സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ പ്രകൃതി അമ്മയാണ്
പ്രകൃതി അമ്മയാണ്
പ്രകൃതി അമ്മയാണ് ആ അമ്മയുടെ മക്കളാണ് നാം ഓരോരുത്തരും. അതെ നമ്മൾ പ്രകൃതിയുടെ മക്കളാണ്. ആ അമ്മയെ സ്നേഹിക്കാനും പരിചരിക്കാനും നമുക്ക് സാധിക്കണം. നമുക്ക് ദുഃഖം ഉണ്ടാവും, അപ്പോൾ ആ അമ്മയോട് ദുഃഖങ്ങൾ പറയാനും ഇറങ്ങി ചെല്ലാനും നമ്മെക്കൊണ്ട് സാധിക്കും. ആ അമ്മയെ സ്നേഹിക്കാൻ നമ്മെക്കൊണ്ട് സാധിക്കും. നമ്മുടെ പ്രകൃതി ഇന്ന് ഒട്ടാകെ മാറിയിരിക്കുകയാണ്. മനുഷ്യൻ പ്രകൃതിയോട് കാണിക്കുന്ന ക്രൂരതകൾക്ക് ഇന്നും അവസാനമില്ല മനുഷ്യന്റെ ദുഷ്ട വികാരങ്ങൾ ഇന്നും വർദ്ധിക്കുന്നു മനുഷ്യൻ അവന്റെ ജീവിതത്തിൽ കൂടുതൽ സുഖം അനുഭവിക്കുന്നതായി പ്രകൃതിയാകുന്ന തന്റെ അമ്മയെ കൊല്ലാൻ പോലും മടിക്കുന്നില്ല ഇതിനുപിന്നിലെ ദുരന്തങ്ങൾ നാം മറന്നുപോകരുത്. നമുക്ക് ദുഃഖങ്ങൾ ഉണ്ടാകും അപ്പോൾ അമ്മയുടെ സ്നേഹം നമുക്ക് തൃപ്തി നൽകും ദുഃഖങ്ങളിൽ നിന്നും വിമുക്തമാക്കാൻ പ്രകൃതി സൗന്ദര്യത്തിന് കഴിയുന്നു നമുക്ക് ഏറ്റവും കൂടുതൽ സന്തോഷം ഉളവാക്കുന്ന വസ്തുക്കൾ അടങ്ങിയ പ്രകൃതിയാകുന്ന അമ്മയെ സ്നേഹിക്കാനും അടുത്തറിയാനും നമുക്ക് സാധിക്കണം പ്രകൃതിയുടെ വില മനസ്സിലാക്കാതെ പോകരുത്. അമ്മയില്ലാതെ കുഞ്ഞിന് നിലനിൽക്കുക അസാധ്യമാണ്
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം