സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ പ്രതിരോധം ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം ശുചിത്വം

അവധിക്കാലം എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഓടിയെത്തുന്നത് വിനോദയാത്രകളും കൂട്ടുകാരോടൊപ്പം കളിക്കുകയും ബന്ധുവീടുകൾ സന്ദർശിക്കലും തുടങ്ങിയവയാണ്. എന്നാൽ നമ്മുടെ ഇക്കൊല്ലത്തെ അവധിക്കാലം തികച്ചും വ്യത്യസ്തമാണ്. ലോകമാകെ കൊറോണ എന്ന ഒരു വൈറസ് വ്യാപിച്ചിരിക്കുകയാണ്. ലക്ഷക്കണക്കിന് ജനങ്ങളെയാണ് കൊറോണ വൈറസ് പടർത്തുന്ന കോവിഡ് 19 എന്ന രോഗം പിടികൂടിയിരിക്കുന്നത്. ഈ വൈറസ് വ്യാപനത്തെ തടയുന്നതിന്റെ പ്രധാന ഘടകമാണ് ശുചിത്വം.

  • ശുചിത്വം*
ശുചിത്വം പാലിക്കൽ നിർബന്ധമാണ്. വ്യക്തി ശുചിത്വം, പരിസര ശുചിത്വം, സാമൂഹ്യ ശുചിത്വം ഇവയാണ് ശുചിത്വം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
  • വ്യക്തി ശുചിത്വം*
സ്വയം വൃത്തിയായി ഇരിക്കുക എന്നതാണ് വ്യക്തിശുചിത്വം. കൃത്യമായ ഓരോ ഇടവേളയിലും കൈകൾ വൃത്തിയായി കഴുകുക. പോഷകഗുണങ്ങൾ ഉള്ള ഭക്ഷണങ്ങൾ കഴിക്കുക. അങ്ങനെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുക.
  • പരിസര ശുചിത്വം*
വ്യക്തിശുചിത്വതോടൊപ്പം പരിസരശുചിത്വവും പാലിക്കുക. നമ്മുടെ വീടും പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുക.
  • സാമൂഹ്യ ശുചിത്വം*
നാമോരോരുത്തരും പരിസര ശുചിത്വത്തെ കുറിച്ച് ചിന്തിക്കാൻ തുടങ്ങിയാൽ നമുക്ക് സാമൂഹ്യ ശുചിത്വം കൈവരിക്കാം.
  • ശുചിത്വമുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കാൻ നമുക്ക് ഒരുമിച്ച് കൈകോർക്കാം.*

ആലീയ കുൽസും
6 സി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം