സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

ലോകത്താകമാനം പിടിച്ചടക്കിയ മഹാവിപത്താണ് കൊറോണ വൈറസ് എന്ന കോവിഡ് 19. ഈ പകർച്ചവ്യാധിയിലൂടെ ലക്ഷക്കണക്കിന് ജീവനാണ് പൊലിഞ്ഞു പോയത്. ഈ മഹാവിപത്ത് പലരെയും ദരിദ്രരാക്കി. ആരുമായും സമ്പർക്കം പുലർത്താനാകാതെ ഒറ്റപ്പെട് മുറിയിൽ കഴിയേണ്ടി വന്നു പലർക്കും. ഈ കൊറോണ എന്ന പകർച്ചവ്യാധിയെ തുരുത്താൻ ഇന്നെല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കുകയാണ്. കൊറോണയെ തുരുത്താനായി മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും നിർദ്ദേശപ്രകാരം ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നില്ല. നിപയെയും പ്രളയത്തെയും അതിജീവിച്ച് നമ്മൾ ഈ കൊറോണയെയും അതിജീവിക്കും എന്ന വിശ്വാസത്തിലാണ് കേരള ജനത. അതിനായി ഒരുമയോടെ ഒറ്റക്കെട്ടായി എല്ലാവരും പരിശ്രമിക്കുകയാണ്. പല സമ്പന്ന രാജ്യങ്ങളും കൊറോണക്കു മുന്നിൽ പകച്ച് നിന്നു. ഈ കോവിഡ് കാലം ഒരുമയുടെ സന്ദേശമാണ് തരുന്നത്. സമ്പന്നനെന്നോ ദരിദ്രനെന്നോ ഉയർന്നവരെന്നോ താഴ്ന്നവരെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും കൊറോണ കീഴടക്കി. ഇതില്ലൂടെ എല്ലാവരും ഒന്നാണ് എന്ന സന്ദേശം നമുക്കു ലഭിക്കുന്ന ഇത് മഹാവിപത്തിനെ തുരത്താൻ എല്ലാവരും മേലുദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കണം. അവർ പറയുന്നത് അനുസരിക്കണം എങ്കിലും മാത്രമെ നമുക്ക് കൊറോണയിൽ നിന്ന് രക്ഷനേടാനാകൂ. ഈ കോവിഡ് കാലത്ത് മറ്റുളളവരെ സഹായിക്കണം. ഈ ലോക്ഡൗൺ കാലം വീട്ടിലിരുന്ന് ഫലപ്രദമായി വിനിയോഗിക്കാം. ചെറിയ ചെറിയ കാര്യങ്ങൾ ചെയ്ത് വലിയവരാകാം കൊറോണ വൈറസിനെ നമുക്ക് ഒറ്റക്കെട്ടായി നിന്ന് അതിജീവിക്കാം.

ഷിറിൻമോൾ ജെ ജെ
10 ബി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം