സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ശുചിത്വം (ലേഖനം).

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം (ലേഖനം)

ശുചിത്വം ഒരു സംസ്കാരമാണ് ഓരോ ജീവിയും അതിന്റെ ചുറ്റുപാടുമുള്ള മറ്റ് സഹജീവികളും പ്രകൃതിയുമായി പരസ്പരാശ്രയത്തിലും സഹകരണത്തിലുമാണ് ജീവിക്കുന്നത്. ജീവന്റെ തുടർച്ചയ്ക്ക് പ്രകൃതിയുടെ നിലനിൽപ്പും പരിപാലനവും അത്യന്താപേക്ഷിതമാണ്.ഒരു പ്രദേശത്തെ ആവാസവ്യവസ്ഥ നിലനിർത്തേണ്ടതും സംരക്ഷിക്കേണ്ടതും സമൂഹത്തിന്റെ കടമയാണ്. സമൂഹമാകട്ടെ വ്യക്തികളിലും കുടുംബങ്ങളിലും അതിഷ്‌ഠിതമാണ്. പ്രകൃതി നമുക്കായി ഒരുക്കിയിരിക്കുന്ന ജ്യവവൈവിധ്യവും ആവാസവ്യവസ്ഥയും സംരക്ഷിക്കപ്പെടണമെങ്കിൽ നമ്മൾ വ്യക്തികളിൽ ചില ശീലങ്ങൾ വളർത്തിയെടുക്കേണ്ടതുണ്ട്. വ്യക്തിശുചിത്വവും പരിസരശുചിത്വവും ഇവയിൽ പ്രധാനഘടകമാണ് . വ്യക്തി ശുചിത്വവും പരിസരശുചിത്വവും പാലിക്കുന്നവരിൽ പകർച്ചവ്യാധികൾ താരതമ്യേന കുറവായിരിക്കും പരിസരശുചിത്വത്തിനും പൊതു സ്ഥലങ്ങൾ ശുചിയായി സൂക്ഷിക്കുന്നതിനും നമ്മൾ വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല. ഇത് കൊതുകുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. കേരളം പോലുള്ള ജനസാന്ദ്രതയേറിയ പ്രദേശത്തു ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉയർത്തുന്നു. വൈറൽ രോഗങ്ങൾ മൂലമുള്ള പകർച്ചവ്യാധികൾ കേരളത്തിൽ വർധിച്ചു വരാനുള്ള കാരണം ഇതാണ് ആഹാരാവശിഷ്ടങ്ങളും ഉപയോഗശൂന്യമായ വസ്തുക്കളും മറവുചെയ്യുന്നതിനു ഈ വീടുകളിലൊന്നും വേണ്ടത്ര സജ്ജീകരണങ്ങളില്ല പ്ലാസ്റ്റിക് വസ്തുക്കൾ മണ്ണിൽ വലിച്ചെറിയുന്നത് നമ്മുടെ പരിസരത്തും മറ്റും malinajalam കെട്ടിക്കിടക്കുന്നതിനും അതിലൂടെ പകർച്ചവ്യാധികളും എലിപ്പനി, മഞ്ഞപ്പിത്തം മുതലായ രോഗങ്ങൾ ഉടലെടുക്കുന്നതിനും കാരണമാകുന്നു ഇത്തരത്തിലുള്ള പാരിസ്ഥിതികപ്രശ്നങ്ങൾ നമ്മുടെ സമൂഹത്തിൽ ഉണ്ടാകുന്നത് നമ്മുടെ ആവാസവ്യവസ്ഥയെത്തന്നെ തകരാറിലാക്കുന്നു.

ഗൗതം ഗോപൻ
9 Z സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം