സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ നേരറിയുന്നു നിന്നെയറിയുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
നേരറിയുന്നു നിന്നെയറിയുന്നു

മണ്ണായി മണക്കുന്ന
 മകനെ ക്ഷമിക്കുക
മനമേ ക്ഷമിക്കുക
മലയുടെ കാടിന്റെ പുഴയുടെ പൂവിന്റെ
മനമേ ക്ഷമിക്കുക
മധു മാമാ: നീയൊരു നൊമ്പരം .....
നാട്ടിലെ നിയമങ്ങൾഅറിയാത്ത നീ
പുരോഗമന കല്മഷംതീണ്ടാത്ത നീ
ഒരു നട്ടുച്ചനേരം വിശന്നു പൊരിഞ്ഞപ്പോൾ
മലയിറങ്ങി കാടിറങ്ങിപുഴയിറങ്ങി......
കരതാണ്ടി കരകടന്നു
ഈ നാട്ടിൽ എത്തി
ആളെഴിഞ്ഞ കവലയിൽ
വഴിയോരത്ത് നീ തളർന്നിരുന്നതും
ഒരിറ്റു ദാഹജലത്തിനായി നീ കേണതും
അരവറ്റി അരവയർ വറ്റി
വിശപ്പായി നീ പുകഞ്ഞതും
മനുഷ്യവംശം കാണാതെ പോയല്ലോ?
തളർന്നു നീ ചാരി ഇരുന്നൊരു
കട തിണ്ണയിൽ നിന്റടുത്തു കണ്ടൊരു ചാക്കിൽ നിന്നും
നീ എടുത്ത രണ്ടു സവാളയും ഒരു പിടി അരിയും
വിശപ്പിന്റെ കനലിൽ വേവിച്ചുതിന്നാൻ കഴിയാതെ മാമാ.......
നിന്നെയവർ കൊന്നുതളളിയല്ലോ
നിന്റെകൈകളെ കൂട്ടിബന്ധിച്ചില്ലേ.
വിശന്നു വറുതിയായി പൊളളിനീറുന്ന
നിന്റെ കവിളിലും ചുണ്ടിലും ആഞ്ഞ് മർദ്ദിച്ചില്ലേ
ആ ക്രൂരതക്കൊരുവർഷം പൊന്നുമാമാ അവർ ഇന്നു കേഴുന്നു.......
അവർക്ക് വിശക്കുന്നു......
നിന്നെ കൊന്നവർക്ക്!!
അവർക്ക് പണമുണ്ട്, കടയുണ്ട്,ബാങ്കുണ്ട്,എ.ടി.എം കാർഡുമുണ്ട്
പക്ഷേ....നിന്റെ നെടുവീർപ്പിന്റ
വ്യധിയാണ് പുറത്ത്
നിന്റെ ആത്മാവിന്റ കാവലായി ഇന്നൊരു മഹാമാരിയുണ്ട് .
പുറത്തിറങ്ങാൻ ആകാതെ അവർ അകത്തിരുപ്പുണ്ട്.
തുറക്കാത്ത കടകളിൽ ചാക്കു കെട്ടിനുള്ളിൽ
അഴുകി നശിക്കുന്ന നിന്റെ വിശപ്പുമുണ്ട്
നേരറിയുന്നു നിന്നെയറിയുന്നു മാമാ പൊറുക്കുക........


   

Gowari shankar R.
VI J സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത