സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ കോവിഡ് – 19-.
കോവിഡ് – 19
നമ്മുടെ ലോകം ഇന്ന് ഒരു മഹാമാരിയുടെ കൈപിടിയിലാണ്. ഓരോ ദിവസവും കൊറോണ അഥവാ കോവിഡ് -19 എന്ന വൈറസ് മനുഷ്യനെ മരണത്തിലേക്ക് തള്ളിവിടുന്നു. ഇതിനെ നേരിടേണ്ടത് നമ്മുടെ ഏറ്റവും വലിയ ആവശ്യമായി തീർന്നിരിക്കുന്നു. സർക്കാരിൻ്റെ നിർദേശങ്ങൾ പാലിക്കുന്നതിലൂടെ ഒരു പരിധി വരെ ഇതിനെ തടയാനാകും. ഭരണകൂടങ്ങളുടെ നിർദേശങ്ങൾ തള്ളിക്കളഞ്ഞ പല ലോകരാഷ്ട്രങ്ങളും ഈ മഹാമാരിയുടെ കൈപിടിയിൽ ഞെരിഞ്ഞമർന്നു. രോഗം വന്ന് ചികിൽസിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുകയാണ്. മനുഷ്യ ശരീരത്തിൻ്റെ പ്രതിരോധ ശക്തി വളരെ പ്രധാനമായ ഒരു ഘടകമാണ്. പോഷക സമൃദ്ധമായ ആഹാരശീലം ഈ വിപത്തിനെ ഒരു പരിധി വരെ അകറ്റി നിർത്തും. പരസ്പര സമ്പർക്കം പരമാവധി ഒഴിവാക്കേണ്ടതും അത്യാവശ്യമാണ്.ഈ വൈറസിന് എതിരെ ഇതുവരെ മരുന്ന് കണ്ടെത്താൻ കഴിയാത്ത സാഹചര്യവും പകർച്ചവ്യാധി എന്ന നിലയും കോവിഡ് – 19 എന്ന മഹാവിപത്തിൻ്റെ അപകടസാധ്യത വർധിപ്പിക്കുന്നു. ചില മുൻകരുതലുകൾ നമ്മെ ഇതിൽ നിന്നും രക്ഷിക്കും. 1. വ്യക്തി ശുചിത്വം പാലിക്കുക. 2. പുറത്തിറങ്ങുമ്പോൾ മുഖാവരണം ധരിക്കുക. 3. പോഷക സമൃദ്ധമായ ആഹാരം കഴിക്കുക. 4. ശാരീരിക അകലം പാലിക്കുക. നമുക്ക് വേണ്ടി അഹോരാത്രം കഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകരേയും, പോലീസ് ഉദ്യോഗസ്ഥരേയും, മറ്റ് സന്നന്ധ പ്രവർത്തകരേയും നന്ദിയോടെ നമുക്ക് ഓർക്കാം. നമുക്ക് ഒരുമിച്ച് നിന്ന് ഈ മഹാമാരിയെ ഈ ലോകത്തു നിന്നും തന്നെ നീക്കം ചെയ്യാം. ഓർക്കുക ഭയം അല്ല വേണ്ടത് ജാഗ്രതയാണ്...
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |