സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/മഹാമാരി അതൊരു പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി അതൊരു പാഠം

ഒരിക്കൽ ഒരിടത്ത് കുറെ മലകൾ ഒത്തു ചേർന്ന് നിൽക്കുന്ന ഒരു സ്ഥലമുണ്ടായിരുന്നു. അതിലൊന്ന് ശുചിത്വ മലയും മറ്റൊന്ന് അണുമലയുമെന്നാണ് അറിയപ്പെട്ടിരുന്നത്. ശുചിത്വ മലയിലെ ആളുകൾ വളരെ വൃത്തിയോടും ശുചിത്വത്തോടും കൂടിയാണ് ജീവിച്ചിരുന്നത്. അതേസമയം അണുമലയിലെ വ്യക്തികൾ ശുചിത്വത്തെപ്പറ്റി ചിന്തിച്ചിരുന്നതേയില്ല. അവരുടെ വീടും പരിസരവും കണ്ടാൽ അറപ്പ് തോന്നുമായിരുന്നു. മലിനജലം കെട്ടിക്കിടക്കുന്ന ജലാശയങ്ങളും എങ്ങും പെറ്റുപെരുകുന്ന രോഗകാരികളായ കീടാണുക്കൾ. അതുകൊണ്ടുതന്നെ അണുമലയിലെ വ്യക്തികൾ രോഗങ്ങളുമായി എന്നും മല്ലിട്ടുകൊണ്ടിരുന്നു.എന്നാൽ പോലും വൃത്തിയോടുകൂടി ജീവിക്കാൻ അവർ തയ്യാറായിരുന്നതേയില്ല. എന്നാൽ ശുചിത്വ മലയിലെ സ്ഥിതി നേരെ വിപരീതമായിരുന്നു. വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന വീടും പരിസരവും. കണ്ണാടി പോലെ തിളങ്ങുന്ന ജലാശയങ്ങളും. അവരുടെ ജീവിതം വളരെ സന്തോഷക രമായിരുന്നു. അങ്ങനെ ദിവസങ്ങൾ കടന്നുപോയി. വൃത്തിഹീനമായതിനാൽ അണുമലയിൽ പുതിയ പുതിയ രോഗങ്ങൾ വന്നുകൊണ്ടിരുന്നു. അതിലൊന്നായിരുന്നു അത് _ കോവിഡ് 19. ആ രോഗം അണുമലയിൽ നിന്നും ശുചിത്വ മലയിലേക്കും പടർന്നുപിടിച്ചു. നിരവധി ആളുകൾ ഈ രോഗത്താൽ മരണമടഞ്ഞു. ക്രമാ തീതമായി പടരുന്ന ഈ രോഗത്തെ അവർ "മഹാമാരി" എന്ന് വിളിച്ചു. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് എന്ന പോലെ ഈ രോഗം അവിടെ മുഴുവൻ വ്യാപിച്ചു. ഇതിനൊരു പ്രതിവിധി കണ്ടെത്താൻ ആർക്കും കഴിഞ്ഞില്ല. വ്യക്തിശുചിത്വവും പരിസരശുചിത്വവും ആയിരുന്നു ഏക പോംവഴി . ആരോഗ്യവിദഗ്തർ ഇരു മലകളിലും എത്തി പ്രതിരോധപ്രവർത്തനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ നൽകി. "Break the chain" അഥവാ കണ്ണിമുറിക്കൽ അതായിരുന്നു അവരുടെ മുദ്രാവാക്യം. ശുചിത്വ മലയിലുള്ളവർ തങ്ങളുടെ വ്യക്തി ശുചിത്വത്തിലൂടെ കൊറോണ എന്ന മഹാമാരിയെ നിയന്ത്രണവിധേയമാക്കി. അവർ അവരുടെ മലയ്ക്കുചുറ്റും വലിയ വലിയ വേലികൾ കെട്ടി സംരക്ഷിച്ചു. അണുമലയിൽ വൃത്തിഹീനമായതിനാൽ നിരവധി ആളുകൾ മരിച്ചു വീണു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവൻ പോകുന്നത് കണ്ട് അവർ വളരെ കഷ്ടപ്പെട്ടായാലും ശുചിത്വം ശീലിക്കാൻ ആരംഭിച്ചു. അങ്ങനെ അവർ കഷ്ടപ്പെട്ട് പ്രയത്നിച്ച് കൊറോണയെ നിയന്ത്രണവിധേയമാക്കി. കാലക്രമേണ അണുമലയും ശുചിത്വ മലയായി മാറി. പ്രിയ കൂട്ടുകാരെ ഈ കഥയിൽ നിന്നും എനിക്ക് നൽകാൻ കഴിയുന്ന സന്ദേശം ഇതാണ് :- ഈ ലോക് ഡൗൺ കാലത്ത് ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിച്ച് വ്യക്തിശുചിത്വത്തോടുകൂടി വീട്ടിലിരിക്കു. എനിക്ക് ഉറപ്പുണ്ട് ഈ കഥയുടെ അവസാനം പോലെ നമുക്ക് കൊറോണയെ നാടുകടത്താനായേക്കും. നിങ്ങളൊരാളുടെ പ്രയത്നം കൊണ്ട് ഈ നാട് തന്നെ രക്ഷപ്പെട്ടേക്കാം. അതുപോലെതന്നെ നിങ്ങളൊരാളുടെ അലസതകൊണ്ട് ഈ നാട് തന്നെ നശിച്ചേക്കാം.

അശ്വതി
5 സി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ