സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ കൊറോണ വൈറസ് 1

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

സസ്തനികളിൽ രോഗമുണ്ടാകുന്ന ഒരു കൂട്ടം വൈറസുകൾ. മനുഷ്യരിലും പക്ഷികളിലും ഉൾപ്പെടെ ഉള്ള സസ്തനികളിൽ രോഗം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകൾ ആണ് കൊറോണ വൈറസുകൾ.

         1937 ൽ ആണ് ആദ്യമായി കൊറോണ വൈറസ് നെ  തിരിച്ചറിഞ്ഞത്. ഇത് സാധാരണ ജലദോഷപ്പനി മുതൽ സിവിൽ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രം (സാർസ് ), മിഡിൽ ഈസ്റ്റ്‌ റെസ്പിറേറ്ററി സിൻഡ്രോം (മെർസ് ), കോവിഡ് -19 എന്നിവ വരെ ഉണ്ടാക്കാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്. മനുഷ്യർ ഉൾപ്പെടെ ഉള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു. സൂനോട്ടിക് എന്നാണ് ഇവയെ ശാസ്ത്രഞ്ജർ വിശേഷിപ്പിക്കുന്നത്. മൂക്കൊലിപ്പു , പനി തലവേദന,  ചുമ,  തൊണ്ടവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസം നീണ്ടുനിൽക്കും. പ്രതിരോധ അവസ്ഥ ദുര്ബലമായവരിൽ അതായത്, പ്രായമായവരിലും ചെറുകുട്ടികളിലും വൈറസ് പിടിമുറുക്കും. ഇത് വഴി ഇവരിൽ നിമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങൾ പിടിപെടും. കഴിഞ്ഞ 70 വർഷങ്ങൾ ആയി കൊറോണ വൈറസ് എലി, പട്ടി, പൂച്ച, ടർക്കി, കുതിര, പന്നി, കന്നുകാലി, ഇവയെ ബാധിക്കാമെന്നു ശാസ്ത്രജ്ഞർ കണ്ടെത്തി. ഏതാനും ചില മൃഗങ്ങൾക്കിടയിൽ ഈ വൈറസ് കണ്ടു വരുന്നുണ്ട്.
            കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ കാണാം. ഈ 14ദിവസമാണ് ഇൻക്യുബേഷൻ പീരിയഡ് എന്നറിയപ്പെടുന്നത്. വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും, ജലദോഷവും ഉണ്ടാകും. തുമ്മൽ, ചുമ, മൂക്കൊലിപ്പ്, ക്ഷീണം, തൊണ്ടവേദന എന്നിവയും ഉണ്ടാകും.

.. 3... രോഗം ഗുരുതരമായാൽ സാർസ്, ന്യൂമോണിയ, വൃക്ക സ്തംഭവം എന്നിവ ഉണ്ടാകും, മരണവും സംഭവിക്കാം. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അല്പം വ്യത്യസ്തമായ ജനിതകമാറ്റം വന്ന പുതിയതരം കൊറോണ വൈറസ് ആണ്.

               ഇപ്പോൾ ഇന്ത്യയിലും മറ്റു രാജ്യങ്ങളും ലോക്ക്‌ ഡൌൺ ആണ്. ലോക്ക് ഡൌൺ എന്തെന്ന് വെച്ചാൽ നമ്മൾ വീടിനു പുറത്തിറങ്ങാതെ വീടിനുള്ളിൽ തന്നെ ഇരിക്കണം. ലോക്ക് ഡൌൺ കഴിയാതെ പുറത്തിറങ്ങാൻ പറ്റില്ല. ഈ വൈറസ് വരാതിരിക്കാൻ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ,

നമ്മൾ കൂട്ടം കൂടി നിൽക്കരുത്, കല്യാണ ചടങ്ങുകളിൽ 10 പേർക്ക് പങ്കെടുക്കം, അനാവശ്യ യാത്രകൾ ഒഴുവാക്കണം, ഇരു ചക്ര വാഹനങ്ങളിൽ ഒരാൾ മാത്രമേ യാത്ര ചെയ്യാവു, ഓട്ടോറിക്ഷകളിൽ ഒരാളെ യാത്ര ചെയ്യാവു, നമ്മൾ കൈകൾ സോപ്പ് അല്ലെങ്കിൽ ഹാൻഡ് വാഷ് ഉപയോഗിച്ച് കഴുകുക. 4 തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക, പുറത്തു പോകുമ്പോഴും മറ്റുള്ളവരുമായി ഇടപഴകുമ്പോഴും മാസ്ക് ഉപയോഗിക്കുക, പൊതു സ്ഥലങ്ങളിലും പരിസരങ്ങളിലും തുപ്പാതിരിക്കുക. ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. കൊറോണ വൈറസ് nu കൃത്യമായ ചികിത്സ ഇല്ല. പ്രതിരോധ വാക്സിനും ലഭ്യമല്ല. രോഗം തിരിച്ചു അറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്നും മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്. പകർച്ച പനിക്കു നൽകുന്നത് പോലെ ലക്ഷണങ്ങൾ അനുസരിച്ചുള്ള ചികിത്സ യിൽ പനിക്കും വേദനക്കും ഉള്ള മരുന്നുകൾ ആണ് നൽകുന്നത്. രോഗിക്ക് വിശ്രമം അത്യാവശ്യം ആണ്. ശരീരത്തിൽ ജലാംശം നിലനിർത്താൻ ആയി ധരാളം വെള്ളം കുടിക്കണം. സർക്കാരിന്റെയും, ആരോഗ്യ പ്രവർത്തകരുടെയും, പോലീസ്ന്റെയും നിർദ്ദേശങ്ങൾ നമ്മൾ പാലിക്കണം. ഈ മഹാമാരിയെ ഒറ്റകെട്ടായി നമുക്ക് തുരത്താം. 5 ഡോക്ടർ, നഴ്സ്, പോലീസ് അവരുടെ പ്രവർത്തനങ്ങൾ അവർ നന്നായി ചെയ്യുന്നു. നമ്മുടെ സുരക്ഷക്ക് വേണ്ടി രാവും പകലും അവർ പ്രവർത്തിക്കുന്നു. നമ്മുടെ സുരക്ഷക്ക് വേണ്ടി പ്രവർത്തിക്കുന്ന ഇവർക്ക് വേണ്ടി ഒരു നിമിഷം പ്രാർത്ഥിക്കാം.

            കേരളത്തിൽ രോഗബാധിതരുടെ എണ്ണം കുറഞ്ഞു വരുകയാണ്. നമ്മൾ ഒത്തുരുമയായ് പല ദുരന്തങ്ങളെയും പ്രധിരോധിച്ചവരാണ്. ഈ മഹാമാരിയെ നമുക്ക് ഒരുമിച്ച് തുരത്താം.
അനുഗ്രഹ ബി
6 G സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം