സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/മനുഷ്യൻ ദൈവം ആകുമ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യൻ ദൈവം ആകുമ്പോൾ

ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തിയ ഒരു മഹാ മാരിആണ് കൊറോണ. മനുഷ്യന്റെ എല്ലാ വിശ്വാസങ്ങളെയും കൊറോണ മാറ്റി മറിച്ചു. ഈ കൊറോണ കാലത്തു ദൈവം എന്നാ സങ്കല്പം ഓടി ഒളിക്കുന്നതായിട്ടുള്ള ഒരു സാഹചര്യം ഉണ്ടായിട്ടുണ്ട്. ആ ഓടി ഒളക്കുന്ന സമയത്തു ദൈവത്തിന്റെ രൂപത്തിൽ പ്രത്യക്ഷപെട്ടത് ആരോഗ്യ പ്രവർത്തകരും സർക്കാരുമാണ്. ദൈവത്തിനു മാത്രം അല്ല മനുഷ്യനും എല്ലാം സാധിക്കും എന്ന ഒരു വലിയ കാര്യം ഇപ്പോൾ ഈ ലോകത്തു തെളിഞ്ഞുകൊണ്ടിരിക്കുന്നു. ഒത്തൊരുമ കൊണ്ട് എന്തിനെയും നേരിടാൻ കഴിയും എന്ന് ഈ ലോകം അറിഞ്ഞുകൊണ്ട് ഇരിക്കുന്നു.

ദൈവത്തിനു അസാധ്യമായി ഒന്നും ഇല്ല എന്ന് ഈ മഹാമാരി മാറ്റുന്നു. ഒത്തൊരുമ മനുഷ്യന്റെ ഉള്ളിലെ സ്നേഹം, എല്ലാവരും ഒന്നാണെന്നുള്ള ചിന്ത ഇവയൊക്കെ മനുഷ്യനെ ദൈവമാക്കുന്നു. ഒരു പക്ഷെ ഒരു രീതിയിൽ നോക്കിയാൽ കൊറോണ ചെറുതായിട്ട് ദൈവത്തിന്റെ ജോലി ചെയുന്നുണ്ട്. മദ്യമില്ലാതെ ജനങ്ങൾ ജീവിക്കാൻ തുടങ്ങി. വീട്ടിലിരുന്നാലും തന്റെ ആരാധന നടക്കും എന്ന് മനുഷ്യൻ പഠിച്ചു. വിവാഹം ലളിതമാക്കാനും അനാവശ്യമായ ആശുപത്രി സന്ദർശനവും കുറക്കുവാനും വീട്ടിലെ ഭക്ഷണം രുചികരമാണെന്നു മനസിലാക്കാനും മനുഷ്യൻ പഠിച്ചു. കൊറോണ മനുഷ്യന്റെ എല്ലാ തരത്തിലുള്ള ആർഭാടവും അഹങ്കാരവും ശെരിയല്ലാത്ത ശീലങ്ങളും തുടച്ചു മാറ്റുകയാണ് ചെയ്തത്.

മനുഷ്യൻ ദൈവം ആകുമ്പോൾ എന്തും സാധിക്കുമെന്നതിന്റെ തെളിവാണ് ഈ കൊറോണ കാലം.

അനു ദേവ് എസ്.ആർ
10 X സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം