സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ കൊറോണ യെപ്പറ്റി,,

Schoolwiki സംരംഭത്തിൽ നിന്ന്
   കൊറോണ യെപ്പറ്റി  
നമുക്കറിയാമല്ലോ ഈ ലോകമൊട്ടാകെ അനുഭവിക്കുന്ന കൊറോണാ വൈറസിനെ പറ്റി.
ആ വൈറസിനെ കുറിച്ച് അതിൻറെ ലക്ഷണങ്ങളും അതിൻറെ ഇപ്പോഴത്തെ ലോക അപ്ഡേറ്റ് അറിയാം

1. കൊറോണ യെപ്പറ്റി

മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് കൊറോണ വൈറസ് സുകൾ ഗോപി എന്നിവരെ ഉണ്ടാക്കാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ് . മനുഷ്യർ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളി ബാധിക്കുന്നു. വൈറസുകൾക്ക് മൂന്ന് ദിവസത്തിലധികം ഒരു ഉപകരണത്തിൽ ജീവനില്ലാത്ത ഒരിടത്തും ഇതിനു ജീവിക്കാൻ സാധിക്കുന്നതല്ല. അതുകൊണ്ടാണ് ഈ വൈറസ് മനുഷ്യനുൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസകോശത്തിൽ വസിക്കുകയും വൈറസുകൾ കുറേ ആയി മാറുകയും ചെയ്യുന്നു. ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നും 1937 ആദ്യമായി കൊറോണ വൈറസ് തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിന് 15 മുതൽ 30 ശതമാനം വരെ കാരണം ഈ വൈറസുകളാണ്. കഴിഞ്ഞ 70 വർഷങ്ങൾ ആയി ,കൊറോണ വൈറസ് എലി ,പട്ടി, പൂച്ച, ടർക്കി ,കുതിര ,പന്നി, കന്നുകാലികൾ ഇവയെ ബാധിക്കാം എന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. മൃഗങ്ങൾക്കിടയിൽ  പൊതുവേ ഇത് കണ്ടു വരുന്നുണ്ട്.

ഈ രോഗം ബാധിച്ച ഗുരുതരമായാൽ നിമോണിയ, വൃക്കസ്തംഭനം, എന്നിവയുണ്ടാകും. മരണവും സംഭവിക്കാം. ഈ രോഗം ബാധിക്കാൻ വേണ്ടി ഒരു നിമിഷം മതി പക്ഷേ ഈ രോഗമുണ്ടെന്ന് ലക്ഷണങ്ങൾ പുറത്തുവരാൻ 14 ദിവസം മേള കൂടിപ്പോയാൽ 28 ദിവസം ആദ്യം ഇത് കയ്യിൽ അല്ലെങ്കിൽ ഒരു ഉപകരണത്തിൽ ആയിരിക്കും കയറിപറ്റി ഇരിക്കുക. അതുകൊണ്ട് നമ്മൾ എവിടെയെങ്കിലും പോയാലോ എന്തെങ്കിലും തൊട്ടാലോ 20 സെക്കൻഡ് കൈ സോപ്പിട്ട് കഴുകണം. അല്ലെങ്കിൽ അത് കഴുകാതെ കൈ മൂക്കിലോ വായിലോ തൊട്ടാൽ ശ്വാസകോശത്തിൽ ചെല്ലും വൈറസ് ബാധിക്കും.

2. വൈറസിനെ ലക്ഷണങ്ങൾ ഈ വൈറസ് ബാധിച്ചാൽ 14 മുതൽ 28 ദിവസത്തിനുള്ളിൽ ഇത് ലക്ഷണങ്ങൾ കാണിക്കുക പനി ,ചുമ, ജലദോഷം ,ശ്വാസംമുട്ടൽ, തുമ്മൽ എന്നിവ കളാണ് വൈറസിനെ ലക്ഷണങ്ങൾ.

3. അപ്ഡേറ്റ് കോവിഡിന് മുന്നിൽ ലോകം മുഴുവൻ വിറങ്ങലിച്ചു നിൽക്കുകയാണ്. കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും ഉയർന്ന മരണം നിറക്കാൻ കഴിഞ്ഞദിവസമുണ്ടായത്. 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിൽ ആയിരത്തിലേറെ ആളുകൾ മരിച്ചു. ഇതോടെ ലോകമൊട്ടാകെ മരണസംഖ്യ 53200 അയി. 13915 പേരാണ് ഇറ്റലിയിൽ മരിച്ചത് . 10348 പേരാണ് സ്പെയിനിൽ മരിച്ചത്. ജർമ്മനിയിൽ മരണം 1000 കടന്നു. അമേരിക്കയിൽ മരണം 6000 കടന്നു. സ്വിറ്റ്സർലാൻഡ് ,യുകെ, ഫ്രാൻസ് ,തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലെല്ലാം മരണവും രോഗ ബാധിതരുടെ എണ്ണവും കുതിച്ച് ഉയരുകയാണ്. ഇറ്റലിയിൽ 115242 പേർക്കും സ്പെയിനിൽ112065 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇറ്റലിയിൽ 18278 പേരും, സ്പെയിനിൽ 26742 പേരും സുഖം പ്രാപിച്ചു. ലോകത്ത് ശരാശരി 70000 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് . 204 രാജ്യങ്ങളിലായി 10ka ലക്ഷം ആളുകളാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത് രണ്ടേകാൽ ലക്ഷം പേർ പൂർണ്ണമായും രോഗമുക്ത ആയിട്ടുണ്ട്. ഇന്ത്യയിൽ കേന്ദ്രസർക്കാർ മെയ് മൂന്നുവരെ ലോക ഡൗൺ നീട്ടി. ഇന്ത്യയിൽ ഇതുവരെ 8000 പോസിറ്റീവ് കേസ് കവിഞ്ഞു 300 പേർ മരണപ്പെട്ടു ഡൽഹിയിൽ മൂന്ന് ഇടങ്ങൾ കൂടി സീൽ ചെയ്തു . മഹാരാഷ്ട്ര്,തമിഴ്നാട്, ദൽഹിയും ആണ് രോഗബാധിതർ കൂടുന്നത് . കേരളയിൽ ഏകദേശം കുറഞ്ഞു കേരളത്തിൽ രോഗ ബാധിതരും മരണവും കുറവാണ് .കേരളയിൽ രോഗ ബാധിതരായ വർ ഇപ്പോൾ പൂർണമായും രോഗമുക്ത ആവുകയാണ്. ഇപ്പോൾ ഇന്ത്യ മുഴുവനും മെയ് 3 വരെ ലോക്ക് ഡൗൺ.

ഈ രോഗത്തെ തടയുവാൻ വേണ്ടി ഈ ലോകം മുഴുവൻ ശ്രമിക്കുന്നു എന്നിട്ടും അതിനുള്ള മരുന്ന് വാക്സിൻ ഒന്നും കണ്ടെത്തിയിട്ടില്ല . ഇത് ലോകം മുഴുവൻ പകർന്ന വൈറസ് ആണ്. ഈ വൈറസിനെ തടയുവാനും ഇല്ലാതാക്കുവാനും ഏക വഴി എന്ന് പറയുന്നത് സർക്കാർ പറയുന്നതുപോലെ അനുസരിച്ച് മെയ് 3 വരെ വീട്ടിനുള്ളിൽ തന്നെ ഇരിക്കുക.

നമുക്കൊന്നിച്ച് കൊറോണ യെ തോൽപ്പിക്കാം.

Stay home, stay safe

Abhinaya.s.s
8E1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം