സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

വ്യക്തി ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ് ശുചിത്വം.  ശുചിത്വ ശീലം നമ്മെ ഇതര വ്യക്തികളോടും സമൂഹത്തോടും കൂടുതൽ അടുപ്പിക്കുന്നു. വ്യക്തിശുചിത്വം പോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണ്  പരിസരശുചിത്വവും. നമ്മുടെ ശരീരം എത്രത്തോളം വൃത്തിയാക്കുന്നു അതുപോലെതന്നെ നമ്മുടെ ചുറ്റുപാടും വൃത്തിയാക്കണം. അടിസ്ഥാനപരമായി കുളിക്കണം. നഖങ്ങൾ വെട്ടി സൂക്ഷിക്കണം ആഹാരത്തിന് മുൻപും പിൻപും കൈകൾ നന്നായി കഴുകണം.  നാംഎപ്പോഴും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണം. ചുറ്റുപാടുമുള്ള ചപ്പുചവറുകൾ ദിവസവും സംസ്കരിക്കണം .വീട് വൃത്തിയായി സൂക്ഷിക്കണം പ്ലാസ്റ്റിക് കത്തിക്കരുത്. അത് നമുക്കുചുറ്റുമുള്ള വായുവിനെ മലിനമാക്കുന്നു... അഴുകുന്ന ആഹാരസാധനങ്ങൾ വലിച്ചെറിയരുത് ഇതിനായി ഉറവിട മാലിന്യ സംസ്കരണം നമുക്ക് ചെയ്യാവുന്നതാണ്. അല്ലെങ്കിൽതന്നെ ഉറവിട മാലിന്യ സംസ്കരണത്തിനായി ജൈവവും അജൈവ വുമായ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി സംസ്ഥാന സർക്കാർ ഒട്ടനവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട് അതുമായി നാം സഹകരിക്കണം  ഇപ്പോൾ സമൂഹത്തിൽ പടർന്നു പിടിക്കുന്ന പകർച്ചവ്യാധികൾ എല്ലാം പ്രധാന കാരണം ശുചിത്വമില്ലായ്മ ആണ് വലിയ വലിയ കാര്യങ്ങൾ ചെയ്യുന്നതിനേക്കാൾ നമുക്ക് കഴിയുന്ന ചെറിയ കാര്യങ്ങൾ ചെയ്തു കൊണ്ട് ഈ കൊറോണ കാലത്ത് നമുക്ക് സമൂഹത്തോടൊപ്പം നിൽക്കാം.

നസ്മി എസ്
6 ഡി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം