സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ഒരു പരിസ്ഥിതി കവിത

Schoolwiki സംരംഭത്തിൽ നിന്ന്
    ഒരു പരിസ്ഥിതി കവിത 

ഒരു പരിസ്ഥിതി കവിത
...................................................
കാവും, കുളങ്ങളും കായലോളങ്ങൾതൻ
കാതിൽ ചിലമ്പുന്ന കാറ്റും.
കാടുകൾക്കുള്ളിലെ സസ്യ വൈവിധ്യവും.
ഭൂദാകാലത്തിന്റെ സാക്ഷ്യം'.
അമ്മയാം വിശ്വപ്രകൃതി നമ്മൾക്ക് തന്ന സൗഭാഗ്യങ്ങൾ എല്ലാം
നന്നയില്ലാതെ തുരസ്കരിച്ചു നമ്മൾ.
നന്മ മനസിലില്ലാത്തോർ
മുത്തിനെപോലും കരിക്കട്ടയായി കണ്ട
ബുദ്ധി ഇല്ലാത്തവർ നമ്മൾ
മുഗ്ധ സൗന്ദര്യത്തെ വൈരൂഭ്യമാക്കുവാൻ
ഒത്തൊരുമിച്ചവർ നമ്മൾ '
കാരിരുമ്പിന്റെ ഹൃദയങ്ങൾ എത്രയോ കാവുകൾ വെട്ടി തെളിച്ചു.
കാതര ചിത്തം അന്നെത്രയോഃ
പക്ഷികൾ കാണാമറയത് ഒളിച്ചു'
ഇന്നിനി ദുര്ലഭം - മാമരച്ചിലകളൊന്നാകെ നാം വെട്ടി വീഴ്ത്തി
എത്ര കുളങ്ങളെ മണ്ണിട്ട് മൂടി നാം
ഇത്തിരി ഭൂമിക്കുവേണ്ടി
വിസ്തൃത നീല ജലാശയങ്ങൾ ജൈവ വിസ്മയം
കാണിച്ച നാട്ടിൽ
ഇന്നില്ലിവിടെ ജലാശയം,
മാലിന്യ കണ്ണുനീർ പൊയ്‌കകൾ അന്യേ '
പച്ച പരിഷ്ക്കാര തേൻകുഴമ്പുണ്ടുനാം
പുച്ഛിച്ചു മാതിർ ദുഃതത്തെ

Abhinav P Hari
9 T സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത