സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ നമുക്കുള്ളിലെ പട്ടാളക്കാർ
നമുക്കുള്ളിലെ പട്ടാളക്കാർ
നമ്മുടെ രാജ്യത്തിന് വേണ്ടി പോരാടുന്ന ഒരുപാട് പട്ടാളക്കാരെ നാം കണ്ടിട്ടുണ്ട്. അവർ നമ്മുടെ നല്ലതിന് വേണ്ടി മാത്രം പ്രവർത്തിക്കുന്നവരാണ്. നമ്മുടെ രാജ്യത്തിന് വേണ്ടി പോരാടുന്ന പട്ടാളക്കാരെ മാത്രമേ നമ്മുക്കറിയാകു. എന്നാൽ നമ്മുടെ ആരോഗ്യത്തിനായി ശത്രുക്കളോടു പോരടിക്കുന്ന നമ്മുടെ ഓരോരുത്തരുടേയും ശരീരത്തിനുള്ളിലെ പട്ടാളക്കാരെ നാം ചിന്തിക്കാൻ മറന്നു പോകുകയാണ്. ആ പട്ടാളക്കാറാണ് നമുക്കുള്ളിലെ രോഗപ്രതിരോധ കോശങ്ങൾ (immune cells). ഈ കോശങ്ങളാണ് നമ്മുടെ ശരീരത്തിനുള്ളിൽ കടന്നു കയറുന്ന അണുക്കളെ ഇല്ലാതാക്കുന്നത്. ഇവ തന്നെയാണ് രോഗങ്ങൾ വരാതിരിക്കാൻ സഹായിക്കുന്നത്. നമ്മുടെ രാജ്യത്തിന് വേണ്ടി പോരാടുന്ന പട്ടാളക്കാരെ കാണും പോലെ തന്നെ ഇവരെയും കാണണം. കാരണം ഈ കോശങ്ങൾ നമുക്കെതിരായാൽ നമ്മുടെ ജീവന് തന്നെ ആപത്താണ്. കഴിഞ്ഞ നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന മനുഷ്യരിൽ എല്ലാവർക്കും ആവശ്യത്തിലേറെ പ്രതിരോധ ശക്തി ഉണ്ടായിരുന്നു. കാരണം വേറൊന്നുമല്ല അവർ കഴിച്ചിരുന്നത് മരുന്ന് തളിക്കാത്ത പച്ചക്കറികളും ആഹാരപദാര്ഥങ്ങളുമാണ്. അവർ മണ്ണിലിറങ്ങി നല്ലതുപോലെ പണി എടുത്തിരുന്നു. അത് കാരണം അവർക്കു അങ്ങനെ പെട്ടെന്നൊന്നും ഒരു രോഗവും പിടിപെടില്ല. എന്നാൽ ഇന്നത്തെ കാലത്തെ മനുഷ്യർക്ക് നാം കണ്ണടച്ചുതുറക്കുന്ന സമയം ധാരാളമാണ് എന്തെങ്കിലും രോഗം പിടിപെടാൻ. ഇന്നത്തെ കാലത്തെ ചില കർഷകർ അവരുടെ ഉത്പന്നത്തിന് വര്ധനവുണ്ടാവാൻ വേണ്ടി ചില മരുന്നുകൾ തളിക്കുന്നത് കഴിക്കുന്നവർക്ക് ദോഷകരമാണെന്നു അവർ ചിന്തിക്കുന്നില്ല. ഓരോ പച്ചക്കറിക്കും ഓരോ വിറ്റാമിൻസുകൾ (vitamins) അടങ്ങിയിട്ടുണ്ട്. അവ നമ്മുടെ പ്രതിരോധ ശക്തി (immunity power) കൂട്ടുന്നതിനായി സഹായിക്കുന്നു. എന്നാൽ ഈ മരുന്നുകൾ തളിക്കുന്നതോടെ അവയുടെ വിറ്റാമിൻസുകളെല്ലാം നഷ്ടപ്പെടുന്നു. അതോടെ നമ്മുടെ പ്രതിരോധ ശക്തി കൂടാനുള്ള ഒരു വലിയ വഴി അടഞ്ഞു കഴിഞ്ഞു. പിന്നീടുള്ളത് ജനിക്കുന്ന അന്ന് മുതൽ ഓരോ ഘട്ടമായി എടുക്കുന്ന പ്രതിരോധ കുത്തിവെപ്പുകളാണ്. അവ എല്ലാവരിലും പ്രവർത്തിക്കണമെന്നുമില്ല. നമ്മുടെ ഈ ലോകം ഇന്ന് കൊറോണ എന്ന മാരകമായ വൈറസ് പിടിപെട്ടിരിക്കുകയാണ്. അവ പകരുന്നത് സ്രവങ്ങളിലൂടെയാണെന്നാണ് ശാസ്ത്രം തെളിയിച്ചിരിക്കുന്നത്. ഈ വൈറസ് ആർക്കു വേണമെങ്കിലും പിടിപെടാം. ഇത് കുഞ്ഞുങ്ങൾക്കും പ്രായമായവരിലുമാണ് കൂടുതൽ ബാധിക്കുന്നതു. കാരണം അവരുടെ ശരീരത്തിൽ പ്രതിരോധ ശക്തി കുറവാണ്. അവരിൽ ഈ വൈറസ് നല്ലത് പോലെ ബാധിക്കും. ഇവ ബാധിച്ചാൽ മരണത്തിനു വരെ കാരണമാകും. ഇത് കുഞ്ഞുങ്ങളെയും പ്രായമായവരെയും മാത്രമേ ബാധിക്കു എന്നുള്ള മറ്റുള്ളവർക്ക് ആശ്വാസം വേണ്ട. കാരണം പ്രതിരോധ ശക്തി കുറവുള്ള എല്ലാവരെയും ഇത് ബാധിക്കും. ഇതിൽ ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം