സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ലിറ്റിൽ കൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ് 2018-2019

logo of little kites
               വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക, വിദ്യാലയത്തിലെ സാങ്കേതിക വിദ്യാധിഷ്ഠിത പഠനപ്രവർത്തനങ്ങളുടെ മികവ് കൂട്ടുക, ഉപകരണങ്ങൾക്ക് ഉണ്ടായേക്കാവുന്ന ചെറിയ സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർത്ഥികളുടെ സഹകരണം ഉറപ്പാക്കുക ,സുരക്ഷിതവും യുക്തവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയും ,ഭാഷാകമ്പ്യ‌ൂട്ടിങ്ങിന്റെ പ്രാധാന്യത്തെക‌ുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക ഇതൊക്കെയാണ് ലിറ്റിൽകൈറ്റ്സിന്റെ ലക്ഷ്യങ്ങൾ. 


യ‌ൂണിറ്റ് പ്രവർത്തനം

         2017-18 ൽ എട്ടാം ക്ലാസിലെ വിദ്യാ‍ർഥികൾക്ക് ജനുവരി മാസത്തിൽ ഒരു അഭിരുചി പരീക്ഷ നടത്ത‌ുകയുണ്ടായി. ഇതിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെയാണ് ഈ യൂണിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ തന്നെ സ്കൂളിന് ലിറ്റിൽ കൈറ്റ്സിന്റെ അംഗീകാരം നേടിയെടുക്കാനായി - Registration No. LK/2018/43065.. 


ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം

ലിറ്റിൽ കൈറ്റ്സ്ഉദ്‌ഘാടനം
ലിറ്റിൽ കൈറ്റ്സ്
                    2018-19 വർഷത്തിൽ പുതുതായി ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഉത്‌ഘാടനം ജൂലൈ 2 നു നടന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ ഉദ്‌ഘാടനം നിർവഹിച്ചു. കൈറ്റ് മിസ്ട്രസ്മാരായ ശ്രീമതി പ്രീത ആന്റണി ടീച്ചറും ശ്രീമതി എലിസബത്ത് ടീച്ചറും ചടങ്ങിൽ സന്നിഹിതരായിരുന്നു. അംഗങ്ങളായ 40 പേർക്ക് ബാഡ്ജുകൾ വിതരണം ചെയ്തു. 


ലിറ്റിൽ കൈറ്റ്സ് ആദ്യക്ലാസ്സ്

ലിറ്റിൽ കൈറ്റ്സ് ആദ്യ ക്ലാസ് മാസ്റ്റർ ട്രെയിനർ പ്രിയ ടീച്ചർ നയിക്കുന്നു
               ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ക്ലാസ് ജൂൺ മാസം 21 -ാം തിയതി തിരുവനന്തപുരം മാസ്റ്റർ ട്രയിനർ ആയ പ്രിയ ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ ടീച്ചർ പരിചയപ്പെടുത്തി. ഐ സി ടി യുടെ വിവിധ സാധ്യതകൾ കുട്ടികളെ ലിറ്റിൽ കൈറ്റ്സിലേക്ക് കൂടുതൽ ആകൃഷ്ടരാക്കി. കൈറ്റ് മിസ്ട്രസ്സ്മാരായ പ്രീത ആന്റണി ടീച്ചറും എലിസബത്ത് ട്രീസ ടീച്ചറും ക്‌ളാസിൽ പങ്കെടുത്തു. ക്ലാസ് കുട്ടികൾക്ക് നല്ല ഒരു അനുഭവമായിരുന്നു.







ലിറ്റിൽ കൈറ്റ്സ് ക്‌ളാസ്സുകൾ

ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് പ്രീത ടീച്ചർ കൈറ്റ്സ് ക്ലാസ് നയിക്കുന്നു
                എല്ലാ ആഴ്ചയും കൈറ്റ് മിസ്ട്രെസ്സ്മാരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക്  ക്‌ളാസ്സുകൾ നടന്നു വരുന്നു. സ്ക്രാച്ച് , അനിമേഷൻ  എന്നിവയിൽ പരിശീലനം നൽകി. അനിമേഷൻ കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു. ഇപ്പോൾ മാഗസിൻ നിർമ്മാണത്തിന്റെ പണിപ്പുരയിലാണ്.








ലിറ്റിൽ കൈറ്റ് എക്സ്പെർട് ക്ലാസും ഏക ദിന ക്യാമ്പും

                    ലിറ്റിൽ കൈറ്റ് എക്സ്പെർട് ക്ലാസും ഏക ദിന ക്യാമ്പും എസ് ഐ ടി സി ലേഖ ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു. എക്സ്പെർട് ക്ലാസ് ജൂലൈ  മാസം 28  ശനിയാഴ്ച നടന്നു. ജിമ്പ് , ഇങ്ക് സ്‌കേപ്പ് എന്നിവ കുട്ടികളെ പരിശീലിപ്പിച്ചു. കൈറ്റ്  മിസ്ട്രെസ്സ്മാരും ക്‌ളാസിൽ പങ്കു കൊണ്ടു. 
                                ലിറ്റിൽ കൈറ്റ് ഏക ദിന ക്യാമ്പു ആഗസ്റ്റ് മാസം 15 ബുധനാഴ്ച നടന്നു. ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ഒഡാസിറ്റി എന്നിവ കുട്ടികളെ പരിശീലിപ്പിച്ചു. കുട്ടികൾ ചെയ്ത പ്രവർത്തനങ്ങൾ നിരീക്ഷിച്ചു വിലയിരുത്തി.