സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ നമ്മൾ അതിജീവിക്കും

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മൾ അതിജീവിക്കും      
"പുറത്ത് നല്ല പ്രകാശം. ഓ.....! ഹൈ മാസ് ലൈറ്റിന്റെ വെളിച്ചമാണ്"
         ആശുപത്രി കിടക്കയിൽ കിടന്ന് കൊണ്ട് അയാൾ ജനാലയിലൂടെ നോക്കി.

" സമയം ഏഴു കഴിഞ്ഞു.ഇത് എന്റെ കൊച്ചി തന്നെയോ?." അയാൾ ഓ൪ത്തു."എന്തു തിരക്കായിരുന്നു, ഈ തെരുവോരത്ത്.എത്രയെത്ര വാഹനങ്ങൾ ഇതിലെ കുതിച്ചുപാഞ്ഞ താണ്."

       " ഹും! എല്ലാം  തികഞ്ഞു എന്ന് സ്വയം അഹങ്കരിച്ച മനുഷ്യൻ. ഞാനാണ് എല്ലാം എന്ന് പറഞ്ഞവർ. ഞങ്ങൾ ആണ് വലുത് എന്ന് സ്വയം  കൽപ്പിച്ചവർ. ഇപ്പോൾ ഇതാ ഒരു സൂക്ഷ്മാണു വിനോട് ജീവനുവേണ്ടി മല്ലിടുന്നു."
       അയാൾ സ്വയം പറഞ്ഞു.

" എന്താ ചേട്ടാ പറയണേ...? ഞാനും കൂടി കേൾക്കട്ടെ...."

മുഖാവരണവും സുരക്ഷാ വസ്ത്രങ്ങളും ധരിച്ച് നേഴ്സ് അകത്തേക്ക് കടന്നുവന്നു.

" എന്താ ഇപ്പൊ ചെയ്യാ ഒന്നും മനസ്സിലാകുന്നില്ല"

അയാൾ പറഞ്ഞു.

" വിഷമിക്കേണ്ട നമ്മുടെ വല്യമ്മച്ചില്ലെ.... തീരെ സുഖമില്ലാതെ ഇവിടെ അഡ്മിറ്റ് ആയ വല്യമ്മച്ചി.." "ആ അവര്...." അയാൾ തിരക്കി " അവരും മോനും ഇന്ന് രാവിലെ ആശുപത്രിവിട്ടു." ദിവസം കൂടുന്തോറും രോഗം ഭേദമായ അവരുടെ എണ്ണം കൂടിക്കൂടി വരുകയകയാ. രോഗം ഉള്ളവരുടെ എണ്ണത്തിൽ കുറവുമുണ്ട്. ചേട്ടനും ഉടൻതന്നെ വീട്ടിൽ പോകാം. രോഗം ഉടൻ ഭേദമാകും. ദൈവം നമ്മളെ തുണയ്ക്കും. ഇതിൽപ്പരം ആശ്വസിക്കാൻ മറ്റ് എന്തു വേണം. നമ്മൾ ഒറ്റക്കെട്ടാണ്... ലോകം മുഴുവനും ഒരുമിച്ചു നിന്ന് പോരാടുകയാണ്. വൈകാതെ എല്ലാം ഭേദമാകും. നമ്മൾ അതിജീവിക്കും .. നമ്മൾ ഈ മഹാമാരിയെ തുരത്തും.."

അവൾ പറഞ്ഞു നിർത്തി. അയാളുടെ മുഖത്തു നോക്കി പുഞ്ചിരിച്ചു . പച്ചനിറത്തിലുള്ള ആ മുഖാവരണത്തിന് മനസ്സിൻറെ ഉള്ളിലെ ചിരിയെ മറയ്ക്കാനായില്ല.
ചെറു പുഞ്ചിരി തൂകി ആ മാലാഖ മുറിയിൽ നിന്ന് ഇറങ്ങിപ്പോയി...
 അയാൾ മന്ത്രിച്ചു,

" നമ്മൾ അതിജീവിക്കും"

Lavanya R.S
8 C1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ