സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/സ്റ്റെല്ലയും കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
സ്റ്റെല്ലയും കൊറോണയും

സ്റ്റെല്ല അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്. അവളുടെ അച്ഛനും അമ്മയും ചൈനയിലാണ് ജോലി ചെയ്യുന്നത്.സ്റ്റെല്ല അമ്മൂമ്മയുടെ കൂടെ നാട്ടിലാണ് താമസിക്കുന്നത്. അമ്മയും അച്ഛനും ചൈനയിലെ ഒരു പ്രൈവറ്റ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. അവർ വർഷങ്ങളായി അവിടെത്തന്നെയാണ്. അച്ഛനും അമ്മയ്ക്കും മകളെ കാണാൻ വല്ലാത്ത ആഗ്രഹമായിരുന്നു. അവർ ഒരു മാസത്തെ അവധിയെടുത്ത് നാട്ടിലേക്ക്വ ന്നു. നാട്ടിലെത്തി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ടി.വിയിൽ അവർ ഒരു വാർത്ത കേട്ടു .ചൈനയിൽ കൊറോണ വൈറസ് നിരവധി പേർ മരണപ്പെട്ടു.ഇവർ ചൈനയിൽ നിന്ന് വന്നതുകൊണ്ട് ആശുപത്രിയിൽ പോയി രോഗമുണ്ടോ എന്ന് നോക്കാൻ തീരുമാനിച്ചു. ആശുപത്രിയിൽ പോയി ടെസ്റ്റ് ചെയ്തപ്പോൾ രോഗമില്ലായെന്നു മനസിലായി.അവരുടെ കൂടെ സ്റ്റെല്ലയും അമ്മൂമ്മയും ആശുപത്രിയിൽ പോയി ടെസ്റ്റ് ചെയ്തു. അവരുടെ റിസൾട്ടും നെഗറ്റീവായിരുന്നു. സ്റ്റെല്ല ഡോക്ടറോട് ചോദിച്ചു. ഡോക്ടർ ഈ വൈറസ്ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുമോ? ഡോക്ടർ പറഞ്ഞു പകരും.സ്റ്റെല്ല ചോദിച്ചു. ഡോക്ടർ എങ്ങനെയാണ് പകരുന്നത്? വൈറസ് ഉള്ളവ്യക്തി മറ്റാരെങ്കിലുമായി സമ്പർക്കത്തിലേർപ്പെടുമ്പോൾ വൈറസ് പകരും.ഈ വൈറസ് പകരാതിരിക്കാൻ എന്തു ചെയ്യണം. എപ്പോഴും കൈകൾ സോപ്പുപയോഗിച്ചോ സനിറ്റെസർ ഉപയോഗിച്ചോ കഴുകണം, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കണം, അനാവശ്യമായി പുറത്തിറങ്ങി സഞ്ചരിക്കരുത്. ഡോക്ടർ സ്റ്റെല്ലയുടെ സംശയങ്ങൾക്ക് ഒക്കെ ഉത്തരം നൽകി. സ്റ്റെല്ലയും അച്ഛനും അമ്മയും അമ്മൂമ്മയും ഈ നിർദ്ദേശങ്ങളൊക്കെ പാലിക്കാമെന്ന് ഡോക്ടർക്ക് ഉറപ്പു നൽകി വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയശേഷം ബന്ധുക്കളോടും അയൽക്കാരോടും അവർ ഈ വിവരം പങ്കുവച്ചു.

ഫാത്തിമ എൻ
8 ബി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ