സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ശുചിത്വപാഠങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വപാഠങ്ങൾ


വ്യാധി, വന്നൊരു പകർച്ചവ്യാധി
ലോകരാഷ്ട്രങ്ങൾ വിറക്കുന്നൂ.
നിരത്തുകളിലാരെയും കാണാനില്ല ;
സകലരും വീട്ടിൽ കഴിയുന്നൂ.
ഒരു ചെറു ദേശത്തു പൊട്ടിമുളച്ചൂ,
ഒരു ചെറു വൈറസിൽ നിന്നെപ്പോഴോ ;
കാട്ടുതീ പോലെ പടർന്നുപിടിച്ചു
മാനവരാശിയെ കൊന്നൊടുക്കാൻ.
മനുഷ്യൻ പരസ്പരം ഭയന്നൊളിക്കുന്നു ;
ശുചിത്വപാഠങ്ങൾ പിന്തുടരാതെ.
ഇനിയെങ്കിലും നമുക്കൊന്നിച്ചു ചേരാം,
വരുംതലമുറക്കും, പ്രഥമ പാഠമാക്കാം

അനുശ്രീ വി ജെ
5 ബി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത