സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ നൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
  നൊമ്പരം   

മൂടുപടം വലിച്ചു കീറിയ സൂര്യൻ
ദർശിച്ചു ആ വിറപ്പിക്കും കാഴ്ചകൾ !
ആർക്കു താങ്ങാനാകുമീ കാഴ്ചകൾ !
ഉറ്റവരുമുടയവരും കണ്ണീരിൽ മുങ്ങുന്ന കാഴ്ച !
ശവങ്ങൾ കുന്നുകൂടുന്ന കാഴ്ച !
ആശുപത്രികൾ നിറയുന്ന കാഴ്ച !

വിനാശകാരിയാം ശത്രു, പടരുന്നു ലോകമെങ്ങും
ആരെയും മൃത്യുവിൻ ആഴങ്ങളിൽ തളളീടുമവൻ
ജാതിമതവർഗഭേദമന്യേ
കാർന്നു തിന്നുന്നു മർത്യനെ
എവിടെ നിന്നു പൊട്ടി പുറപ്പെട്ടു ?
എങ്ങനെ വധിക്കുമീ അസുരനെ ?

സുഖലോലുപതയിൽ മതിമറന്നവർ
പണത്തിനുമീതെ ഉറങ്ങിയവർ
അത്യാഗ്രഹത്തിൽ ജീവിച്ചവർ
പകയ്ക്കും ഈ അഘോരനു മുമ്പിൽ
നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത
അദൃശ്യനാം ഇവനു മുന്നിൽ
എന്തു ചെയ്യാൻ സാധിച്ചു അധികാരങ്ങൾക്ക് ?
എന്തു ചെയ്യാൻ സാധിച്ചു സമ്പത്തിനു ?
വെറുതെ വൃഥാവിലായി എന്നല്ലാതെ
എന്തു ഫലമുണ്ടായി അതിനെ കൊണ്ട് ?
ഇനിയെങ്കിലും തിരിച്ചറിയുക മനുഷ്യാ നീ
നിൻ്റെ ജീവിതം വെള്ളത്തിലെ കുമിള പോലെയാണ്

ഒരുമയെന്ന വജ്രായുധമെടുക്കാം
ശുചിത്വമെന്ന പടച്ചട്ടയണിയാം.
ചെറുക്കാമീ ശത്രുവിനെ
നാടു വിറപ്പിച്ചു നീങ്ങുമീ ഘാതകനെ.
കടന്നുപോകും ഇതും കടന്നുപോകും
നല്ലതിനായി പുതിയൊരു യുഗത്തിനായി.

റോഷൻ പി.
10 B സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത