സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ശുചിത്വം - ജീവരക്ഷാകരമായ സംഗതി

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം - ജീവരക്ഷാകരമായ സംഗതി

രോഗങ്ങളും പകർച്ചവ്യാധികളും മനുഷ്യനെ വേട്ടയാടാൻ തുടങ്ങിയിട്ട് ആയിര കണക്കിന് വർഷങ്ങളായി കഴിഞ്ഞു. പതിനായിരക്കണക്കിന് ജീവൻ അപഹരിച്ച കോവി ഡ് 19 പകർച്ചവ്യാധിക്ക് എതിരെ മനുഷ്യ സമൂഹം ഒന്നടങ്കം പോരാടുന്ന സമയമാണിത്. ഈ അവസരത്തിൽ ശുചിത്വത്തിന്റെ പ്രാധാന്യം നാം മനസ്സിലാക്കേണ്ടതുണ്ട്. ആരോഗ്യ ശുചിത്വപാലനത്തിലെ പോരായ്മകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം. ശാസ്ത്ര ഗവേഷണ ചികിത്സാരംഗത്ത് വൻ പുരോഗതി നേടിയിട്ടും സൂക്ഷ്മ ജൈവസാന്നിധ്യമായ കൊറോണ വൈറസിന്റെ ആക്രമണത്തിന് മുമ്പിൽ മനുഷ്യർ എത്ര നിസ്സഹായരും ദുർബലരും ആണ് എന്നത് രോഗത്തിന്റെ ഭീകരത വ്യക്തമാക്കുന്നു. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ ഇപ്പോൾ സമയത്തിനെതിരായ മത്സരത്തിലാണ്. ഈ മഹാമാരിക്ക് താത്കാലിക പ്രതിവിധിയാണ് ശുചിത്വം. ശുചിത്വ കൊണ്ട് പരിസര ശുചിത്വം മാത്രമല്ല ഉദ്ദേശിക്കുന്നത്. വ്യക്തിശുചിത്വവും പാലിക്കാൻ നാം ശ്രദ്ധിക്കേണ്ടതാണ്. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങളെയാണ് വ്യക്തിശുചിത്വം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അവ കൃത്യമായി പാലിച്ചാൽ നിര വധി പകർച്ചവ്യാധികളേയും ജീവിതശൈലീ രോഗങ്ങളേയും ഒഴിവാക്കാൻ സാധിക്കും. ആരോഗ്യപാലനത്തിൽ ശുചിത്വം ഒരു വലിയ പങ്ക് വഹിക്കുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ആഹാരത്തിന് മുമ്പും പിൻപും കൈ കഴുകുകയാണ് വയറിളക്ക രോഗങ്ങൾ മുതൽ കോവിസ്, സാർ സ് വരെ ഒഴിവാക്കാനുള്ള പരിഹാരമാണ് ഈ വഴി. ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങൾ ഇവയാണ്. പരിസര ശുചിത്വം, വ്യക്തിശുചിത്വം, ഗൃഹശുചിത്വം. ഇതിൽ പരിസര ശുചിത്വവും പകർച്ചവ്യാധികളുടെ നിർമ്മാർജ്ജനവും തമ്മിൽ ഏറെ ബന്‌ധപ്പെട്ടിരിക്കുന്നു. ഓരോ ജീവിയും അതിന് ചുറ്റുമുള്ള മറ്റ് സഹജീവികളുമായും അജൈവഘടകങ്ങളുമായും പരസ്പരാശ്രയത്വത്തിലും സഹവർത്തനത്തിലുമാണ് ജീവിക്കുന്നത്. ആകയാൽ ശുചിത്വമില്ലാത്തിടത്ത് വളരെ വേഗം പകർച്ചവ്യാധികൾ പിടികൂടാൻ സാധ്യതയുണ്ട്. കൂടാതെ ശുചിത്വ നിലവാരം ആളുകളുടെ ജീവിത സാഹചര്യങ്ങളേയും പരമ്പരാഗത ജീവിതത്തെയും ആശ്രയിച്ചിരിക്കുന്നു. ഇതിന്റെ വെളിച്ചത്തിൽ ശുചിത്വം ജീവരക്ഷാ കരമായ സംഗതിയാണെന്നു പറയാം. വ്യക്തിശുചിത്വം പാലിക്കുന്നതോടൊപ്പം പ്രകൃതിയുടെ സന്തുലനം സംരക്ഷിക്കാനും ഇതര ജീവികളുടെ ആരോഗ്യവും നിലനിൽപും അപകടത്തിലാക്കുo വിധമുള്ള കടന്നുകയറ്റങ്ങൾ ഒഴിവാക്കാനും മനുഷ്യരാശിയെ ഓർമ്മപ്പെടുത്തേണ്ട അവസരമാണിത്.

സഫ്ന എൻ
7 ഇ സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം