സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ നാം കണ്ട മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
നാം കണ്ട മഹാമാരി     
                    നാം മാനവരാശി ഇന്നോളം കണ്ടതിൽ വച്ച് ' ഏറ്റവും വലിയ ഒരു ദുർഘട ഘട്ടത്തിലൂടെ കടന്നുപോകയാണ് .കോവിഡ് 19 എന്ന ഭീകര വൈറസ്  ഈ ലോകത്തെ മുഴുവൻ  പിടിച്ചു ഉലയ്ക്കുകയാണ്. അതജീവനത്തിനായി മാനവരാശി കയ്യും മെയ്യും മറന്നു പോരാടുകയാണ്.
        
                    കോ വിഡ്- 19 എന്ന പേരിൽ ലോകം മുഴുവൻ പടർന്നുകൊണ്ടിരിക്കുന്ന കോറോണ വൈറസ് 'ഡിസീസ്- 19 എന്ന പേരിൽശാ (സ്ത ലോകം വിലയിരുത്തുന്ന വൈറസ് മുമ്പ് കണ്ടു പിടിച്ചിട്ടുള്ള സാർസ് വൈറസ് [SARs വൈറസ് ] എന്ന വൈറസിന് ജനിതക രൂപഭേദവും ആൻ്റി വൈറസ്  വാക്സിനുകളിൽ നിന്ന് ഉള്ള പ്രതിരോധശേഷിയും നേടിയ വൈറസാണ്. 2019 ഡിസംബർ മാസം പകുതിയോടെ ചൈനയിലെ വുഹാൻ പ്രവിശ്യയിലെ പ്രാദേശിക മാംസ മാർക്കറ്റിലാണ് ആദ്യമായി  ഇതിൻ്റെ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്.മാർക്കറ്റിൽ ജോലി ചെയ്തിരുന്ന പലരും പനി ബാധിച്ച് എത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇന്ന് പുതിയ ടൈപ്പ് വൈറസ് ആണെന്നും അതിനെതിരെ മരുന്നുകൾ ഫലിക്കുന്നില്ലെന്നും കണ്ടെത്തി.അവർ നടത്തിയ പരീക്ഷണങ്ങളിൽ ഈ വൈറസ്  സി വിയൽ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം [SARS] എന്ന വിഭാഗത്തിൽ പെടുന്നതായി കണ്ടെത്തി.മനുഷ്യൻ്റെ ശ്വാസകോശത്തിനെ യാന്ന് പ്രധാനമായി ഈ രോഗാണുബാധിക്കുന്നത് 'രോഗാണുബാധകൂടിയാൽ മനുഷ്യരിൽ ന്യൂമോണിയലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നു. ചൈനീസ് അധികൃതർ ഈ രോഗത്തെ ആദ്യം അത്ര പ്രശ്നക്കാരനായ കണ്ട് പ്രതിരോധ നടപടികൾ സ്വീകത കാത്തതിനാൽ രോഗം അതിവേഗം വുഹാൻ പ്രവിശ്യ മുഴുവൻ ചാർന്നു പിടിച്ചു മരണസംഖ്യ ഉയർന്നു തുടങ്ങി. അതിനെ തുടർന്ന് ചൈനീസ് ഗവർണമെൻ്റ് വുഹാൻ പ്രവശ്യ മുഴുവൻ ലോക്ക് ഡൗൺ ചെയ്യുകയും ജനങ്ങളെ പുറത്തിറങ്ങാൻ സമ്മതിക്കാതെ കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ പൂർണ്ണ നിയന്ത്രണത്തിൽ എത്തും മുൻപ് 10 ആയിരത്തിൽ അധികം പേർ മരിച്ചു എന്നാണ് അനൗദ്യോഗിക കണക്ക്. നമുക്ക് അറിയാവന്നേതു പോലെ ഒരു രാജ്യത്തെ ജനങ്ങൾ മറ്റ് പല ആവശ്യങ്ങൾക്കായി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് സാധാരണമാണ് അതു പോലെ തന്നെ ചൈനയിലെ ജനങ്ങളും അദൃശ്യനായ ഈ വൈറസിനെ വഹിച്ചുകൊണ്ട് മറ്റ് പല രാജ്യങ്ങളിലേക്കും യാത്ര ചെയ്തു അമേരിക്ക ഇറ്റലി സ്പെയിൻ ഫ്രാൻസ് ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളിലേക്കും അങ്ങന്നെ ഈ വൈറസ് പടർന്നു തുടങ്ങി. ഫുട്ബോൾ മത്സരങ്ങൾക്കു് പേരുകേട്ട സ്പെയിൻ, ഇറ്റലി ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ അപ്പോൾ വൻ ജനക്കൂട്ടം തിങ്ങി കൂടുന്ന മത്സരങ്ങളുടെ സമയമായിരുന്നു.അങ്ങനെ ആ രാജ്യങ്ങളിലും മറ്റ് രാജ്യങ്ങളിലേക്കും വൈറസ് പെട്ടെന്ന് പടർന്നു പിടിച്ചു.സാമൂഹിക അകലം പാലിക്കുകയും ജനക്കൂട്ട ങ്ങൾ ഒഴിവാക്കാനും ഈ രാജ്യങ്ങൾ പരാജയപ്പെട്ടു. വൻ തോതിലുള്ള മരണങ്ങൾ ആ രാജ്യങ്ങളെ പിടികൂടി തുടങ്ങി. ആ രാജ്യങ്ങൾ ഇപ്പോൾ മരണ നിരക്കും രോഗ വ്യാപനവും തടയാൻ ജീവൻ മരണ പോരാട്ടത്തിലാണ് അതോടൊപ്പം തന്നെ കൊ വിഡിനെതിരെ വാക്സിൻ കണ്ടുപിടിക്കുവാനുള്ള ഗവേഷണവും തകൃതിയായി നടന്നു വരുന്നു. നമുക്കെല്ലാം അറിയാവുന്നപോലെ നമ്മുടെ ഭാരതീയരും ഒരുപാട് വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ട്.അങ്ങനെ ഈ വൈറസ് ബാധ മറ്റു രാജ്യങ്ങളിൽ നിന്ന് പിടിപെട്ട പലരും നമ്മുടെ രാജ്യത്തിലേക്ക് എത്തിത്തുടങ്ങി.എന്നാൽ ഇതിൻ്റെ രോഗവ്യാപന സാധ്യതയും അപകടവും മുൻകൂട്ടി മനസ്സിലാക്കിയ കേന്ദ്ര സംസ്ഥാന സർക്കാറുകളും ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളും  ആദ്യം മുതൽ നടത്തി തുടങ്ങി .വിദേശത്തു നിന്നും വരുന്നവർക്ക് എയർപോർട്ടിൽ വച്ചു തന്നെ കൊവിഡ് സ്ക്രീനിംഗ് നടത്തുകയും 28 ദിവസം നിർബന്ധമായി അവരവരുടെ വീടുകളിൽ നിന്ന്പുറത്തിറങ്ങാ തിരിക്കാനുള്ള  നിയന്ത്രണങ്ങൾ ശക്തമായി നടപ്പിലാക്കി.അതു പോലെ തന്നെ 21 ദിവസം രാജ്യത്താകമാനം ആദ്യ സമ്പൂർണ്ണ ലോക് ഡൗണും അതിനെത്തുടർന്ന് 19 ദിവസം ലോക് ഡൗണും നടപ്പിലാക്കിയിരിക്കുന്നു അതുപോലെത്തന്നെ ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച് (ഐ .സി.എം.ആർ) നിർദേശ പ്രകാശം രോഗിതാവന സാധ്യതയുള്ള എല്ലാ സ്ഥലങ്ങളെയും ഹോട്ട് സ്പോട്ടായി പ്രഖ്യാപിക്കുകയും ശക്തമായ സ്ക്രീനിംഗ് ടെസ്റ്റുകൾ നടത്തുകയും  ചെയ്തു.പതിറ്റാണ്ടുകളായി നമ്മുടെ കേരളം ആരോഗ്യ പരിപാലന രംഗത്ത്.നേടിയെടുത്ത പുരോഗതി ഈ മഹാമാരി നേരിടുന്നതിനു നമ്മെ വിജയത്തിലേക്കാണ് നയിക്കുന്നത് .നമ്മുടെ കേരള സർക്കാർ ശക്തമായ പ്രതിരോധ പ്രവതത്തനങ്ങളിലൂടെ നമ്മുടെ ആരോഗ്യ പ്രവർത്തകരുടെയും പോലീസ് സേനകളുടെയും നമ്മുടെ മറ്റു പല മേഖലകളുടെയും യോജിച്ച പ്രവർത്തനം കൊണ്ടും ആത്മാർഥമായ ശ്രമങ്ങളിലൂടെയും കൊവിഡ് 19 വ്യാപനം ഒരു പരിധി വരെ തടയാനും മരണനിരക്ക് വളരെ കുറക്കുവാനും നമുക്ക് സാധിച്ചിരിക്കുന്നു. ഈ രോഗത്തെയും ഈ ദുഷ്കരകാലത്തെയും നമ്മൾത്ത ജീവിക്കുക തന്നെ ചെയ്യും. ഈ മഹാമാരിയിൽ നിന്ന് നമ്മുടെ കേരളത്തെയും ഭാരതത്തെയും ഈ രോഗത്തെയും മാനവരാശിയെയും രക്ഷിക്കേണമേ എന്ന് നമുക്ക് ജഗതീശ്വരനോട് പ്രാർഥിക്കാം അതോടൊപ്പം തന്നെ സാമൂഹിക അകലം പാലിച്ചും ജനക്കൂട്ടങ്ങളും പൊതു പരുപാടികളും ഉപേക്ഷിച്ച് നമുക്കും ഈ പോരാട്ടത്തിൽ പങ്കാളികളാകാം നാം വിജയത്തിലേക്കടുക്കുകയാണ്. നമ്മൾ നിശ്ചയമായും വിജയിക്കും.
                            
  
Anandhu S S
X L സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം