡൗൺ നിലവിൽ വന്നു, നമ്മുടെ സംസ്ഥാനത്തു രോഗബാധിതരുടെ എണ്ണം 387കടന്നു രണ്ടു പേർ മരണപെട്ടു. കേരളത്തിൽ മരണസംഖ്യ കുറയാനുള്ള കാരണം നമ്മുടെ ഗവണ്മെന്റ്, യഥാസമയത് സ്വീകരിച്ച നടപടി ക്രമങ്ങളും, ആരോഗ്യപ്രവർത്തകരുടെ നിസ്വാർത്ഥ സേവനവും, പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങളും പൊതു ജനങ്ങളുടെ സഹകരണവുമാണ്.

കൊറോണ വ്യാപനം തടയാൻ വേണ്ടി ബ്രേക്ക്‌ തി ചെയിൻ നടപ്പിലാക്കി. കൈ ഇടയ്ക്കിടെ സോപ്പുപയോഗിച്ചു 10 സെക്കൻഡ് കഴുകാനും, സാനിറ്റായിസർ ഉപയോഗവും, അത്യാവശ്യത്തിനുമാത്രം പുറത്തേക്കിറങ്ങുമ്പോൾ മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള അറിവ് മാധ്യമങ്ങൾ വഴി നിരന്തരം നൽകുകയും ചെയ്തു. നമ്മുടെ മുഖ്യമന്ത്രി ശ്രീ. പിണറായിവിജയൻ സാറും, ആരോഗ്യ മന്ത്രി ശ്രീമതി. ശൈലജ ടീച്ചറും ഓരോദിവസവും കൊറോണയെ കുറിച്ചുള്ള അവലോകനം നടത്തുകയും പൊതു ജനങ്ങൾക്ക് ഭീതി കൂടാതെ കോറോണയെ ജാഗ്രതയോടെ നേരിടാൻ പ്രാപ്തരാക്കുകയാണ് ഇതുവരെ ചെയ്തുപോരുന്നത്. നമുക്ക്‌ ഒരുമിച്ച് പോരാടാം ഈ മഹാ ഭീതിക്കെതിരെ. വീട്ടിലിരിക്കു സുരക്ഷിതരായിരിക്കു എന്ന സന്ദേശം പ്രാവർത്തികമാക്കാം.

ദേവനന്ദൻ ആർ. എസ്.
VIII K സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം