വിഷുപ്പുലരിയെത്തി !
കണിവെച്ചില്ല, കണ്ണനെ കണ്ടില്ല!
വിഷുക്കോടിയുടുത്തീല,
എൻ ഇളം കരങ്ങളാൽ മഞ്ചാടി മണികൾ വാരിയില്ല!
ചന്ദനവും ഭസ്മവും നെറുകയിൽ തൊട്ടീല!
മഞ്ഞക്കണിക്കൊന്നതൻ ശോഭയുമില്ല.
മഞ്ഞമുണ്ടും നാണയവും കുഞ്ഞിളം കൈയ്യിൽ എത്തിയില്ല!
ഉച്ചയ്ക്ക് മുത്തച്ചനോടൊപ്പമിരുന്നുണ്ണാൻ, സദ്യവട്ടമൊരുക്കിയില്ല!
വിഷുപ്പക്ഷിതൻ മധുരമാം ഈണവും എൻ,
കുഞ്ഞിളം കാതുകളെ തലോടിയില്ല!
എന്തേ നമുക്കി ദുർഗതി വന്നതെന്നോർത്തു,
തേങ്ങിക്കൊണ്ടെൻ താദനരികിലെത്തി.
എന്തിനായ് കുഞ്ഞേ നീ തേങ്ങുന്നു ഇവ്വിദം,
നമ്മളീമാനുഷർ ചെയ്യുന്നതൊക്കെയും
നമ്മളിൽ തന്നെ പ്രതിഫലിക്കും.
അവ്വിദം ചെയ്ത മാനുഷ ക്രീഡകളാൽ,
വന്നതാണീ ദുർവിധിയെന്നുമോർക്കുക
മർത്യാ നീ........