സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ആഗോള താപനം
ആഗോള താപനം
ഭൂമിയിലെ ചൂട് കൂടുകയാണ്. ഇതിനൊപ്പം ആഗോള കാലാവസ്ഥയിലാകെവലിയ മാറ്റങ്ങളും സംഭിക്കുന്നു. മനുഷ്യർ കൂടി ഉത്തരവാദികളായ ഈ പ്രതിഭാസത്തെക്കുറിച്ച് ഭൂമി എരിഞ്ഞുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 2017 ഓഗസ്റ്റിൽ അമേരിക്കയിലെ സിയാറ്റായും റഷൃയിലെ കൊടുംതണുപ്പുള്ള സൈബീരിയയും ഒരുപോലെ കാട്ടുതീയുടെ ചൂടറിഞ്ഞു. ഏപ്രലിൽ ‘സൈബീരിയൻ മൃഗം’(സൈബീരിയയിൽനിന്ന് വീശിയ ശീതക്കാറ്റ്) ബ്രിട്ടനെ വിറപ്പിച്ചു. സകല ഭൂഖണ്ഡങ്ങളും കാലാവസ്ഥമാറ്റത്തിന്റെ കഷ്ടതയറിഞ്ഞു. മുൻപൊക്കെ വല്ലപ്പോഴും മാത്രമായിരുന്നു തീവ്രകാലാവസ്ഥകൾ മനുഷൃനുൾപ്പെടെയുള്ള ജീവജാലങ്ങളെ ബുദ്ദിമുട്ടിച്ചിരുന്നത്. എന്നാൽ, ഇന്ന് കൃത്യതപോലുമില്ലാത്ത ഇടവേളകളിൽ അവ വന്നുപോകുന്നു. കേരളത്തിൽ ഇപ്പോഴത്തെ കുറഞ്ഞ താപനില 200c-ഉം കൂടുതൽ 360c-ഉം ആണ്.ചൂടിന്റെ താപനില കൂടുന്നത് കാരണം ഈ മാസത്തിൽ എപ്പോഴായാലും താപനില കൂടാനും കുറയാനും സാധ്യതയുണ്ട്. ഭൂമിയുടെ ചൂട് കൂടുകയാണെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യവസായവിപ്ലവകാലത്ത് ചൂളകളിൽ കൽക്കരി എരിയും മുൻപ് ഉണ്ടായിരുന്നതിനേക്കാൾ ഡിഗ്രി സെൽഷ്യസോളം കൂടിയിരിക്കുന്നു ഭൊമതാപം. മനുഷ്യന്റെ ഇടപെടൽമൂലമാണെന്ന് ആഗോളതാപനം ഇത്രതീവ്രമായിരിക്കുന്നതെന്ന് പറയുന്നു ശാസ്ത്രജ്ഞർ. ഭൂമിയിലെ കാലാവസ്ഥ ചരിത്രത്തിലുടനീളം മാറ്റത്തിന് വിദേയമായിട്ടുണ്ട്. 9,000 വർഷം മുൻപ് അവസാന ഹിമയുഗം അവസാനിച്ചതിനു ശേഷമാണ് ആധുനിക കാലാവസ്താകാലം തുടങ്ങിയത്. അതോടൊപ്പമായിരുന്നു മനുഷ്യ സംസ്കൃതിയുടെ തുടക്കവും. അന്നൊക്കെയുണ്ടായ കാലാവസ്ഥമാറ്റങ്ങളിൽ ഏറേയും ഭൂമിയുടെ ഭ്രമണത്തിലെ വ്യതിയാനത്തിന് അനുസരിച്ചായിരുന്നു; ഭ്രമണവ്യതിയാനത്തിൽ എത്ര സൌരോർജം ഭൂമിയിലെത്തുന്നു എന്നതനുസരിച്ചായിരുന്നു. എന്നാൽ ആഗോളതാപനം (Global Warming) അങ്ങനെയല്ല.ഇരുപതാം നൂറ്റാണ്ടിന്റെ പാതിമുതലുണ്ടായ മനുഷ്യപ്രവർത്തികൾ മൂലമാണ് തീവ്ര കാലാവസ്ഥാ മാറ്റങ്ങളുണ്ടാകുന്നത്. ഭൂമിയെ വലം വക്കുന്ന കൃത്രിമോപഗ്രഹങ്ങളും സങ്കേതിക വിദ്യകളും കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണങ്ങളും തീവ്രതയുമറിയാൻ സഹായിക്കുന്നു. ഈ പ്രതിഭാസത്തിന്റെ കാരണങ്ങൾ എന്തെന്നാൽ. ഭൂമിയിൽ പതിക്കുന്ന സൂര്യതാപത്തെ തിരിച്ച് പോകാൻ അനുവദിക്കാതെ അന്തരീക്ഷം തടയുന്നു. ഇങ്ങനെ തടയുന്നത് ചില വാതകങ്ങളുടെ സാനിധ്യം കാരണമാണ്. മുകളിലേക്ക് പോകാനാവാത്ത ചൂട് തങ്ങി ഭൌമോപരിതലത്തിൽ താപമേറുന്നു. ഈ പ്രക്രിയയാണ് ഹരിതഗൃഹപ്രഭാവം അഥവാ ഗ്രീൻഹൌസ് ഇഫെക്ട് എന്ന് പറയുന്നത്. നീരാവി, കാർബൺ ഡയോക്സൈഡ്, മീഥൈയ്ൻ നൈട്രസ് ഓക്സൈഡ്, ക്ലോറോഫ്ലൂറോ കാർബണുകൾ എന്നിവയാണ് ഈ പ്രക്രിയയ്ക്ക് ഇടയാക്കുന്ന വാതകങ്ങൾ. ഇക്കൂട്ടത്തിൽ നാരാവി ഭൌമതാപവർധനയ്ക്ക് ഈടയാക്കുന്നുണ്ടെങ്കിലും അത് കുറക്കാനുള്ള സാഹചര്യവുമൊരുക്കുന്നുണ്ട്. മേഖങ്ങളുടെ രൂപം കൊള്ളലിനും മഴയ്ക്കും ഇടയാക്കുന്നു എന്നതാണിത്. അന്തരീക്ഷത്തിൽ സ്വാഭാവിക പ്രക്രിയയിലൂടെ കാർബൺഡടോക്സൈഡ് എത്തുന്നുണ്ട്. ജീവജാലങ്ങളുടെ ഉച്ഛ്വാസം വഴിയും അഗ്നിപർവത സ്ഫോടനം വഴിയുമെല്ലാം എന്നാൽ, വനനശീകരണം, ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം എന്നിവ അന്തരീക്ഷലെത്തുന്ന കാർബൺഡയോക്സൈഡിന്റെ അളവ് കൂട്ടുന്നു. വ്യവസായ വിപ്ലവത്തിനുശേഷമുള്ള മാനുഷികപ്രവൃത്തികൾ ഇതിന് ആക്കം കൂട്ടുന്നു. കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനിടെ കാർബൺ ഡയോക്സൈഡിന്റെ അളവിൽവർധനവാണുണ്ടായത്. മേൽപ്പറഞ്ഞ മറ്റ് വാതകങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അന്തരീക്ഷത്തിൽ ഏറ്റവുമധികം കാലം തങ്ങിനിൽക്കുന്നത് കാർബൺഡയോക്സൈഡ് ആണ്. തെളിവുകൾ എന്തെന്നാൽ. 2010-നു ശേഷമുള്ള അഞ്ചു വർഷങ്ങളായിരുന്നു ഏറ്റവും ചൂടേറിയവ. അതിൽതന്നെ ഏറ്റവും ചൂട് 2016- ലായിരുന്നു.അതിനുശേഷം ശരാശരിതാപനിലയിലാണ് ഈ വർഷം 2020 പ്രത്യാഘാതങ്ങളെന്തെന്നാൽ. അപ്രതീക്ഷിതമായെത്തുന്ന മഴയും മഞ്ഞും കൃഷിയെ ബാധിച്ചേക്കും. കൃഷിയിലുണ്ടാകുന്ന നഷ്ടം സാമ്പത്തികനില താറുമാറാക്കും. ആരോഗ്യത്തെ ബാധിരക്കും. ശുദ്ധമായ ആഹാരവും കുടുവെള്ളവുമില്ലാത്തത് രോഗങ്ങൾക്കിടയാക്കും. ആഹാരത്തിനും വെള്ളത്തിനുമായി ജനം പരസ്പരരം പോരാടും. ഇങ്ങനെയെല്ലാമാണ് കാലാവസ്ഥാ വ്യതിയാനം മനുഷ്യരെ മാറ്റിത്തീർക്കുക. മറ്റു ജീവികളുടെ അവസ്ഥയും ഇതുതന്നെ. സമുദ്രനിരപ്പിലുണ്ടാകുന്ന വർധന തീരവാസികളുടെ ജീവിതത്തെ ബാധിക്കും. ഏതാണ്ട് 50 കോടിയിലേറെ മനുഷ്യരാണ് സമുദ്രനിരപ്പുയരൽ എന്ന ഭീഷണിയുടെ നിഴലിൽ കഴിയുന്നത്. നിരപ്പ് ഉയരുംതോറും കൂടുതൽ ജീവിതങ്ങൾ അപകടത്തിലാകും. 1880 മുതലാണ് സമുദ്രനിരപ്പിലെ വ്യത്യാസം രേഖയാക്കാൻ തുടങ്ങിയത്. അന്നുമുതൽ ഇന്നോളം ഉയർന്നു വരുകയാണ്. ഇന്നത്തെ നിലയ്ക്കുപോയാൽ അതിനേക്കാൽ കൂടുതൽ ഉയരുമെന്നും കണക്കാക്കുന്നു. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം പുതിയ പല (കോവിഡ്19 പോലെയുള്ള) വൈറസുകളുടെയും ബാക്ടീരിയകളുടെയും പിറവിക്കും കാരണമാകും. മറ്റു ചിലതിന്റെ തിരിച്ചുവരവിനും കാരണമായേക്കും. മാതര്ല്ല മലനമ്പനി, മഞ്ഞപ്പിത്തം ഡെങ്കി, അതിസാരം തുടങ്ങിയ പകർച്ചവ്യാധികളുടെ വ്യാപനത്തിനും ഇടയാക്കും. ചുഴലിക്കൊടുങ്കാറ്റുകളുണ്ടാകുന്ന ഇടവേളകൾ കുറയും. അവയുടെ ശക്തി കൂടും. 1980- കൾക്കുശേഷം അതിശക്തമായ ചുഴലിക്കാറ്റുകൾ അടിക്കുന്നതിന്റെ ഇടവളകൾ കുറഞ്ഞു. ആഗോളതാപനം ഇത്തോതിൽ പോയാൽ യുദ്ധവും അക്രമങ്ങളും കാരണം പാലായനം ചെയ്യുന്ന ജനതയെക്കാളേറെയാവും കാലാവസ്ഥവ്യതിയാനത്തിന്റെ ആഘാതങ്ങൾ അതിജീവിക്കാനാവാതെ പാലായനം ചെയ്യുന്നവരുടെ എണ്ണം ഈ വർഷം. പരിഹാരമുണ്ടോ എന്തെന്നാൽ. വാസ്തവം പറഞ്ഞാൽ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ യുദ്ധത്തിൽ ലോകം ഏതാണ്ട് തോറ്റുകൊണ്ടിരിക്കുകയാണ്. ഫോസിൽ ഇന്ധനങ്ങളോടുള്ള ആശ്രതത്വം കുറയ്ക്കണമെന്ന് നിശ്ചയവും എങ്ങുമെത്തിയിട്ടില്ല. വൈദ്യുതിയിലോടുന്ന വാഹനങ്ങളിലേക്കും മറ്റും മാറുന്നതിനുള്ള ചെറിയ ചില ചുവടുവെപ്പുകൾ നടക്കുന്നുണ്ടെന്നു മാത്രം. സൂര്യൻ, കാറ്റ്, തിരമാല എന്നിവയിൽ നിന്നുള്ള ഊർജ്ത്പാദനം നടക്കുന്നു. എന്നിരുന്നാലും കാലാവസ്ഥാ മാറ്റത്തിന്റെ ഭീഷണിയെക്കുറിച്ച് ജനത്തിന് ബോധ്യമുണ്ട്. ഫോസിൽ ഇന്ധനങ്ങളുയെ ഉപയോഗം കുറയ്ക്കുക, പരിസ്ഥിതി സൌഹൃദ ഊർജോത്പാദനങ്ങൾ സ്വീകരിക്കുക, ഊർജക്ഷമത കൂടിയ ഉപകരണങ്ങൾ ഉപയോഗിക്കുക തുടങ്ങിയവയാണ് ഹരിതഗ്രഹ വാതക പുറന്തള്ളൽ കുറയ്ക്കാൻ സ്വികരിക്കാവുന്ന മാർഗങ്ങൾ.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം