സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ആരാണ് സമർഥൻ

Schoolwiki സംരംഭത്തിൽ നിന്ന്
ആരാണ് സമർഥൻ

പണ്ടൊരു നല്ലവനായ രാജാവ് ഉണ്ടായിരുന്നു. ആ രാജാവിന് രണ്ടു മക്കൾ ഉണ്ടായിരുന്നു . ഒരാളുടെ പേര് വീരഭദ്രൻ.രണ്ടാമത്തെ ആൾ മഹാസേനൻ.രാജാവ് വൃദ്ധനായപ്പോൾ ചിന്തിച്ചിട്ട് രാജസദസിൽ പറഞ്ഞു. എൻ്റെ മക്കളിൽ ആരാണ് അടുത്ത രാജാവാകാൻ യോഗ്യതയുള്ളവൻ? അതിനു വേണ്ടി രാജാവ് ഒരു പരീക്ഷണം നടത്തി. രാജാവ് നടത്തിയ പരീക്ഷണത്തിൽ രണ്ടു പേരും വിജയിച്ചു.മന്ത്രി പറഞ്ഞു ഇരുവരും തുല്യരാണ്. അപ്പോൾ വീണ്ടും ഒരു പരീക്ഷണം കൂടി നടത്തണമെന്ന് മന്ത്രി പറഞ്ഞു. അപ്പോൾ മന്ത്രിക്കൊരു ആശയം തോന്നി. അത് മന്ത്രി രഹസ്യമായി രാജാവുമായി പങ്ക് വച്ചു. രാജാവിന് ആ ആശയം ഇഷ്ടപ്പെട്ടു. രാജാവ് മന്ത്രിയേയും രാജകുമാരന്മാരെയും വിശ്വസ്തരായ ഭടന്മാരെയും വിളിച്ച് ഉടനെ നയാട്ടിന് പോകണമെന്ന് പറഞ്ഞു. അങ്ങനെ അവരെല്ലാം കൂടി നായാട്ടിന് പോയി.അവർ അങ്ങനെ സഞ്ചരിച്ചു കൊണ്ടിരുന്നപ്പോൾ ഒരു ഭടൻ വന്നു രാജാവിനോട് നമ്മുടെ രാജ്യം ശത്രുക്കൾ ആക്രമിച്ചിരിക്കുന്നു. അപ്പോൾ രാജാവ് രാജകുമാരന്മാരോട് പോയി രാജ്യത്തെ സംരക്ഷിക്കാൻ ആവശ്യപ്പെട്ടു.ഇരുവരും അതിന് വേണ്ടി യാത്ര ചെയ്യുന്ന സമയം ഒരു ഭടൻ വന്നു പറഞ്ഞു മഹാരാജാവിന് ആപത്തു സംഭവിച്ചിരിക്കുന്നു. പെട്ടെന്ന് ഇരുവരും നിന്നു.മഹാസേനൻ പറഞ്ഞു ഞാൻ അച്ഛൻ്റെ അടുത്തു പോകുന്നു, വീരഭദ്രൻ പറഞ്ഞു ഞാൻ ശത്രുക്കളെ തുരത്താൻ പോകുന്നു. ഇരുവരും ഇരുദിശകളിലേക്ക് പോയി. വീരദദ്രൻ രാജ്യത്ത് എത്തിയപ്പോൾ അവിടെ ഒരു ആപത്തും കണ്ടില്ല.പുറകെ അച്ഛനും,മഹസേനനും, മന്ത്രിയും, ഭടന്മാരും എത്തി.മഹാരാജാവ് പറഞ്ഞു പരീക്ഷണത്തിൽ വീരഭദ്രൻ ജയിച്ചിരിക്കുന്നു. അതു കൊണ് അടുത്ത രാജാവായി നിയമിക്കുന്നു.

ഹരികൃഷ്ണൻ.ആർ.യു,
6 W സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ