സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ എങ്ങനെ പ്രതിരോധിക്കാം
എങ്ങനെ പ്രതിരോധിക്കാം
രോഗ പ്രതിരോധം. ഇന്ന് നമ്മുടെ ലോകത്തെ കൊറോണ (കോവിഡ് 19) എന്ന മഹാമാരി പടർന്നു പിടിച്ചിരിക്കുകയാണ് അതിനെ നേരിടാൻ നമ്മുടെ ലോകം ഒറ്റകെട്ടായി നിൽക്കുകയാണ് മണിക്കൂറുകൾ കൊണ്ട് തന്നെ രാജ്യത്താകെ കൊറോണ എന്ന മഹാമാരി പടർന്നു പിടിച്ചിരിക്കുകയാണ് നമ്മുടെ ആശ്രദ്ധ മൂലം ഒരാളിൽ നിന്നു മറ്റുള്ളവരിലേക്ക് രോഗം പടരുകയാണ് കൊറോണ എന്ന മഹാമാരിയുടെ വ്യാപനം തടയാനായി രാജ്യം ഒറ്റക്കെട്ടായി ലോക് ഡൗൺ ആചരിക്കുകയാണ് വീടിൻ്റെ പടി ലക്ഷ്മണരേഖയാക്കി എല്ലാ സുഖ സൗകര്യങ്ങളും മനുഷ്യർ ത്യജിച്ച് ഈ മഹാമാരിയിയെ തടയുകയാണ് വലിയ വലിയ രാജ്യങ്ങളെ പോലും ഈ മഹാമാരി കൈയടക്കുകയാണ് ഈ വൈറസിനെ തുരത്താൻ നാം മനുഷ്യർ തന്നെ മുന്നോട്ടു വരണം സാമൂഹിക അകലം പാലിച്ചും ശുചിത്വത്തോടെയും ഒക്കെ നമ്മൾ ഇതിനെ തുരത്തണം മരുന്നിനേക്കാൾ വലുത് പ്രതിരോധം തന്നെയാണ് ഓരോ ദിനവും രോഗബാധിതർ കൂടുകയാണ് ഇതിനെ നമ്മൾ തന്നെ കുറക്കണം എങ്ങനെ പ്രതിരോധിക്കാം * തൂവാല കൊണ്ട് തടുക്കാം
രാജ്യമൊട്ടാകെ ലോക് ഡൗൺ പ്രഖ്യാപിച്ച് വീടിനുള്ളിൽ ചടഞ്ഞ് കൂടി ഇരിക്കുമ്പോഴും നമ്മുക്ക് നമ്മുടെ കണ്ണും കാതും മനസ്സും പുറം ലോകത്തേക്ക് തുറന്നു വെയ്ക്കാം കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൻ്റെ ഭാഗം അകാം അതിനുള്ള അവസരമാണ് സർക്കാർ ഇപ്പോൾ നമുക്ക് മുന്നിൽ വയ്ക്കുന്നത് പ്രളയം വന്നപ്പോൾ കേരളത്തിനു വേണ്ടി നാം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയതാണ് ഇതു പക്ഷേ അതിൽ നിന്നു വ്യത്യസ്തമായ പ്രതിസന്ധി ഘട്ടമാണ് ബ്രേക്ക് ദ് ചെയിൻ എന്നാണല്ലോ മുദ്രാവാക്യം എന്നാൽ അതിനു വേണ്ടി നമുക്ക് ഓരോരുത്തർക്കും അദൃ ശ്യമായി നമ്മുടെ കരങ്ങൾ കോർക്കാം ഈ കൂട്ടിരിപ്പ് നാളേക്കു വേണ്ടിയുള്ള കരുതി വയ്പു കൂടിയാണെന്നു മറക്കരുത് 😷 പോരാടാം ഒന്നിച്ച്😷
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |