സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/വൈറസുംമീരയും

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസുംമീരയും

ഒരിക്കൽ കൊറോണ എന്ന വൈറസ് നാടു കാണാനിറങ്ങി. അവൻ നാടുകൾ തോറും അലയാൻ തുടങ്ങി. അവൻ ചുറ്റി നടന്ന നാട്ടിലൊക്കെ ആളുകൾ അവൻ കാരണം കിടപ്പിലാക്കാനും പിടഞ്ഞു മരിക്കാനും തുടങ്ങി. ഈ വൈറസ് ചുറ്റി നടന്ന നാടൊക്കെഅക്ഷരാർത്ഥത്തിൽ നിശ്ചലമായി. ഇതൊക്കെ കണ്ട് കൊറോണ അതിയായി സന്തോഷിച്ചു.ചുറ്റിത്തിരിഞ്ഞ് അവസാനം കൊറോണ മീരയുടെ വീട്ടുമുറ്റത്തെത്തി മീര. മുഖത്ത് മാസ്കും ധരിച്ച് മീര നിൽക്കുന്നതാണ് കൊറോണ കണ്ടത് വീടിന്റെ വാതിൽക്കലാണെങ്കിലോ കൈ കഴുകാൻ വെള്ളവും സോപ്പും വച്ചിരിക്കുന്നു.ഇത് കണ്ടതേ കൊറോണയ്ക്ക് വിഷമമായി .ആ വീടിനുള്ളിൽ പ്രവേശിക്കാൻ സാധിക്കത്തില്ല എന്നു കൊറോണയ്ക്ക് മനസിലായി .ദുഖത്തോടെ കൊറോണ അവിടെ നിന്ന് നടന്നകന്നു.
ഗുണപാഠം ....
എപ്പോഴും ശുചിത്വം പാലിക്കുകയും സർക്കാർ പറയുന്ന കാര്യങ്ങൾ അനുസരിക്കുകയും ചെയ്താൽ കൊറോണയെ എന്നന്നേയ്ക്കുമായി നമ്മുടെ നാട്ടിൽ നിന്ന് തുരത്താം.

സഫാ ഖനി
8 എ സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ